Latest Updates
-
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ് -
കരിയറിലും സമ്പത്തിലും വൻ കുതിപ്പ്: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് ഇതാണ്, നിങ്ങളുടെ നക്ഷത്രം ഭാഗ്യവാന്മാരിൽ ഉൾപ്പെടുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
2026 മെയ് 10 രാശിഫലം: സാമ്പത്തിക നേട്ടവും പ്രണയ വിജയവും ആർക്കൊക്കെ? ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം
Rashiphalam: ഭാഗ്യത്തേരിലേറി കുതിച്ചു പായും ഇന്നത്തെ ദിവസം, ഒന്നിന് പുറകേ ഒന്നായി ഭാഗ്യം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല രാശിക്കാര്‍ക്കും ഗുണഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന ഒരു ദിവസമാണ്. പലപ്പോഴും എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുകയും ജീവിതം മുന്നോട്ട് പോവുകയും ചെയ്യുന്ന ഒരു ദിവസമാണ് എന്നത് കൊണ്ട് തന്നെ ജീവിതം മികച്ചതാവുന്നു. 12 രാശിക്കാര്‍ക്കും സര്വ്വസൗഭാഗ്യത്തോടെ പോവുന്ന ഇന്നത്തെ ദിവസം എത്രത്തോളം ഗുണഫലങ്ങളാണ് നല്‍കുന്നത് എന്നതിനെക്കുറിച്ചും ആരൊക്കെ ശ്രദ്ധയോടെ മുന്നോട്ട് പോവണം എന്നതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. പലപ്പോഴും പ്രയാസകരമായ ജോലികള്‍ വരെ വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നൂ. കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വീട്ടില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നു. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് നിങ്ങള്‍ക്ക് ക്ഷീണവും തലവേദനയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും വളരെയധികം മികച്ച ഒരു ദിവസമായിരിക്കും. കൂടാതെ എല്ലാ ജോലികളും വളരെ പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ഉത്സാഹത്തോടെ കാര്യങ്ങള്‍ ചെയ്യുന്നു. ബിസിനസുകാര്‍ക്ക് ലാഭമുണ്ടാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വന്നേക്കാം. എങ്കിലും കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ എപ്പോഴും അനുകൂല മാറ്റങ്ങള്‍ നല്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ അനുകൂല ഫലമുണ്ടാവുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ അമിതമായി ഇടപെടരുത്, അത് നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ബിസിനസുകാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടായേക്കാം. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം നിങ്ങള്‍ക്ക് ലഭിക്കും. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും ഉണ്ടാവും. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിച്ച് നില്ക്കുന്ന സമയമാണ് ഇന്ന്. ജോലികള്‍ വളരെ എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് അവരുടെ കുടുങ്ങിപ്പോയ ഡീലുകള്‍ പൂര്‍ത്തിയാക്കും. അപകടം പിടിച്ച കാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ കാണാനാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും.
ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്കും ഗുണഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന ദിവസമായിരിക്കും. പലപ്പോഴും ജോലിയുടെ കാര്യത്തില്‍ അനുകൂല ദിവസമാണ്. സാമ്പത്തികമായി പുരോഗതിക്ക് സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ക്ക് ജോലിയില്‍ പലപ്പോഴും ഒരു പുതിയ അവസരം ലഭിക്കും. കുടുംബജീവിതത്തിലെ സാഹചര്യങ്ങള്‍ പ്രതികൂലമായിരിക്കും. എങ്കിലും മികച്ച ഫലങ്ങളുണ്ടാവുന്നു. അമിത ദേഷ്യം നിയന്ത്രിക്കണം. ആരോഗ്യ കാര്യങ്ങളിലും അതീവശ്രദ്ധവേണം.
കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. പലപ്പോഴും പ്രിയപ്പെട്ടവര്ക്കൊപ്പെ കൂടുതല്‍ സമയംചിലവഴിക്കാന് സാധിക്കും. ദമ്പതികള്‍ തമ്മിലുള്ള സ്നേഹം ദൃഢമാകും. പണത്തിന്റെ സ്ഥാനം മികച്ചതായിരിക്കും. ഇന്ന് വലിയ പ്രശ്നമൊന്നും നിങ്ങളെ ബാധിക്കുന്നില്ല. പലപ്പോഴും ഓഫീസിലെ പ്രധാന ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം പതിവിലും മികച്ചതായിരിക്കും.
തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ രസകരമായ ദിവസമായിരിക്കും. ജീവിതം നിങ്ങള്‍ക്ക് ആസ്വദിക്കാനുള്ള അവസരം നല്കുന്നു. ജോലിഭാരം കുറയുകയും നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പലമാറ്റങ്ങളും ഉണ്ടാവാം. അച്ഛനുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണത്തിലും മികച്ചതായിരിക്കും. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടാവുന്നു. വീട്ടിലോ ജോലിസ്ഥലത്തോ എല്ലാം മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. വിദേശത്ത് പോയി ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സാഹചര്യമാണ്. പോസിറ്റിവിറ്റിയോടെ കഠിനാധ്വാനം ചെയ്താല്‍ അതിന് ഫലം ലഭിക്കുന്നു. വ്യാപാരികള്‍ക്ക് ഇന്ന് ശരാശരി ദിവസമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവാം. മാതാപിതാക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നു. പങ്കാളിയോടൊപ്പമുള്ള ജീവിതം അതിസന്തോഷം നിറഞ്ഞതായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. അതിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും പ്ലാന്‍ അനുസരിച്ച് പൂര്‍ത്തിയാക്കുന്നതിന് സാധിക്കും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് സാമ്പത്തികമായി അനുകൂല സമയമായിരിക്കും ഇന്നത്തെ ദിവസം. പുതിയ വീടും, വാഹനവും വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അവരുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കും. വരുമാന മാര്‍ഗ്ഗം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ സന്തോഷത്തോടെ നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു ദിവസമാണ്. ആരോഗ്യം മികച്ചതാവുന്നു.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. ഭാവി പദ്ധതികള്‍ക്ക് വേണ്ടി പ്ലാന്‍ ചെയ്യും. പ്രണയിക്കുന്നവര്‍ക്ക് ഇന്ന് വളരെ വിശേഷപ്പെട്ട ദിവസമായിരിക്കും. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ഗുണഫലങ്ങള്‍ വര്‍ദ്ധിച്ച് നില്ക്കുന്ന ഒരു ദിനമായിരിക്കും. ജോലിയില്‍ അതീവ ശ്രദ്ധ നല്‍കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്രമായിരിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജീവിത പങ്കാളിയോടൊപ്പം സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ദിവസമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പ്രിയപ്പെട്ടവരെക്കുറിച്ച് നിങ്ങള്‍ക്ക് അഭിമാനം തോന്നും. ബിസിനസുകാര്‍ക്ക് ലാഭം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications