Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: ഒന്നാം തീയ്യതി ഐശ്വര്യത്തിലേക്ക് ചവിട്ടിക്കയറുന്നവര്, നിങ്ങളുണ്ടോ അതില്‍?
ഇന്ന് ഡിസംബര്‍ 1, ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്, ആരൊക്കെ കരുതിയിരിക്കണം എന്നത് ശ്രദ്ധേയമായ കാര്യമാണ്. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പലപ്പോഴും ഒരു ദിവസത്തെ തന്നെ മാറ്റി മറിക്കുന്നതാണ്.
ഇന്നത്തെ രാശിഫലം പ്രകാരം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സംഭവിക്കുന്ന മാറ്റങ്ങള്‍ എപ്രകാരമെന്നും, അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്നും നമുക്ക് വായിക്കാം. ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും എപ്രകാരമാണ് ജീവിതത്തെ സ്വാധീനിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. കൂടുതല്‍ അറിയാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണദോഷഫലങ്ങള്‍ ഒരുമിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. എങ്കിലും അതിന്റ ഓരോ മുക്കും മൂലയും വളരെയധികം ശ്രദ്ധിക്കണം. ജോലിയുടെ കാര്യത്തില്‍ അസംതൃപ്തി നിലനില്ക്കാം. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാരില്‍ ഇന്നത്തെ ദിവസം കൂടുതല്‍ പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന ഒരു ദിവസമായിരിക്കും. ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. സാമ്പത്തിക കാര്യങ്ങളില്‍ തടസ്സങ്ങള്‍ വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ പല തരത്തിലുള്ള വെല്ലുവിളികളും അനുഭവിക്കേണ്ടി വരും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ അനിവാര്യമെന്ന് തോന്നുന്ന ദിവസമായിരിക്കും. പ്രശ്നങ്ങളെ ശ്രദ്ധയോടെ നേരിടണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സാമ്പത്തികം നിസ്സാരമാക്കരുത്. വരവനുസരിച്ച് ചിലവാക്കാന്‍ പഠിക്കണം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ബിസിനസ് കാര്യങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങള്‍ ഉണ്ടാവും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്ന ഒരു ദിവസം തന്നെയായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവാം. എന്നാല്‍ അശ്രദ്ധയോടെ അവയെ കൈകാര്യം ചെയ്താല്‍ നെഗറ്റീവ് ഫലമാണ് കാത്തിരിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നു.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം പ്രശ്നങ്ങളിലൂടെ കടന്ന് പോവേണ്ടി വരും. അത് തന്നെയാണ് നിങ്ങളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നതും. പണച്ചിലവ് അധികരിക്കുന്നു. വരുമാനത്തിന് അനുസരിച്ച് ചിലവാക്കിയില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും. ബിസിനസില്‍ ശ്രദ്ധയോടെ ഓരോ ചുവടും മുന്നോട്ട് വെക്കണം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അല്പം കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായിരിക്കും. അതിന് കാരണം പലപ്പോഴും ഗ്രഹങ്ങളുടെ അശുഭ സ്ഥാനം തന്നെയാണ്. ഇത് നിങ്ങളില്‍ കര്‍മ്മരംഗത്ത് പ്രതിസന്ധികള്‍ ഉണ്ടാക്കാം. കൂടാതെ ആരോഗ്യവും ശ്രദ്ധിക്കണം. എന്നാല്‍ ഈ ഗ്രഹമാറ്റം പലപ്പോഴും സാമ്പത്തികമായി മികച്ച് നില്ക്കുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ് വൃശ്ചികം രാശിക്കാര്‍ക്ക്. പലപ്പോഴും നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതാവും. കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാം. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. അനാവശ്യമായ ചിലവുകള്‍ നിയന്ത്രിക്കണം എന്നതാണ് ഇന്ന് ശ്രദ്ധിക്കേണ്ട കാര്യം.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്ന് ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങളില്‍ ഉറച്ച് നില്ക്കാന് സാധിക്കാത്തതാണ് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. എന്നാല്‍ കൈകാര്യം ചെയ്യുന്ന രീതി വളരെയധികം പ്രധാനപ്പെട്ടതാണ്. ആരോഗ്യം ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ ദോഷകരമായ അവസ്ഥയിലേക്ക് എത്തുന്നു. സാമ്പത്തികമായി മികച്ച സമയമാണ് എന്നതിനാല്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയത്തിലെത്തുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ആരോഗ്യം അല്പം പ്രയാസത്തിലായിരിക്കും. പ്രണയിക്കുന്നവരുടെ ആശയക്കുഴപ്പം മുന്നോട്ടുള്ള ജീവിതത്തില്‍ പ്രശ്നങ്ങളിലേക്ക് നയിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു എന്നതും ഓര്‍ക്കണം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ നേടേണ്ടതെല്ലാം വരും മണിക്കൂറുകള്‍ക്കുള്ളില്‍ സ്വന്തമാക്കാം. ആരോഗ്യപ്രതിസന്ധികള്‍ പൂര്‍ണമായും ഇല്ലാതാവും. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
