Rashiphalam: ശ്രാവണ പൗര്‍ണമി ഇന്ന്: 12 രാശിക്കും സമ്പൂര്‍ണ രാശിഫലം

ഇന്നത്തെ രാശിഫലപ്രകാരം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ എന്തൊക്കെയെന്നതും അറിഞ്ഞിരിക്കേണ്ടതാണ്. മാറിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ഇന്ന് ശ്രാവണ പൗര്‍ണമി കൂടിയാണ്. ഇന്നത്തെ ദിവസം അതുകൊണ്ട് തന്നെ ജ്യോതിഷപരമായി പ്രാധാന്യമുള്ള ദിനം കൂടിയാണ്.

വരുന്ന മണിക്കൂറുകള്‍ നിങ്ങള്‍ക്കെങ്ങനെ എന്നുള്ളത് പലരും അറിയാന്‍ ആഗ്രഹിക്കുന്നതായത് കൊണ്ട് തന്നെ ജീവിതം മാറി മറിയുന്നു. സാമ്പത്തികമായി ഏറ്റവും അനുകൂലം ആര്‍ക്കൊക്കെ പ്രതികൂലം ആര്‍ക്കൊക്കെ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Today Horoscope Malayalam

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണഫലങ്ങളേക്കാള്‍ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ് ഇന്ന്. ഇന്നത്തെ ദിവസം പലപ്പോഴും ജോലിയിലും ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു. അത് മാത്രമല്ല മേലുദ്യോഗസ്ഥരുടെ അതൃപ്തിയുണ്ടാവുന്നതിനും സാധ്യത കൂടുതലാണ്. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തികം നിസ്സാരമല്ല.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവാം. അതുകൊണ്ട്തന്നെ വളരെയധികം ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. ജോലിയുടെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ അനിവാര്യമണ്. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കാം. ദാമ്പത്യ ജീവിതത്തില്‍ സമാധാനക്കേടുകള്‍ ഉണ്ടാവും.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. പലപ്പോഴും അത്ഭുതപ്പെടുത്തുന്ന മാറ്റം തേടി എത്തും. കൂടാതെ സന്തോഷകരമായ കുടുംബ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു എന്നതാണ് ഏറ്റവും വലിയ കാര്യവും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവാം.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച ഫലങ്ങള്‍ കാത്തിരിക്കുന്നു. അത് മാത്രമല്ല ജീവിതം മാറി മറിയുന്ന തരത്തിലാണ് കാര്യങ്ങളുണ്ടാവുന്നത്. ഇന്നത്തെ ദിവസം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ബിസിനസ് സംബന്ധമായി മികച്ച മാറ്റങ്ങള്‍ അത് സാമ്പത്തിക നേട്ടങ്ങളിലേക്കും നിങ്ങളെ എത്തിക്കും. കൂടാതെ സാമ്പത്തിക കാര്യങ്ങള്‍ നിങ്ങളില്‍ അനുകൂലമായി വരുന്നു.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. അത് മാത്രമല്ല സാമ്പത്തികമായും നിങ്ങളില്‍ അനുകൂല സമയമാണ്. ജോലിയില്‍ ഇന്നത്തെ ദിവസം പലപ്പോഴും നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തികം അതിശക്തമായി തുടരുന്നു. അത് മാത്രമല്ല ദാമ്പത്യ ജീവിതം ഗുണകരമായിരിക്കും. എങ്കിലും അശ്രദ്ധ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും.

കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം പ്രശ്‌നങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ നേരിടേണ്ടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. കൂടാതെ പണം ചിലവാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും അനിവാര്യമാണ്. ആരോഗ്യം നിസ്സാരമാക്കരുത്.

Today Horoscope Malayalam

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് മുന്‍പത്തെ അപേക്ഷിച്ച് ദോഷഫലങ്ങള്‍ കൂടുതലായിരിക്കും. ആരോഗ്യ കാര്യത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. പക്ഷേ അശ്രദ്ധമായി ഒരു കാര്യവും കൈകാര്യം ചെയ്യാത്തിടത്തോളം അത് ഗുണകരമായി മാറുന്നു. ജോലിയുടെ കാര്യത്തില്‍ ഉണ്ടാവുന്ന അശ്രദ്ധ നിങ്ങളെ വട്ടം ചുറ്റിക്കും. പക്ഷേ സാമ്പത്തിക സ്ഥിതി അനുകൂലമാണ്.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പല കോണില്‍ നിന്ന് സമ്മര്‍ദ്ദം നിറഞ്ഞ ഒരു ദിവസമായിരിക്കാം, കൂടാതെ ദേഷ്യം നിയന്ത്രിക്കാന്‍ പാടു പെടുകയും ചെയ്യും. കൂടാതെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതിലേക്ക് കാര്യങ്ങളെത്താം. സാമ്പത്തിക മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ദിവസം കൂടിയാണ് ഇന്നത്തെ ദിവസം.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഗുണഫലത്തോടൊപ്പം തന്നെ ദോഷഫലങ്ങളും ഇന്നത്തെ ദിവസം വര്‍ദ്ധിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. വരുമാനമനുസരിച്ച് പണം ചിലവാക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമല്ല.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ ഇരട്ടിയായിരിക്കും. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് ഇന്നൊരു ദിവസം തന്നെ ധാരാളമാണ്. ബിസിനസിലെ മാറ്റങ്ങള്‍ സാമ്പത്തിക നേട്ടം കൊണ്ട് വരുന്നു. കൂടാതെ ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും എന്നതും ശ്രദ്ധേയമാണ്. ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതകൂടുതലാണ്

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ അസ്വാരസ്യങ്ങളുണ്ടാവും. ഇത് ബന്ധങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. അത് മാത്രമല്ല ദാമ്പത്യ ബന്ധത്തില്‍ വിള്ളലുണ്ടാകുന്ന ദിവസമാണ ്ഇന്ന്. ദാമ്പത്യ ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി ഇവര്‍ക്ക് അനുകൂലമായിരിക്കും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. പ്രണയിക്കുന്നവര്‍ക്കും അനുകൂല ഫലമാണ് കാത്തിരിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ നിസ്സാരമാക്കരുത്. കഷ്ടപ്പെട്ടതിന്റെ ഫലം നിങ്ങള്‍ക്കുണ്ടാവുന്ന ഒരു ദിവസം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം.

Story first published: Saturday, August 9, 2025, 5:00 [IST]
X
Desktop Bottom Promotion