Latest Updates
-
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ!
Rashiphalam: നിസ്സാരമല്ല ഇന്നത്തെ ദിനം, 6 രാശിക്ക് ഇരട്ട രാജയോഗം,കണ്ണുവെക്കുന്നതിനെ സ്വന്തമാക്കും
ഇന്നത്തെ ദിവസം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും സംഭവിക്കാന്‍ പോവുന്നത് എന്താണെന്ന് അറിയാന്‍ എല്ലാവര്ക്കും ആഗ്രഹം കാണും. ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും അതിലൂടെ മികച്ച രീതിയില്‍ മുന്നോട്ട് പോവാന്‍ സഹായിക്കുകയുമാണ് നാം വേണ്ടത്. ഇന്ന് മേടം മുതല്‍ മീനം വരെയുള്ളവരില്‍ ആരൊക്കെയാണ് പ്രശ്നത്തിലാവുന്നത്, ആരൊക്കെയാണ് നേട്ടങ്ങളിലേക്ക് കുതിക്കുന്നത് എന്നത് നമുക്ക് നോക്കാം.
സാമ്പത്തികവും, കരിയറും, ദാമ്പത്യവും, ജോലിയും എല്ലാ മേഖലകളെക്കുറിച്ചും ഈ ദിനത്തില്‍ സംഭവിക്കാന്‍ ഇടയുള്ള മാറ്റങ്ങള്‍ നിസ്സാരമല്ല. അതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യാവുന്നതാണ്. ഇന്നത്തെ ദിവസത്തെക്കുറിച്ചറിയാന് വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രാജയോഗഫലമാണ് ഉണ്ടാവുന്നത്. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുന്നു. കൂടാതെ സന്തോഷത്തോടെ എല്ലാ കാര്യവും പൂര്‍ത്തിയാക്കുന്നതിനും സാധിക്കും. എല്ലാ സാമ്പത്തിക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. പക്ഷേ ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. എല്ലാ കാര്യത്തിലും ഒരു പോസിറ്റീവിറ്റി ഉണ്ടാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും മികച്ച വരുമാന മാര്‍ഗ്ഗവും ഉണ്ടാവാം. ആരോഗ്യ കാര്യങ്ങളില്‍ പ്രതീക്ഷയുണ്ട്. ദാമ്പത്യത്തില്‍ മികച്ച സമയമാണ്.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത രാജയോഗമാണ് കാത്തിരിക്കുന്നത്. അവര്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ കാര്യങ്ങള്‍ കൃത്യമായി മുന്നോട്ട് പോവുന്നു. സംസാരിക്കുമ്പോള്‍ കാര്യങ്ങളെ കൃത്യമായി പഠിച്ച് വേണം സംസാരിക്കുന്നകിന്. വരുമാനം വര്‍ദ്ധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ മികച്ച ഒരു ദിവസമായിരിക്കും. രാജയോഗ സമാനമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലിയിലും ബിസിനസിലും അനുകൂലമായ പല മാറ്റങ്ങളും തേടി വരുന്നു. ധനം വന്ന് നിറയും, പല കോണില്‍ നിന്നും ധനനേട്ടങ്ങളും തേടി എത്തും. എങ്കിലും ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ കാത്തിരിക്കുന്നുണ്ടാവും. എങ്കിലും തടസ്സങ്ങളെല്ലാം അകലുന്ന ഒരു ദിവസമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. അച്ഛനമ്മമാരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു.
കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. പലപ്പോഴും ജോലിയുടെ കാര്യത്തില്‍ ചെറിയ ചില ആശങ്കകള്‍ നിലനില്ക്കും. എന്നാല്‍ അതെല്ലാം അസ്ഥാനത്തായിരിക്കും എന്നതാണ് സത്യം. പലപ്പോഴും പണത്തിന്റെ കാര്യത്തിലുണ്ടാവുന്ന മാറ്റം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്നു. അത്ഭുതകരമായ പല നേട്ടങ്ങളും തേടി എത്തും.ആരോഗ്യം ശ്രദ്ധിക്കണം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ബിസിനസുമായി ബന്ധപ്പെട്ട് പല വിധത്തില്‍ പ്രശ്നങ്ങളുണ്ടായേക്കാം. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലിയിലെ തടസ്സങ്ങള്‍ ഒന്നൊഴിയാതെ നില്ക്കുന്നു. സാമ്പത്തികമായി ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക ്ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. പലപ്പോഴും പല വിധത്തിലുള്ള ആശങ്കകള്‍ നിങ്ങളെ തേടി എത്തുന്നു. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് വളരെ വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവാം. ഇതെല്ലാം കൈകാര്യം ചെയ്യുന്നതിന് വളരെയധികം ശ്രദ്ധിക്കണം.
ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. പലപ്പോഴും സാമ്പത്തികമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. കുടുംബ ബന്ധങ്ങളില്‍ സ്നേഹം വര്‍ദ്ധിക്കുന്നു. എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
മകരം (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും നെഗറ്റീവ് ആയ പല ചിന്തകളും നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു ദിവസം കൂടിയാണ്. എങ്കിലും നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ജോലിയില്‍ അനുകൂലമായ പല നേട്ടങ്ങളും തേടി എത്തും. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്നു.
കുംഭം (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും കടത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത സമയം അത് പ്രതികൂലമായ പല മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. കുടുംബത്തില്‍ പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു.
മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. പലപ്പോഴും സന്തോഷകരമായ വാര്‍ത്തകള്‍ ഇന്ന് കേള്‍ക്കാം. ജോലിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പിന്തുണ നിങ്ങള്‍ക്ക് ഉണ്ടാകും. ബിസിനസുകാര്‍ക്ക് അനുകൂല സമയമാണ്, സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications