Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
Rashiphalam: മേടം, ധനു, കുഭം രാശിക്കാര്‍ കരുതിയിരിക്കണം: മറ്റ് രാശിക്കാര്‍ക്കും നിര്‍ണായകം ഇന്നത്തെ ഫലം
വെള്ളിയാഴ്ച ദിനമായ ഇന്ന് കുംഭം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ തൊഴില്‍ രംഗത്ത് കൊണ്ട് വരാന്‍ സാധിക്കില്ല. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും അനുബവിക്കേണ്ടി വരുന്നു. എങ്കിലും ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വലിയ ലാഭം നേടാനുള്ള അവസരം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
ഇത്തരത്തില്‍ മറ്റ് 11 രാശിക്കാര്‍ക്ക് എപ്രകാരമാണ് ഫലങ്ങള്‍ ഉണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഇന്നത്തെ ഒരു ദിവസത്തെ മുഴൂവന്‍ ഫലത്തെക്കുറിച്ചും നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന ഒരു സമയമാണ് ഇന്നത്തെ ദിവസം. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ദോഷ കാഠിന്യം കുയുന്നു. ആരോഗ്യത്തില്‍ പെട്ടെന്ന് പ്രശ്‌നങ്ങളുണ്ടായേക്കാം. ജോലിയുള്ള ആളുകള്‍ അവരുടെ എല്ലാ ജോലികളും പ്ലാന്‍ അനുസരിച്ച് പൂര്‍ത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസുകാര്‍ നിയമപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതാണ്. പണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം ചെലവേറിയതായിരിക്കും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ഒരു ചെറുകിട ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല അവസരം ലഭിച്ചേക്കാം. ആഗ്രഹിക്കുന്നത് പോലെ നിങ്ങളുടെ കഠിനാധ്വാനത്തിന് നല്ല ഫലം ലഭിച്ചേക്കാം. കുടുംബജീവിതത്തില്‍ സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ഫലം. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. ഇന്ന് പെട്ടെന്ന് ചില വലിയ ചിലവുകള്‍ നിങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. കൂടാതെ നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആാേഗ്യം ശ്രദ്ധിക്കണം. ജോലിയില്‍ അശ്രദ്ധ പാടില്ല.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ ധാരാളം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനാകും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. ബിസിനസില്‍ നേട്ടങ്ങളുണ്ടായേക്കാം.
ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്ന ഒരു നേട്ടം ഉണ്ടാവണം എന്നില്ല പല കാര്യങ്ങളിലും. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. ബിസിനസ്സുകാര്‍ക്ക് ഇന്ന് പെട്ടെന്ന് യാത്ര ചെയ്യേണ്ടി വന്നേക്കാം. സാമ്പത്തിക പ്രതിസന്ധികള്‍ കൂടുന്നു. കൂടാതെ കുടുംബ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. നിങ്ങളുടെ അമിത ദേഷ്യം നിയന്ത്രിക്കുക. പ്രതികൂല സാഹചര്യങ്ങളില്‍ സംയമനത്തോടെ പ്രവര്‍ത്തിക്കുന്നതിന് ശ്രദ്ധിക്കുക.
കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം ബിസിനസ്സുകാര്‍ പുതിയ ബിസിനസിനെക്കുറിച്ച് ചിന്തിക്കരുത്. പലപ്പോഴും തിടുക്കത്തില്‍ എടുക്കുന്ന ഒരു തെറ്റായ തീരുമാനം നിങ്ങളെ വലിയ കുഴപ്പത്തില്‍ എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോവും ജോലി ചെയ്യുന്നവര്‍ക്ക് സമ്മിശ്രഫലമായിരിക്കും. കുടുംബാംഗങ്ങളുമായി മതിയായ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമായിരിക്കും. പലപ്പോഴും സാമ്പത്തികമായും അനുകൂല ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പെട്ടെന്ന് വലിയ ചിലവുകള്‍ ഉണ്ടായേക്കാം, എന്നാല്‍ അതില്‍ പ്രശ്‌നങ്ങളുണ്ടാവില്ല. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കും. ജോലിയുടെ കാര്യത്തിലും ശ്രദ്ധിക്കണം. ബിസിനസുകാര്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
ഇവര്‍ക്ക് ഇന്നത്തെ ദിവസം കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ജോലി ചെയ്യുന്നവരില്‍ അതിന്റെ നേട്ടം തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരുടെ വരുമാനം വര്‍ദ്ധിച്ചേക്കാം. ചെറുകിട വ്യവസായികള്‍ക്ക് ഇന്ന് നല്ല നേട്ടമുണ്ടാക്കാന്‍ കഴിയും. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും, നിങ്ങള്‍ക്ക് അവരുടെ പൂര്‍ണ്ണ പിന്തുണ പല കാര്യങ്ങളിലും ലഭിക്കുന്നു.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് അനുകൂലമായ സമയമാണ് കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി അവസങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. ഓഹരി വിപണിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്കും അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ സമ്മര്‍ദ്ദകരമായ സാഹചര്യം നിങ്ങളെ തേടി എത്തുന്നു. കുടുംബജീവിതത്തില്‍ സമ്മര്‍ദ്ദകരമായ സാഹചര്യം ഉണ്ടാകും. പ്രണയ ജീവിതം മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി നേട്ടങ്ങള്‍ നിറഞ്ഞതായിരിക്കും. പണം കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. പങ്കാളിയുടെ പെരുമാറ്റം എപ്പോഴും മികച്ചതായിരിക്കും. നിങ്ങളുടെ ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. കരിയര്‍ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്നു. ആരോഗ്യം ശ്രദ്ധിക്കുക.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ഭക്ഷണക്രമത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. അല്ലാത്ത പക്ഷം അത് നിങ്ങളെ ആരോഗ്യ പ്രതിസന്ധിയിലാക്കുന്നു. ജോലിയിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും.. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും നേട്ടങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ്സുമായി ബന്ധപ്പെട്ട് മികച്ചതായിരിക്കും. കൂടാതെ നിങ്ങള്‍ അടുത്തിടെ എന്തെങ്കിലും റിസ്‌ക് എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ പോസിറ്റീവ് ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. പങ്കാളിയോട് സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











