Rashiphalam: നിനച്ചിരിക്കാതെ സമ്പത്ത് തേടി വരും: ഇന്നത്തോടെ ഭാഗ്യം തെളിയുന്ന രാശിക്കാരില്‍ നിങ്ങളും

ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല ജീവിതത്തില്‍ അനുകൂല സാഹചര്യങ്ങള്‍ പല തരത്തിലാണ് ഓരോ രാശിക്കാരേയും കാത്തിരിക്കുന്നത്. നിങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന സമയവും നേരവും എല്ലാം പല വിധത്തിലാണ് ജീവിതത്തെ മാറ്റി മറിയ്ക്കുന്നത്.

വരുന്ന മണിക്കൂറുകളില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് പലര്‍ക്കും മുന്‍കൂട്ടി അറിയാന്‍ താല്‍പ്പര്യം കാണും. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്ക് എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത്, എന്തൊക്കെയാണ് യോഗഫലത്തില്‍ വരുന്നത് എന്ന് നോക്കാം.

Today Horoscope Malayalam

മേടം
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. എങ്കിലും ചെറിയ ചില ക്ലേശങ്ങളും നിങ്ങളെ തേടി എത്തുന്നു. വീട് പണി പുനരാരംഭിക്കുന്നതിന് തീരുമാനമുണ്ടാവുന്നു. സഹപ്രവര്‍ത്തകരോട് ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ജോലിയില്‍ ചെറിയ തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. സൗഹൃദത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തികം മികച്ചതാണ്.

ഇടവം
ഇടവം രാശിക്കാര്‍ക്ക് സ്ഥാനക്കയറ്റവും ജോലിയില്‍ അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. സന്തോഷവും സമാധാനവും തേടി എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അനാരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാവുന്ന സമയമാണ്. പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. വാഹനയോഗത്തിന് ഉള്ള സാധ്യതയുണ്ട്. ഹൃദയ സംബന്ധമായ ആരോഗ്യാവസ്ഥകള്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ശത്രുക്കള്‍ ശക്തി പ്രാപിക്കുന്നു. പുതിയ ജോലിക്കുള്ള സാധ്യതയും അവസരങ്ങളും തേടി എത്തുന്നു. സ്ഥാനമാനങ്ങള്‍ തേടി എത്തുന്നു.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക നഷ്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അപവാദങ്ങള്‍ തേടി എത്തും. അതില്‍ നിങ്ങള്‍ക്ക് മനോദു:ഖം ഉണ്ടാവുന്നു. ബിസിനസ് രംഗത്ത് നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതാണ്. കര്‍മ്മരംഗത്ത് പല വിധത്തിലുള്ള സന്തോഷവും മാറ്റവും ഉണ്ടാവുന്നു. കര്‍മ്മത്തിന് അനുസരിച്ചാണ് ഇന്ന് ഫലം ലഭിക്കുന്നത്. പലപ്പോഴായി സമ്മാനങ്ങള്‍ തേടി എത്തുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം തേടി എത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പലപ്പോഴും ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. എങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ധനമിടപാടുകള്‍ നടത്തുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. ബിസിനസിലും നഷ്ടങ്ങള്‍ സംഭവിക്കുന്നതിന് സാധ്യത കാണുന്നു.

കന്നി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. ഇന്നത്തെ ദിവസം സമ്പത്തിന്റെ കാര്യത്തില്‍ മാറ്റങ്ങളുണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പല വിധത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നു. ഉദര സംബന്ധമായ രോഗാവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പല കാര്യങ്ങള്‍ക്കായി ദൂരയാത്രകള്‍ നടത്തേണ്ടി വരുന്നു. പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസം കുടുംബത്തില്‍ ഉണ്ടാവും.

തുലാം
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ ദിനമാണ് ഇന്നത്തെ ദിവസം. ജീവിതത്തിലുണ്ടാവുന്ന പല മാറ്റങ്ങളും നിങ്ങള്‍ക്ക് പോസിറ്റീവ് ആയി വരുന്ന ദിവസമാണ് ഇന്ന്. ആഗ്രഹിക്കുന്നതെല്ലാം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. അപ്രതീക്ഷിതമായ ധനനേട്ടം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കര്‍മ്മരംഗത്ത് ഉയര്‍ച്ചയും സന്തോഷവും തേടി എത്തുന്നു. അവസരങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. ബിസിനസില്‍ പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടം ഉണ്ടാവും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അപ്രതീക്ഷിത നേട്ടം ജീവിതത്തിലുണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ ഇന്നത്തെ ദിവസം മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. സുഹൃത്തുക്കളുടെ കാര്യത്തില്‍ കൂടുതല്‍ ഇടപെടുന്നത് അല്‍പം ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.

ധനു
ധനു രാശിക്കാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സംബന്ധമായി നേട്ടങ്ങളുണ്ടാവുന്നു. എങ്കിലും സ്ഥാനമാറ്റങ്ങള്‍ ജോലിയില്‍ ഉണ്ടാവുന്നത് ചെറിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. സസൗഹൃദത്തില്‍ അതിര് വിടരുത്. അമിത ദേഷ്യത്തെ നിയന്ത്രിക്കണം. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്‌നങ്ങളുണ്ടാവുന്നു. എങ്കിലും ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും.

മകരം
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. സ്ഥാനമാനം പല കോണില്‍ നിന്നും നിങ്ങളെ സന്തോഷിപ്പിക്കും. ബന്ധുക്കളുമായുള്ള ഇടപെടല്‍ അല്‍പം ശ്രദ്ധിക്കണം. കാര്യങ്ങള്‍ അനുകൂലമെങ്കിലും അല്‍പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. ധനമിടപാടുകള്‍ നടത്തുമ്പോള്‍ ചതി പറ്റുന്നതിന് സാധ്യതയുണ്ട്. മാനസികാരോഗ്യം ഒരിക്കലും നിസ്സാരമാക്കരുത്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് സന്തോഷത്തിന്റെ സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ സമയമാണ്. ലോണുകളും ചിട്ടികളും ലഭിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. കൃഷി സംബന്ധമായി മാറ്റങ്ങളുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വാഹന യോഗം കാണുന്നു. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അല്‍പം ശ്രദ്ധിച്ച് വേണം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിന് സാധിക്കുന്നു.

മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. ജീവിതത്തിലെ എല്ലാ ഗുണാനുഭവങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമാക്കരുത്. കടം കൊടുക്കുന്നതും കടം വാങ്ങുന്നതും വളരെയധികം ശ്രദ്ധിക്കണം. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. എങ്കിലും ചെറിയ അശ്രദ്ധ നിങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion