Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
Rashiphalam: മേടത്തിന് ഗുണപ്രദം, എടുത്ത തീരുമാനം മാറില്ല, കന്നിക്കാര് സൂക്ഷിക്കണം: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലപ്രകാരം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നതാണ് എല്ലാവരും നോക്കുന്നത്. പലപ്പോഴും ജീവിതത്തിലെ പല പ്രധാന മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
വരുന്ന മണിക്കൂറുകള്‍ നിങ്ങള്‍ക്കെങ്ങനെ എന്നുള്ളത് പലരും അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്. നിങ്ങള്‍ക്ക് ഇനി വരുന്നത് നേട്ടങ്ങളാണോ കോട്ടങ്ങളാണോ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, ആരൊക്കെയാണ് കരുതിയിരിക്കേണ്ടത് എന്നതെല്ലാം ഈ ലേഖനത്തില്‍ വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണഫലങ്ങളേക്കാള്‍ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമായിരിക്കും. കൂടാതെ ജോലിയിലും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. കൂടാതെ മേലുദ്യോഗസ്ഥരുടെ അതൃപ്തിയുണ്ടാവുന്നതിനും സാധ്യതയുണ്ട്. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തികം ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെറിയ ചില ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ വളരെയധികം ശ്രദ്ധ എല്ലാ കാര്യത്തിലും അനിവാര്യമാണ്. ജോലിയുടെ കാര്യത്തില്‍ അല്പം കൂടുതല്‍ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തില്‍ സമാധാനക്കേടുകള്‍ക്ക് സാധ്യത. സാമ്പത്തിക നഷ്ടമുണ്ടാവാം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവാം. പലപ്പോഴും അത് നിങ്ങളെ അത്ഭുതപ്പെടുത്തും. സന്തോഷകരമായ കുടുംബ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. അമിത ദേഷ്യത്തെ നിയന്ത്രിക്കണം ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവാം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച ഫലങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടാവാം. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ബിസിനസ് സംബന്ധമായി മികച്ച മാറ്റങ്ങള്‍ തേടി എത്തും. കൂടാതെ സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായി മാറാം. ജീവിതം തന്നെ നേട്ടങ്ങളിലേക്ക് എത്തും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തികം അതിശക്തമായിരിക്കും. ദാമ്പത്യ ജീവിതം ഗുണകരമാവും. എങ്കിലും അശ്രദ്ധ പ്രതിസന്ധികള്‍ ഉണ്ടാക്കാം. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. പണം ചിലവാക്കുമ്പോള്‍ കൂടുതല്‍
ശ്രദ്ധ വേണം. വരുമാനം അനുസരിച്ച് വേണം മുന്നോട്ട് പോവാന്‍. എങ്കിലും ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ കൂടുതലായിരിക്കും. ആരോഗ്യ കാര്യത്തില്‍ പ്രതിസന്ധികളുണ്ടാവാം. എങ്കിലും സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേടി എത്താം. ജോലിയുടെ കാര്യത്തില്‍ ഉണ്ടാവുന്ന അശ്രദ്ധ നിങ്ങളെ വട്ടം ചുറ്റിക്കും. അതീവ ശ്രദ്ധ ഏത് കാര്യത്തിനും അനിവാര്യമാണ്.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് സമ്മര്‍ദ്ദം നിറഞ്ഞ ഒരു ദിവസമായിരിക്കാം, കൂടാതെ ദേഷ്യം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താം. സാമ്പത്തിക മാറ്റങ്ങള്‍ ശ്രദ്ധിക്കണം. അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവാം.. എങ്കിലും ശ്രദ്ധ വേണം എല്ലാ കാര്യത്തിനും. ആരോഗ്യപ്രതിസന്ധികള്‍ നിസ്സാരമാക്കരുത്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഗുണഫലത്തോടൊപ്പം തന്നെ ദോഷഫലങ്ങളും ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്ന്. കൂടാതെ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധ വേണം. സാമ്പത്തിക നേട്ടത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. വരുമാനമനുസരിച്ച് പണം ചിലവാക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ കൂടുതലായിരിക്കും. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സാധിക്കും. ബിസിനസിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാണ്. ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ പ്രതിസന്ധികളുണ്ടാവാം. ഇത് ബന്ധങ്ങളില്‍ മാറ്റങ്ങളുണ്ടാക്കും. പ്രണയിക്കുന്നവരുടെ ആശയക്കുഴപ്പം ബന്ധത്തില്‍ വിള്ളലുണ്ടാക്കും. ദാമ്പത്യ ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കും. വിദ്യാര്‍ത്ഥികള്‍ വിജയത്തിനായി കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. എന്നാല്സാമ്പത്തിക സ്ഥിതി ഇവര്‍ക്ക് അനുകൂലമായിരിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതം കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകള്‍ നിസ്സാരമാക്കരുത്. കഷ്ടപ്പെട്ടതിന്റെ ഫലം നിങ്ങളെ തേടി എത്തും. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് ഇന്നത്തെ ഒരു ദിവസം എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
