Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Rahiphalam: തൊട്ടതെല്ലം പൊന്നാക്കും, കണ്ണുവെക്കുന്നതിനെ സ്വന്തമാക്കും: 12 രാശിക്കും ഗുണദോഷഫലം
ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെ മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. മേടം രാശിക്കാര്‍ക്ക് അവരുടെ എല്ലാ ജോലിയും തടസ്സങ്ങളില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം, ആഗ്രഹിക്കുന്നത് പോലെ എല്ലാ ജോലിയും പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
വരുമാനം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. അതുപോലെ തന്നെ മറ്റ് രാശിക്കാരുടെ ഇന്നത്തെ ദിവസം എപ്രകാരമാണ് എന്ന് അറിയാന്‍ നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ജോലിയില്‍ പൂര്‍ണ്ണ ഊര്‍ജ്ജത്തോടും ഉത്സാഹത്തോടും കൂടി മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭകരമായ സാഹചര്യമായിരിക്കും. എല്ലാ സാമ്പത്തിക പ്രശ്‌നവും പരിഹരിക്കാന്‍ കഴിയും. ബിസിനസ്സ് കാര്യങ്ങളില്‍ അനുകൂല സമയമാണ്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ദിവസമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. ഏത് പരിതസ്ഥിതിയിലും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. മറുവശത്ത്, ഇന്നത്തെ ദിവസം ബിസിനസ് ചെയ്യുന്നവര്‍ക്ക് സമ്മിശ്രമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഏത് ജോലിയിലും ചെറിയ തടസ്സത്തിന് സാധ്യതയുണ്ട്. പങ്കാളിയുമായി ചെറിയ വഴക്കുകള്‍ ഒഴിവാക്കുക, അല്ലാത്തപക്ഷം ഇന്ന് നിങ്ങളുടെ മനസമാധാനം ഇല്ലാതായേക്കാം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ശരാശരി ദിവസമായിരിക്കും. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധ വേണം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
കുടുംബാംഗങ്ങളുമായി നിങ്ങള്‍ക്ക് മികച്ച ബന്ധത്തിന് സാധിക്കുന്നു. സംസാരിക്കുമ്പോല്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. പ്രത്യേകിച്ച് വീട്ടിലെ മുതിര്‍ന്നവരോട് സംസാരിക്കുമ്പോള്‍. സാമ്പത്തികമായി ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മികച്ച ദിവസമാണെന്ന് തെളിയും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിന്റെ സൂചനകളുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ തിരക്കുള്ള ദിവസമായിരിക്കും. ജോലിയോ ബിസിനസ്സോ മികച്ച ലാഭത്തിലേക്ക് എത്തുന്നു. തീരുമാനങ്ങളെല്ലാം തന്നെ വളരെ വിവേകത്തോടെ എടുക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കണം. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. പങ്കാളിയുമായുള്ള ബന്ധത്തില്‍ മികച്ച ഐക്യം ഉണ്ടാകും. ഇന്ന്, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സഹായത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കും. ആരോഗ്യം ഗുണകരമാവും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. നിങ്ങളുടെ വിദ്യാഭ്യാസത്തില്‍ നിലനിന്നിരുന്ന ഏത് വലിയ തടസ്സവും നീങ്ങും. ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് വളരെ സജീവമായി ഇടപെടുന്നതിന് സാധിക്കും. കുടുംബജീവിതത്തില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലായിരിക്കും. ഇന്ന് നിങ്ങളുടെ മാതാപിതാക്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക.
കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
ഇന്ന് നിങ്ങള്‍ക്ക് അല്‍പ്പം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഓഫീസ് ജോലിയെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകള്‍ വര്‍ദ്ധിച്ച് വരും. ബിസിനസ്സുകാര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. പണത്തിന്റെ അനുകൂല മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും. വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. ജീവിത പങ്കാളിയുമായുള്ള സ്‌നേഹം വര്‍ദ്ധിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോള ദോഷങ്ങള് വര്ദ്ധിക്കും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
നിങ്ങളുടെ പൂര്‍വ്വികരുടെ ബിസിനസ്സുമായി നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവും. കൂടാതെ ഏത് ജോലിയിലേയും തടസ്സങ്ങള്‍ ഇല്ലാതാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കും. സന്തോഷത്തോടെ എല്ലാ മാറ്റങ്ങളും ഉണ്ടാവും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് പതിവിലും മികച്ച ദിവസമായിരിക്കും. അത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലാവസ്ഥകള്‍ സൃഷ്ടിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍, ഉടന്‍ തന്നെ നിങ്ങള്‍ക്ക് വിജയം നേടാനാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ മാനസികാരോഗ്യം പ്രശ്‌നത്തിലാവുന്നു. ആശങ്കകള്‍ പലതും നിങ്ങളെ വലയം ചെയ്യും. മാനസികാരോഗ്യം പ്രതിസന്ധിയിലാവും. എല്ലാ പ്രശ്ങ്ങളും പരിഹരിക്കപ്പെടുന്നു. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് വളരെ വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം.
ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ബിസിനസ്സുകാര്‍ക്ക് ഇന്ന് നല്ല അവസരങ്ങള്‍ ലഭിക്കുന്നത് വഴി നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ നേട്ടങ്ങളുണ്ടാവും. വ്യക്തിപരമായ ജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കുന്നതിന് സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായുള്ള ബന്ധത്തില്‍ അകലം കുറയുന്നതിലേക്കും അത് കുടുംബത്തെ ബാധിക്കുന്നതിലേക്കും കാര്യങ്ങളെത്തുന്നു. പണത്തിന്റെ സ്ഥാനം മികച്ചതായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും ഇന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.
മകരം (ഡിസംബര്‍ 21-ജനുവരി 19):
ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. പല നെഗറ്റീവ് ചിന്തകളും മനസ്സില്‍ വരുന്നതിന് സാധ്യത കാണുന്നു. എങ്കിലും നിങ്ങള്‍ക്ക് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഐടി മേഖലയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍, ജോലിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. കുടുംബജീവിതം സന്തോഷകരമായിരിക്കും. പങ്കാളിയുമായുള്ള ബന്ധത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു.
കുംഭം (ജനുവരി 20-ഫെബ്രുവരി 18):
പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മോശം ഫലങ്ങള്‍ ലഭിക്കുന്ന ഒരു ദിവസമാണ് ഇന്ന്. ഇന്ന് ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നത് പരമാവധി ഒഴിവാക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കുന്നു. കുടുംബജീവിതത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. ദേഷ്യം നിയന്ത്രിക്കുന്നതാണ് നല്ലത്, തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്. ആരോഗ്യം ശ്രദ്ധിക്കണം.
മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ അനുകൂല ഫലങ്ങളുണ്ടാവും. സന്തോഷകരമായ പല വാര്‍ത്തകളും നിങ്ങളെ തേടി വരുന്നു. ജോലിയില്‍ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം, ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടാകും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇന്ന് നിങ്ങള്‍ക്ക് വളരെ ആവേശവും ആത്മവിശ്വാസവും അനുഭവപ്പെടും. ബിസിനസുകാര്‍ക്ക് അനുകൂല സമയമാണ്, സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











