Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Rashiphalam: വരുന്ന 24 മണിക്കൂര്‍ നിര്‍ണായകം, ഇന്ന് പുലരുമ്പോള്‍ ശ്രദ്ധിക്കേണ്ട രാശിക്കാര്‍: രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. നിങ്ങളുടെ ഇന്ന് എന്താണ് സംഭവിക്കാന്‍ പോവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ആരെല്ലാം കരുതിയിരിക്കണം എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും അറിയേണ്ടതും വരാന്‍ പോവുന്ന കാര്യങ്ങള്‍ തന്നെയാണ്. നിങ്ങളുടെ ഇന്ന് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നത് എപ്രകാരം ദോഷഫലങ്ങള്‍ ഉണ്ടോ എന്നതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച ദിവസമായിരിക്കും. മികച്ച നേട്ടങ്ങള്‍ കാത്തിരിക്കുന്നു. മുതിര്‍ന്ന ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് വഴി നേട്ടങ്ങളുണ്ടാവുന്നു. ബന്ധുക്കളുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനാകും. ഏത് ഉത്തരവാദിത്തവും നിറവേറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ഒരു കാര്യത്തോടും അത്യാഗ്രഹം ഉണ്ടായിരിക്കുകയില്ല. മാത്രമല്ല തെറ്റായ ചിന്തകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തികം മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും അനാവശ്യമായ അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ട്. പണം ചിലവാക്കുന്നതില്‍ ശ്രദ്ധ വേണം. വിദ്യാര്‍ത്ഥികള്‍ക്ക്ക പ്രതിസന്ധികള്‍ ഉണ്ടാവാം. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കാനാകും. പഴയ സുഹൃത്തുക്കളെ കാണാനാകും. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ അവരുടെ ഇന്നത്തെ ദികവസം വളരെയധികം വിവേകപൂര്‍വ്വം ചെലവഴിക്കേണ്ടതുണ്ട്. കുടുംബത്തിലെ ഒരാളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളുണ്ടായേക്കാം. അനാവശ്യ കാര്യങ്ങള്‍ ആലോചിച്ച് മനസ്സിനെ പ്രതിസന്ധിയിലാക്കരുത്. ബിസിനസ്സില്‍ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. ആഗ്രഹിക്കുന്നത് പോലെ നിങ്ങള്‍ക്ക് ഒരു ജോലിയും ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. നിങ്ങളുടെ സംസാരത്തില്‍ സംയമനം പാലിക്കുക. അനാവശ്യ ആശങ്ക ഒഴിവാക്കണം. പലപ്പോഴും ജീവിതത്തില്‍ മികച്ച സമയം കാത്തിരിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവാന്‍മാരായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ആരുടെയെങ്കിലും വാക്കുകള്‍ കേട്ട് നിങ്ങളുടെ പങ്കാളിയെ സംശയിക്കാതിരിക്കുക. കുടുംബവുമായി ബന്ധപ്പെട്ട നിരവധി ഉത്തരവാദിത്തങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ പെട്ടെന്നൊരു തീരുമാനം എടുക്കരുത്. ഇത് കൂടുതല്‍ കുഴപ്പത്തിലാക്കുന്നു. വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. ആരോഗ്യം ശ്രദ്ധിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഒരു പുതിയ ജോലി ആരംഭിക്കാന്‍ കഴിയും. പലപ്പോഴും സുഹൃത്തില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവുന്നു. ഇന്ന് നിങ്ങളുടെ ദിവസം നന്നായി തന്നെ ആരംഭിക്കും. പങ്കാൡയൊടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. കുടുംബത്തിന്റെ ഉത്തരവാദിത്വം വര്‍ദ്ധിക്കും. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക ഇന്നത്തെ ദിവസം മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും. അടുത്ത സുഹൃത്തിനോട് തര്‍ക്കമുണ്ടായേക്കാം. ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്താം. ദാമ്പത്യ ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. അറിവുള്ള ആളുകളില്‍ നിന്ന് സഹായം തേടേണ്ടതാണ്. ആവശ്യമാണ്. പാവങ്ങളെ സഹായിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല സമയമാണ്. ജോലിയില്‍ സമ്മര്‍ദ്ദമുണ്ടാവുമെങ്കിലും അതിനെ പരിഹരിക്കാന്‍ സാധിക്കുന്നു. പൊതുവില്‍ ഗുണഫലങ്ങള്‍ അദികരിച്ച് നില്‍ക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയാം. ദാമ്പത്യത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നു. പലപ്പോഴും ബിസിനസ് സംബന്ധമായി നേട്ടങ്ങളുണ്ടാവും. നിങ്ങളുടെ അധ്വാനം ഫലം കാണുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ബാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വയറുമായി ബന്ധപ്പെട്ട രോഗാവസ്ഥകള്‍ക്ക് സാധ്യതയുണ്ട്. വാഹന ഉപയോഗം ശ്രദ്ധിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തിലെ അനാവശ്യ ആശങ്കകള്‍ നീങ്ങുന്നു. ബിസിനസില്‍ സാമ്പത്തിക ലാഭം ഉണ്ടാവുന്നു. പല തരത്തിലുള്ള യാത്രകള്‍ നടത്താനാവും. ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ജീവിതത്തിലുണ്ടാവുന്നു. മുതിര്‍ന്നവരുടെ ആഗ്രഹം അനുസരിച്ച് കാര്യങ്ങള്‍ നടക്കും. ജോലിയിലെ മാറ്റങ്ങള്‍ അംഗീകരിക്കപ്പെടുന്നു. സാമ്പത്തികം ശക്തമാവുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. അതുകൊണ്ട് തന്നെ സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവാം. സമ്മര്‍ദ്ദം പലപ്പോഴും നിങ്ങളുടെ പ്രതിസന്ധിയിലാക്കാം. കുടുംബത്തോട് ആലോചിച്ച് മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം നിര്‍ണായകം തന്നെയാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കാന്‍ പെടാപാട് പെടേണ്ട ഒരു ദിവസമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. ജീവിതം തന്നെ മാറിമറിയുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുന്നു. വിവാഹത്തിന്റെ കാര്യത്തിലും പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കരുത്.
മീനം
മീനം രാശിക്കാര്‍ക്ക ്ഇന്നത്തെ ദിവസം അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. കടം കൊടുക്കുന്നതിനും കടം വാങ്ങുന്നതിനും അനുയോജ്യമായ സമയമല്ല. പലപ്പോഴും ജോലിയുടെ കാര്യത്തിലും പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം മോശമാവുന്നതിലൂടെ ആശുപത്രി വാസത്തിന് സാധ്യത കാണുന്നു. പൊതുവേ അനുകൂല ഫലങ്ങളാണ് എന്നുണ്ടെങ്കിലും ചില അവസരങ്ങളില്‍ അതീവ ശ്രദ്ധ വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











