Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
Rashiphalam: ഇന്നത്തെ ഉദയം ദോഷങ്ങള്‍ നല്‍കുന്നവര്‍: അതികഠിനം ഇവര്‍ക്ക്, സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും സമയാസമയം മാറ്റങ്ങള്‍ സംഭവിക്കുന്നു. ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുന്നു എന്നതിനേക്കാള്‍ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് എന്തൊക്കെ വേണം എന്നതാണ് ഓരോ ദിവസത്തെ രാശിഫലവും പറയുന്നത്.
പലപ്പോഴും അറിയേണ്ടതും വരാന്‍ പോവുന്ന കാര്യങ്ങള്‍ തന്നെയാണ്. നിങ്ങളുടെ ഇന്ന് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുകയാണോ അത് ദോഷഫലങ്ങളാണോ എന്നതാണ് ചിന്തിക്കേണ്ട കാര്യം. ഇന്നത്തെ രാശിഫലത്തില്‍ 12 രാശിക്കാര്‍ക്കും എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ നല്‍കുന്നു. കാലങ്ങളായി നിലനിന്നിരുന്ന ബന്ധുക്കളുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനാകും. ഏത് ഉത്തരവാദിത്തവും നിങ്ങള്‍ ഏറ്റെടുത്ത് നിറവേറ്റും. സാമ്പത്തികം മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ തേടി വരുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ദിവസമാണ് ഇന്ന്. പക്ഷേ പണം ചിലവാക്കുന്നതില്‍ ശ്രദ്ധ വേണം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്ന ദിവസമാണ്. ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കാനാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യും. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ അവരുടെ ഇന്നത്തെ ദിവസം വളരെയധികം മികച്ചതായിരിക്കും. കൂടാതെ വേണ്ടപ്പെട്ട ഒരാളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികളുണ്ടായേക്കാം. സാമ്പത്തിക നേട്ടം ഉണ്ടാവാം. അനുകൂലമായ പല സാഹചര്യങ്ങളും തേടി എത്താം. സംസാരിക്കുന്നതില്‍ ശ്രദ്ധ വേണം. അമിത ദേഷ്യത്തെ നിയന്ത്രിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ കൂടുതലായിരിക്കും. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് നിങ്ങളുടെ പങ്കാളിയെ സംശയിക്കാതിരിക്കുക. കുടുംബവുമായി ബന്ധപ്പെട്ട നിരവധി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരുന്നു. വെല്ലുവിളികള്‍ തീര്‍പ്പു കല്‍പ്പിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലി സംബന്ധമായി അനുകൂല സമയമാണ്. പല കോണില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ഇന്ന് മികച്ച ദിവസമായിരിക്കും. പങ്കാൡയൊടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നത് കുടുംബത്തില്‍ സന്തോഷം നിറക്കുന്നു. കൂടാതെ ഉ്ത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. പക്ഷേ പലപ്പോഴും അടുത്ത സുഹൃത്തിനോട് തര്‍ക്കിക്കേണ്ട അവസ്ഥയുണ്ടാവാം. പല വിധത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരാം. ദാമ്പത്യ ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഇല്ലാതാവുകയും സന്തോഷകരമായ ദാമ്പത്യത്തിന് സാധ്യതയുണ്ടാവുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ജോലിയില്‍ സമ്മര്‍ദ്ദരഹിതമായ ദിനമായിരിക്കും. കൂടാതെ ഗുണഫലങ്ങള്‍ അധികരിച്ച് വരുന്ന ഒരു ദിവസം കൂടിയാണ്. മാനസിക സമ്മര്‍ദ്ദം പെട്ടെന്ന് പരിഹരിക്കപ്പെടുന്നു. അത് കൂടാതെ ദാമ്പത്യത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. കരിയറില്‍ ബ്രേക്ക് വരാം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ ഇന്നുണ്ടാവുന്നു. ബിസിനസില്‍നേട്ടങ്ങള്‍ തേടി എത്തും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. എന്നാല്‍ പക്ഷേ ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വയറുമായി ബന്ധപ്പെട്ട രോഗാവസ്ഥ വര്‍ദ്ധിക്കാം. അതിനെ കരുതിയിരിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ ആശങ്കകള്‍ അവസാനിക്കുന്ന ദിവസമാണ് ഇന്ന്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ പൂര്‍ണമായും അകറ്റണം. മുതിര്‍ന്നവരുടെ ആഗ്രഹം അനുസരിച്ച് കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. ജോലിയിലെ മാറ്റങ്ങള്‍ അംഗീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ഗുണപ്രദമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. അതുകൊണ്ട് തന്നെ സാമ്പത്തികമായി നേട്ടങ്ങള്‍ തേടി വരും. മാനസിക സമ്മര്‍ദ്ദം പലപ്പോഴും നിങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കാം. കുടുംബത്തോട് ആലോചിച്ച് മാത്രം തീരുമാനങ്ങള്‍ എടുക്കേണ്ടതാണ്. പലപ്പോഴും അതീവ ജാഗ്രതയോടെ വേണം എല്ലാ തീരുമാനങ്ങളും എടുക്കാന്‍.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം നിര്‍ണായക ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നഷ്ടപ്പെടുന്നു. ജീവിതം തന്നെ മാറിമറിയുന്ന തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കേണ്ടതായി വരുന്നു. വിവാഹത്തിന്റെ കാര്യത്തിലും തടസ്സങ്ങളുണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്ന് കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും വേണം..അല്ലാത്ത പക്ഷം അത് പ്രതികൂലാവസ്ഥകള്‍ സൃഷ്ടിക്കും. ജോലിയുടെ കാര്യത്തിലും പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം മോശമാവുന്നതിലൂടെ കൂടുതല്‍ ധനനഷ്ടവും സംഭവിക്കാം. കൂടാതെ കരിയറിലും മോശം ഫലങ്ങള്‍ തേടി എത്താം. പൊതുവേ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











