Latest Updates
-
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി
Rashiphalam: ഇന്നത്തെ ദിവസം മാറ്റങ്ങള്‍ക്ക് തുടക്കം: ധനാഗമനം ഇവര്‍ക്ക് സ്വന്തം
ഓരോ ദിവസത്തേയും രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ എത്രയൊക്കെ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്നത്തെ ദിവസം 12 രാശിക്കാരില്‍ ആര്‍ക്കൊക്കെ നേട്ടങ്ങളുണ്ടാവും ആര്‍ക്കൊക്കെ കോട്ടങ്ങളുണ്ടാവും എന്നത് നമുക്ക് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ ചില രാശിക്കാര്‍ കരുതിയിരിക്കേണ്ടവരാണ്, ചിലരാകട്ടെ ദോഷഫലങ്ങളെ നേരിടാന്‍ തക്ക പ്രാപ്തിയുള്ളവരായിരിക്കും. എന്ത് തന്നെയായാലും ഡിസംബര്‍ 3-ന് നിങ്ങളുടെ രാശിഫലം അനുസരിച്ച് എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങളെന്ന് നമുക്ക് നോക്കാം

മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമാണ്. എങ്കിലും അല്പം കരുതലോടെ മുന്നോട്ട് പോയാല്‍ അത് ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കടം കൊടുത്ത പണം തിരികെക്കിട്ടും. കൂടാതെ ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി എന്താണെന്നതിനെക്കുറിച്ച് ഇവര്‍ക്ക് കൃത്യമായി മനസ്സിലാവുന്നു. ഇന്നത്തെ ഒരു ദിവസം കടന്ന് കിട്ടിയാല്‍ ഇവരുടെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്ന് നിങ്ങള്‍ക്ക് അടുത്ത് കൂടി പോവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും. എല്ലാ അര്‍ത്ഥത്തിലും ഗുണഫലങ്ങള്‍ നിലനില്‍ക്കുന്ന ഒരു ദിവസം തന്നെയാണ്. ഗ്രഹങ്ങളുടെ അനുകൂല ഭാവങ്ങള്‍ മാറ്റങ്ങള്‍ കൊണ്ട് വരും.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമല്ലാത്ത പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. ജോലിയില്‍ പ്രതിസന്ധികള്‍ നേരിടാം. അശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തും. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ കഴിയുന്നത് പോലെ ശ്രദ്ധിക്കണം. എല്ലാ തരത്തിലും നേട്ടങ്ങള്‍ നേടിയെടുക്കുന്നതിന് കഷ്ടപ്പെടേണ്ടി വരും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. സന്തോഷകരമായ പല സാഹചര്യങ്ങളും ഉണ്ടാവുമെങ്കിലും അതിനെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. അനുകൂലാവസ്ഥകള്‍ നിങ്ങള്‍ തന്നെ സൃഷ്ടിച്ചെടുക്കാന്‍ ശ്രദ്ധിക്കാം. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അയവ് വരും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളില്‍ പോലും മതിപ്പുളവാക്കും, സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റം സംഭവിക്കും. ഒരു തരത്തിലും ജീവിതത്തില്‍ പുറകോട്ട് പോവാത്ത ഒരു ദിവസമായിരിക്കും ഇന്ന്. സന്തോഷകരമായ ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒരുങ്ങുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമല്ലാത്ത പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. ജീവിതം മാറി മറിയുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതരാവും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യണമെങ്കിലും വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരും. സന്തോഷകരമായ മാറ്റങ്ങള്‍ക്കായി കഷ്ടപ്പെടണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവാം. പലപ്പോഴും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും പോസിറ്റീവ് മാറ്റങ്ങള്‍ മാത്രം നിലനില്‍ക്കുന്ന സമയമാണ്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. മാറ്റങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം കൊണ്ട് വരുന്നതിന് ശ്രമിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. നിങ്ങളുടെ മനസ്സ് പോലെയാണ് ഇന്നത്തെ ഗുണങ്ങളും ദോഷങ്ങളും തീരുമാനിക്കപ്പെടുന്നത്. സന്തോഷകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നത് വഴി എല്ലാം കൈപ്പിടിയില്‍ ആക്കുന്നതിന് സാധിക്കും.
മകരം രാശി
മകരം രാശിക്കാര്‍ അല്പം കഷ്ടപ്പെട്ടാല്‍ മാത്രമേ ഇന്നത്തെ ദിവസം കടന്ന് പോവുകയുള്ളൂ. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ പ്രതിസന്ധികളുടേയും ഉത്തരവാദിത്വം നിങ്ങളുടെ മാത്രമായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികളുണ്ടാവാം. അതിനെ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നതിന് അനുസരിച്ചാണ് മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്ന്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ കുടുംബത്തിലുണ്ടാവും. ആരോഗ്യം മികച്ചതായിരിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവാം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവുന്നു. ആഗ്രഹം പോലെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതില്‍ വീഴ്ച വരാതെ ശ്രദ്ധിക്കണം. സന്തോഷത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. ആരോഗ്യം അല്പം ശ്രദ്ധിക്കണം. നഷ്ടപ്പെട്ട പണം തിരിച്ച് കിട്ടുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications