Rashiphalam: ഇന്നൊരു ദിവസം കഴിഞ്ഞാല്‍ രക്ഷനേടുന്നവര്‍,അതിസങ്കീര്‍ണം: ഇന്നത്തെ രാശിഫലം

ഇന്നത്തെ ദിവസത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ വരുന്ന 24 മണിക്കൂറുകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുകയില്ല. ജീവിതം തന്നെ മാറി മറിയുന്ന തത്തിലുള്ള കാര്യങ്ങളാണ് ചില രാശിക്കാരില്‍ ഉണ്ടാവുന്നത്. ബുധനാഴ്ച ദിനമായ ഇന്ന് ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കുറഞ്ഞ് നില്‍ക്കുന്ന സമയമായിരിക്കും. കൂടാതെ പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. പലപ്പോഴും ഓഫീസിലെ ജോലിയില്‍ അശ്രദ്ധ കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കും. ആരോഗ്യം ശ്രദ്ധിക്കണം.

Today Horoscope Malayalam

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ദിവസത്തിന്റെ തുടക്കം മികച്ചതായിരിക്കും. എന്നാല്‍ പിന്നീടങ്ങോട്ട് ചെറിയ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ എല്ലാ തീരുമാനങ്ങളും വളരെ ആലോചിച്ച് എടുക്കേണ്ടതാണ്. പ്രണയ ജീവിതം മികച്ചതായിരിക്കും. പങ്കാളിയുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂല സമയമായിരിക്കും.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
കുടുംബജീവിതത്തില്‍ അഭിപ്രായവ്യത്യാസത്തിനുള്ള സാധ്യതയെ തള്ളിക്കളയരുത്. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കാം. ആരോഗ്യം ശ്രദ്ധിക്കണം. വിവേകത്തോടെ എല്ലാ തീരുമാനങ്ങളും എടുക്കേണ്ടതാണ്. ജോലിയില്‍ മോശം അനുഭവങ്ങള്‍ ഉണ്ടാവാം. പോസിറ്റീവ് ആയി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് മികച്ച ദിവസമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും നടക്കുന്നു. ജോലിയിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. പലപ്പോഴും പാര്‍ട്ണര്‍ഷിപ്പില്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയത്തിലെത്തും. ആരോഗ്യം പ്രതിസന്ധിയിലാവാന്‍ സാധ്യതയുണ്ട്.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളുണ്ടാവാം. വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. പണം അമിതമായി ചിലവഴിക്കുന്നതില്‍ ശ്രദ്ധ വേണം. പ്രയാസകരമായ ഏത് ജോലിയും വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പ്രണയിക്കുന്നവര്ക്ക് അനുകൂല സമയമാണ് . കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ അധ്വാനത്തിനനുസരിച്ച് നേട്ടങ്ങളുണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത കുതിച്ച്ചാട്ടമുണ്ടാവുന്നു. വീടട്ടില്‍ ചെറിയ തോതില്‍ വഴക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കാര്യങ്ങളെല്ലാം കൃത്യമായി മനസ്സിലാക്കിയതിന് ശേഷം വേണം സംസാരിക്കുന്നതിന്.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. സാമ്പത്തികം ഭദ്രമാവുന്നത് വഴി ജീവിതം രക്ഷപ്പെടുന്നു. ജോലിയില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. എല്ലാ ജോലികളും കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് ശ്രദ്ധിക്കണം.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വീട്ടില്‍ ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും അത്ശ്രദ്ധിക്കാതെ വിടുന്നത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ബന്ധങ്ങളില്‍ അകല്‍ച്ച വരുന്നതിനും അത് പിന്നീട് ചേര്‍ത്ത് വെക്കാനാവാത്ത മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കാം. ജോലി ഇല്ലാത്തവര്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇന്നത്തെ ദിവസം.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ജോലിയിലും ബിസിനസിലും ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങളുണ്ടാവുന്നു. എങ്കിലും തിടുക്കത്തില്‍ ഒരു തീരുമാനം എടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിക്ക് നിങ്ങളുടെ കാര്യങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യപ്രശ്‌നങ്ങളെല്ലാം തന്നെ ഇല്ലാതാവുന്നു.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ് മകരം രാശിയില്‍ ഇന്നത്തെ ദിവസം ഉണ്ടാുന്നത്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം തന്നെ നടക്കുന്നു. വീട്ടില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുത്. ഇത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നു.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
പഴയ സൗഹൃദങ്ങളെ കണ്ടുമുട്ടുന്നതിന് ഉള്ള മികച്ച ഒരു ദിനമാണ് ഇന്നത്തേത്. കൂടാതെ നിങ്ങള്‍ക്ക് ഔട്ടിംഗ്, സിനിമ തുടങ്ങിയവക്ക് പോവുന്നതിനുള്ള സാഹചര്യവും ഇന്നുണ്ടാവുന്നു. ഇന്ന് നിങ്ങള്‍ വളരെ സന്തോഷവാനായിരിക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം അല്‍പം ജാഗ്രത പാലിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടമുണ്ടാക്കുന്നു.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു. സഹപ്രവര്‍ത്തകരുടെ പിന്തുണ ഏത് ഘട്ടത്തിലും അനിവാര്യം തന്നെയാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച സമയമാണ്. ആരോഗ്യം മികച്ചതായിരിക്കും. പൊതുവേ ഗുണഫലങ്ങള്‍ക്കുള്ള ഒരു സാധ്യത കൂടുതലാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, September 4, 2024, 6:19 [IST]
X
Desktop Bottom Promotion