Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: കരിയര്‍, ധനം, വിവാഹം, ജോലി: ഇന്ന് പോസിറ്റീവ് മാറ്റങ്ങള്‍ മാത്രമാണ് 12 രാശിക്കും
വ്യാഴാഴ്ച ദിവസമായ ഇന്ന് വൃശ്ചികം രാശിക്കാരായവരുടെ നേട്ടങ്ങള്‍ മറ്റുള്ള രാശിക്കാരെ അപേക്ഷിച്ച് അല്പം കൂടുതലായിരിക്കും. പലപ്പോഴും നിങ്ങളെ തേടി ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. പൊതുവേ ഇന്നത്തെ രാശിഫലം ഗുണഫലങ്ങള്‍ വര്‍ദ്ധിച്ച് നില്‍ക്കുന്നതായിരിക്കും. പണത്തിന്റെ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയും നിങ്ങള്‍ക്ക് ഉണ്ടാവുന്നു.
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാരെ പോലെ തന്നെയാണോ മറ്റ് രാശിക്കാരുടേയും ഫലം എന്നും ആരെങ്കിലും കരുതിയിരിക്കേണ്ടതായുണ്ടോ എന്നും ഇന്നത്തെ രാശിഫലം അനുസരിച്ച് നമുക്ക് വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് ശരാശരി ദിവസമായിരിക്കും. വീട്ടില്‍ എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. ജോലിയില്‍ പലപ്പോഴും കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കുന്നത് കൊണ്ട് തന്നെ മറ്റ് അസ്വസ്ഥതകള്‍ നിങ്ങളെ അലട്ടില്ല. നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് നിങ്ങള്‍ക്ക് സ്നേഹവും പിന്തുണയും ലഭിക്കുന്ന ഒരു ദിനം കൂടിയാണ് ഇന്ന്.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
പ്രണയ ജീവിതമോ ദാമ്പത്യ ജീവിതമോ ആയാലും അനുകൂലമായ മാറ്റങ്ങളുണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പലപ്പോഴും നിങ്ങളില്‍ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും അത് പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടുന്നു. ജോലിയുടെ കാഴ്ചപ്പാടില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാവുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. ഇന്ന്
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബാംഗങ്ങള്‍ക്കൊപ്പം നല്ല സമയം ചെലവഴിക്കുന്നതിന് സാധിക്കും. പ്രിയപ്പെട്ടവരുടെ സഹായത്തോടെ, പലപ്പോഴും പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാം. പണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം ചെലവേറിയതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ശരിയായ സാമ്പത്തിക മാറ്റങ്ങള്‍ ആവശ്യമാണ്. അല്ലാത്ത പക്ഷം നഷ്ടം സംഭവിക്കാം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ബോസില്‍ നിന്ന് കൂടുതല്‍ അനുകൂല തീരുമാനങ്ങള്‍ ലഭിച്ചേക്കാം. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂലമാണ് ഇന്നത്തെ ദിവസം. നിങ്ങള്‍ക്ക് ലാഭകരമായ ദിവസമായിരിക്കും. സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. നിങ്ങളുടെ വീട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. ദേഷ്യം നിയന്ത്രിക്കണം.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് പലപ്പോഴും എടുക്കുന്ന തീരുമാനം വളരെ മികച്ചതായേക്കാം. ആരോഗ്യം ശ്രദ്ധിക്കണം. വാഹന ഉപയോഗത്തില്‍ അമിതമായ ആവേശം പാടില്ല. പലപ്പോവും അനാവശ്യ ചിന്തകള്‍ മനസ്സില്‍ വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, തൊഴില്‍ രംഗത്ത് ഉയര്‍ച്ച താഴ്ചകള്‍ വര്‍ദ്ധിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്നു.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് അവരുടെ ജോലി പൂര്‍ണ്ണമായും സത്യസന്ധതയോടെയും കഠിനാധ്വാനത്തോടെയും ചെയ്യുന്നതിനുള്ള സമയമാണ്. ബിസിനസുകാര്‍ക്ക് സാമ്പത്തിക ലാഭത്തിന് സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. പലപ്പോവും നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗവും ലഭിച്ചേക്കാം. ദാമ്പത്യബന്ധം മെച്ചപ്പെടും. നെഗറ്റീവ് ചിന്തകളില്‍ നിന്ന് അകന്നു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ജോലി ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം വളരെ വല്ല വാര്‍ത്തകള്‍ ലഭിക്കുന്നു. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂല സമയമാണ്. പണത്തിന്റെ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജീവിതത്തില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിനമാണ്. പ്രിയപ്പെട്ടവര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ഇന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവണം എന്നില്ല. നിങ്ങളുടെ ജോലി നിങ്ങള്‍ ഉത്സാഹത്തോടെ പൂര്‍ത്തീകരിക്കുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വൈകാരിക പിന്തുണ ലഭിക്കും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. ബിസിനസിലെ നഷ്ടം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. വിദേശത്ത് നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് അനുകൂല സമയമാണ്. ആരോഗ്യപ്രശ്നങ്ങള്‍ ഒന്നൊഴിയാതെ പിടികൂടാം. എല്ലുകളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഉണ്ടാകാം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
നിങ്ങളുടെ കുടുംബ ജീവിതത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളുണ്ടാക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും സംഭവിക്കുന്നത്. പല കോണില്‍ നിന്ന് വരുമാനം വര്‍ദ്ധിക്കുന്നു. എല്ലാ സാമ്പത്തിക പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സാധിക്കും. നിങ്ങളുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടാവുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം കൂടുതല്‍ പ്രതിസന്ധികളുണ്ടായേക്കാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. എല്ലാ ജോലികളും തടസ്സമില്ലാതെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications