Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
Rashiphalam: സമ്പൂര്‍ണ രാശിഫലം, ഭാഗ്യത്തുടക്കമാണ് ഈ 5 രാശിക്കാര്‍ക്ക്
ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് മുന്‍കൂട്ടി അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. നിങ്ങളുടെ ഇന്ന് 12 രാശിക്കാര്‍ക്കും ഗുണഫലങ്ങളാണോ ദോഷഫലങ്ങളാണോ എന്താണ് കാത്തിരിക്കുന്നത് എന്നത് പലരും അറിയാന്‍ ആഗ്രഹിക്കുന്നതാണ്. വരുന്ന 24 മണിക്കൂറില്‍ നടക്കുന്ന ഗ്രഹരാശിമാറ്റങ്ങള് പ്രകാരം ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ പോസിറ്റീവ് ആവുന്നത്, ആര്‍ക്കൊക്കെയാണ് അത് ദോഷങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാരില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു. കുംഭം രാശിക്കാര്‍ക്കും ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആരൊക്കെ കരുതിയിരിക്കണം, ആരൊക്കെ ശ്രദ്ധയോടെ മുന്നോട്ട് പോവണം എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. കൂടാതെ ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. അതോടൊപ്പം തന്നെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും ഇന്നത്തെ ദിവസം. പലപ്പോഴും ജോലിയിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ സാധിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തികമായി അനുകൂലഫലങ്ങള്‍ തേടി എത്തും. നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള പിന്തുണയും കുടുംബത്തില്‍ നിന്ന് ലഭിക്കുന്നു.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് സാധ്യതയും കാണുന്നു. ഇന്നത്തെ ദിവസം വളരെ നല്ല മാറ്റങ്ങള്‍ തേടി എത്തുമെങ്കിലും വരവനുസരിച്ച് ചിലവാക്കിയില്ലെങ്കില്‍ അത് പ്രതിസന്ധികള്‍ സൃഷ്ടിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബാംഗങ്ങള്‍ക്കൊപ്പം നല്ല സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. കൂടാതെ പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നത് വഴി എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും സാധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അല്പം ശ്രദ്ധിക്കണം. ചിലവുകള്‍ വര്‍ദ്ധിക്കാം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. മേലധികാരിയില്‍ നിന്ന് കൂടുതല്‍ അനുകൂല തീരുമാനങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതിന് നല്ല ദിവസമാണ്. ആരോഗ്യം ശ്രദ്ധിക്കണം. സമാധാനത്തിന്റെ കാര്യത്തില്‍ അല്പം കഷ്ടപ്പാടുകള്‍ക്ക് സാധ്യതയുണ്ട്. അമിത ദേഷ്യത്തെ നിയന്ത്രിക്കണം.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് പലപ്പോഴും അവരുടെ തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ചതായിരിക്കും. ആരോഗ്യ കാര്യങ്ങളില്‍ മാത്രം രണ്ട് പ്രാവശ്യം ആലോചിക്കണം. വാഹന ഉപയോഗത്തില്‍ അമിതമായ ആവേശം പാടില്ല ഇത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കും. പലപ്പോഴ ജീവിതത്തില്‍ ഉണ്ടാവുന്ന അനാവശ്യ ചിന്തകള്‍ പ്രതിസന്ധികള്‍ കൊണ്ട് വരുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. പലപ്പോഴും സത്യസന്ധത ഇവര്‍ക്ക് അല്പം കൂടുതലായിരിക്കും. അതിന്റെ ഫലം അവരെ തേടി വരുന്നസമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ സാമ്പത്തിക ലാഭം ലഭിക്കുന്ന ഒരു ദിവസം കൂടിയാണ്. പല നെഗറ്റീവ് ചിന്തകള്‍ക്കും അവസാനം കുറിക്കുന്ന ഒരു ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യബന്ധം മെച്ചപ്പെടും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലഫലങ്ങളുണ്ടാവുന്നു. പലപ്പോഴും ബിസിനസ് മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുകയില്ല. സന്തോഷകരമായ ഒരു ജീവിതമായിരിക്കും ഇന്നത്തെ ദിവസം ഇവര്‍ക്കുണ്ടാവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും ജോലിയില്‍ അങ്കലാപ്പുണ്ടാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ബിസിസിലെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതാണ്. കുടുംബത്തില്‍ നിന്ന് പലപ്പോഴും എല്ലാ കാര്യങ്ങളിലും അനുകൂല മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യത്തോടെ മു്ന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ ഫലങ്ങളുണ്ടാവുന്നു. പലപ്പോഴും സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. എന്നാല്‍ അത് നിങ്ങളുടെ അശ്രദ്ധ മൂലം സംഭവിക്കുന്നതായിരിക്കും. ആഗ്രഹത്തോടെ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അസ്ഥിസംബന്ധമായി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. എല്ലാ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്നതായിരിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് കുടുംബ കാര്യങ്ങളില്‍ ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. ആഗ്രഹിക്കുന്നതെല്ലം സ്വന്തമാക്കുന്നതിന് യോഗം കാണുന്നു. പല കോണില്‍ നിന്ന് വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള വഴികള്‍ തേടി വരുന്നു. ആരോഗ്യം മികച്ചതാണ്.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ദിവസമാണ്. എന്നാല്‍ പഠന കാര്യങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. ജോലിയില്‍ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിരതയുണ്ടാവും. ആരോഗ്യം മികച്ചതായിരിക്കും. അനാവശ്യ ആശങ്കകള്‍ നിങ്ങളെ വലയം ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications


