Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rashiphalam: ഇന്നത്തെ ദിവസം അതി സങ്കീര്‍ണം മേടത്തിന്, ശ്രദ്ധിക്കേണ്ട മറ്റ് രാശിക്കാര്‍
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് നോക്കുകയാണെങ്കില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാര്‍ക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും ജോലി, ഇടപാടുകള്‍, ബിസിനസ്, കുടുംബം എന്നിവയെക്കുറിച്ചെല്ലാം കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ ഏതൊക്കെ രാശിക്കാരാണ് ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
ഇന്ന് വരാനിരിക്കുന്ന മാറ്റങ്ങള്‍ ഓരോ രാശിക്കാരേയും എപ്രകാരം ബാധിക്കുന്നു എന്നുള്ളത് വളരെയധികം ചിന്തനീയമായ കാര്യം തന്നെയാണ്. ജ്യോതിഷ പ്രകാരം ഓരോരുത്തര്‍ക്കും അതായത് മേടം മുതല്‍ മീനം വരെയുള്ള രാശിക്കാര്‍ക്ക് ഇന്ന് ഫലങ്ങള്‍ ഇപ്രകാരമാണ്. വായിക്കാം

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും നിങ്ങള്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിന് പലരും ശ്രമിക്കുകയില്ല. പണത്തിന്റെ കാര്യവുമായി ബന്ധപ്പെട്ട് മോശം ഫലങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷമില്ലാത്ത അവസ്ഥയും ഉണ്ടാവാം.
ഇടവം
ഇടവം രാശിക്കാര്‍ക്കും ഇന്ന് മേടം രാശിക്ക് സമാനമായ അനുഭവങ്ങളാണ് ഫലത്തില്‍ വരുന്നത്. ഓരോ കാര്യം ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. കൂടാതെ എല്ലാ കാര്യവും നിറവേറ്റുന്നതിന് വേണ്ടി അല്പം കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവാം. ജോലിയില്‍ മാനസിക പിരിമുറുക്കം വര്‍ദ്ധിക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവര്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധമുണ്ടാവും. പലപ്പോഴും മതപരമായ കാര്യങ്ങളില്‍ ഇവര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. എങ്കിലും സംസാരിക്കുമ്പോള്‍ ശ്രദ്ധ അനിവാര്യമാണ്. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാം.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഒരു ദിനമാണ് ഇന്ന്. പലപ്പോഴും നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടി എത്താം. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്കുണ്ടാവുന്നു. കുട്ടികളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ജോലികളിലെ അമിതാവേശം പിന്നീട് പ്രശ്നത്തിലാവും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. ആരോഗ്യം നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. സംസാരിക്കുമ്പോള്‍ ശ്രദ്ധ വേണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ പുരോഗതിയുണ്ടാവുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. വീട്ടില്‍ ആത്മീയമായ പല കാര്യങ്ങള്‍ക്കും സമയം കണ്ടെത്തുന്നു. ജോലിയോടുള്ള താല്‍പ്പര്യം വളരെ കൂടുതലായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ആരോഗ്യകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. വാഹനയോഗം കാണുന്നു. പണം നഷ്ടപ്പെട്ടത് തിരികെ കിട്ടും. സാമ്പത്തിക സ്ഥിതി മികച്ചതാവും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സമ്പാദിക്കുന്നതിനുള്ള യോഗം കാണുന്നു. പല കാര്യങ്ങളും ചെയ്യുന്നത് വഴി ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. രാഷ്ട്രീയ കാര്യങ്ങള്‍ക്ക് വേണ്ടി സമയം മാറ്റി വെക്കുന്നു. ജോലിയില്‍ പൂര്‍ണ ശ്രദ്ധ നല്‍കേണ്ടതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് തൊഴില്‍പരമായ നേട്ടങ്ങള്‍ വളരെ കൂടുതലായിരിക്കും. ജോലിയുടെ തുടക്കത്തില്‍ ഉണ്ടാവുന്ന ആവേശം പോകപ്പോകെ ഉണ്ടാവണം എന്നില്ല. ജോലിയിലെ അശ്രദ്ധ നിസ്സാരമാക്കരുത്. ചിന്താപൂര്‍വ്വം മാത്രം മുന്നോട്ട് പോവുക.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുരോഗതിയുണ്ടാവുന്നു. ശാരീരികമായി ചെറിയ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. ജോലി തടസ്സപ്പെട്ടിട്ടുണ്ടെങ്കില് അത് കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംസാരവും പെരുമാറ്റവും മികച്ചതായിരിക്കും. അനാവശ്യമായ പല കാര്യങ്ങളിലും ഇടപെടുന്നത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. ജോലി സമയം ശ്രദ്ധിക്കണം. ആരോഗ്യം നഷ്ടപ്പെടുത്തി ജോലിയ്ക്കായി ശ്രമിക്കരുത്. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും നേട്ടങ്ങളുടെ ഒരു കലവറ തന്നെയാണ് ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത്. സന്തോഷകരമായ പല സാഹചര്യങ്ങളും ഉണ്ടാവാം. ആരോഗ്യം മികച്ചതാവും. കുട്ടികളുടെ കാര്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
