Latest Updates
-
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ
Rashiphalam: ഇരട്ടി ഭാഗ്യവുമായി ഇന്ന് പുലരുന്ന രാശിക്കാര്‍, വെറുതെ എടുക്കുന്ന ലോട്ടറിപോലും അടിക്കും
ഇന്ന് ഞായറാഴ്ച, ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ സംഭവിക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം എപ്രകാരം മാറ്റങ്ങളുണ്ടാവുന്നു എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ അനുഭവിക്കുന്ന ചില രാശിക്കാരുണ്ട്. അതുപോലെ തന്നെ ഗുണഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷഫലങ്ങള്‍ എന്ന് ഈ ലേഖനത്തില്‍ കൂടുതല്‍ അറിയാം. കരുതിയിരിക്കേണ്ട ചില രാശിക്കാരും ഇന്നത്തെ ദിവസം ഉണ്ട്. ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വളരെ കൂടുതലായിരിക്കും. സമ്പാദ്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. അതിന്റെ ഫലമായി എല്ലാ തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തും ആളുകള്‍ വളരെയധികം നേട്ടങ്ങളിലൂടെ കടന്ന് പോവുന്ന ഒരു ദിവസമാണ് ഇന്ന്. എങ്കിലും ബന്ധുക്കളില്‍ നിന്ന് മോശം അനുഭവത്തിന് സാധ്യതയുണ്ട്. അലര്‍ജി പോലുള്ളവയെ അല്പം ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലമാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ആക്കുന്നതിന് സാധിക്കും. ലോട്ടറി ഭാഗ്യം പോലും നിങ്ങളെ തേടി എത്തുന്നു. തൊഴില്‍ മേഖലയില്‍ മികച്ച മാറ്റങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്ന സമയമാണ് ജോലി അന്വേഷിക്കുന്നവരില്‍ അതിനുള്ള അനുകൂല ഫലം ലഭിക്കും. ബിസിനസില്‍ പുരോഗതി തേടി എത്തും. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ ഇന്നത്തെ ദിവസം അല്പം കരുതിയിരിക്കണം. പലപ്പോഴും ജോലിയുടെ കാര്യത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും ഗുണദോഷ സമ്മിശ്രമായഫലമാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. സാമ്പത്തികമായി അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. പണം അമിതമായി ചിലവഴിക്കുമ്പോള്‍ അത് ബാധ്യതകള്‍ വരുത്തി വെക്കുന്നു. ദാമ്പത്യം സുഖകരമായിരിക്കും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമായിരിക്കും. കൂടാതെ നിങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും വന്നേക്കാം. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നു. ഓഫീസില്‍ ജോലികളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ചെറിയ അശ്രദ്ധ പോലും പ്രതിസന്ധികളുണ്ടാക്കിയേക്കാം. ആരോഗ്യം മികച്ചതായിരിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. ജോലിയിലും പ്രതീക്ഷിക്കുന്ന അനുകൂല സാഹചര്യങ്ങളുണ്ടാവും. ജോലിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ജോലിയോ ബിസിനസ്സോ ആയാലും സാമ്പത്തിക പുരോഗതിക്ക് സാധ്യതയുണ്ട്. പലപ്പോഴും പണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഇല്ലാതാവുന്നു. രോഗാവസ്ഥകളെ പ്രതിരോധിക്കണം.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ലോട്ടറി ഭാഗ്യം വരെ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. ഓഫീസി ജോലിയില്‍ നിങ്ങള്‍ക്ക് എല്ലാ മാറ്റങ്ങളും കൊണ്ട് വരാന്‍ സാധിക്കുന്ന ദിവസമാണ്. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. എങ്കിലും നഷ്ടം വരാതെ സൂക്ഷിക്കണം. ആരോഗ്യം മികച്ചതായിരിക്കും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. പലപ്പോഴും എല്ലാവരുമായിം മികച്ച സന്തോഷം നിലനിര്‍ത്താന്‍ സാധിക്കുന്ന സമയമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ച സമയമായിരിക്കും. ഓഫീസില്‍ ജോലിഭാരത്തിന് സാധ്യതയുണ്ട്. പ്രണയിക്കുന്നവരില്‍ അനുകൂല സമയമാണ്.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും മംഗള കാര്യങ്ങള്‍ക്ക് അനുകൂല സമയമാണ്. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ദിവസമാണ് ഇന്ന്. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനവമാവുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ കണ്ടെത്താന്‍ സാധ്യതയുണ്ട്. ഈ രാശിയിലുള്ള വിവാഹിതര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ഓഫീസില്‍ അനുകൂല സാഹചര്യങ്ങളുണ്ടാവുന്നു. സന്തോഷത്തിന്റെ ആകെത്തുകയായിരിക്കും ഇന്നത്തെ ദിവസം. മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപത്തിന്റെ ഇരട്ടി നേട്ടം നിങ്ങള്‍ക്ക് ലഭിക്കും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദകിവസം പ്രതികൂലാവസ്ഥകള്‍ ഉണ്ടായേക്കാം. പലപ്പോഴും ബിസിനസ് രംഗത്ത് പ്രശ്നങ്ങളുണ്ടാവാം. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. വരുമാനം വര്‍ദ്ധിക്കുമെങ്കിലും പലപ്പോഴും അതനുസരിച്ച് ചെലവുകളും വര്‍ദ്ധിക്കും. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടിവരും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്ന് അനുകൂല സമയമായിരിക്കും. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ഒരു നല്ല വിവാഹാലോചനക്ക് സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ സമയമാണ്. ജീവിതം മാറി മറിയുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ അധികം പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും വിജയം കരസ്ഥമാക്കുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്നു. ജോലികളെല്ലാം തന്നെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക നേട്ടം അതിഭയങ്കര ലാഭത്തിലേക്ക് എത്തും. ആരോഗ്യം മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications