Rashiphalam: ഇന്നത്തെ ദിവസം വെറുതെയാവില്ല, സൂര്യനുദിക്കുന്നത് ഇവര്‍ക്ക് ഭാഗ്യവുമായി: ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോവുന്നത്, എന്താണ് കാത്തിരിക്കേണ്ട ഫലം ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ആരിലൊക്കെയാണ് സന്തോഷമുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. ചൊവ്വാഴ്ച ദിവസമായ ഇന്ന് വൃശ്ചികം രാശിക്കാര്‍ക്ക് വലിയ പ്രശ്‌നങ്ങളില്ലാതെ പോവുന്നു. പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളില്‍ എത്തുന്ന ഒരു ദിവസമാണോ ഇന്ന് എന്ന് നമുക്ക ്ഈ ലേഖനത്തില്‍ വായിക്കാം. 12 രാശിക്കാരിലും ആരൊക്കെയാണ് ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടത് ആരൊക്കെയാണ് സന്തോഷത്തിലാറാടുന്നത് എന്നറിയാന്‍ ഈ ലേഖനം വായിക്കൂ.

Today Horoscope Malayalam

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ഒരു ബിസിനസുകാരനാണെങ്കില്‍ ഇവര്‍ക്ക് ഏറ്റവുംമികച്ച സമയമാണ്. മാത്രമല്ല പണവുമായി ബന്ധപ്പെട്ട ഒരു ജോലിയും ഇന്ന് തിടുക്കത്തില്‍ ചെയ്യരുത്. പ്രത്യേകിച്ചും നിങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ബിസിനസ്സ് നടത്തുന്നവര്‍ക്ക് പ്രയോജനം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും എല്ലാ സമയവും നിലനില്‍ക്കുന്നു.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്ന് വളരെ ശുഭകരമായ ദിവസമായിരിക്കും. എല്ലാ വിധത്തിലുള്ള തടസ്സങ്ങളും ഇല്ലാതാവുന്നു. പലപ്പോഴും ജോലിക്കാര്‍ക്ക് കഠിനാധ്വാനത്തിന്റെ പലം ലഭിക്കും. ബിസിനസ്സുകാര്‍ക്ക് നല്ല സാമ്പത്തിക ആനുകൂല്യങ്ങളും നേടാന്‍ കഴിയും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് ്തീവ ശ്രദ്ധവേണം. പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ ഇന്ന് സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ടതാണ്. ജോലിയില്‍ ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ജോലിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ എന്ത് തീരുമാനവും വിവേകത്തോടെ എടുക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടമുണ്ടാകാം. ഇന്ന്, പങ്കാളിയുടെ മാനസികാവസ്ഥയില്‍ പ്രത്യേക ശ്രദ്ധ വേണം. ആരോഗ്യകാര്യങ്ങള്‍ നന്നായിരിക്കും.

കര്‍ക്കിടകം
ഇന്ന് രാവിലെ ചില നല്ല വാര്‍ത്തകള്‍ ലഭിക്കുന്നതിന് ഉള്ള യോഗം കാണുന്നു. കൂടാതെ വീട്ടില്‍ സന്തോഷം നിലനില്‍ക്കുന്നു. ഓഫീസില്‍ നിങ്ങള്‍ക്ക് മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലി ഇറക്കുമതി കയറ്റുമതിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് പ്രതിസന്ധികളുണ്ടാക്കാം. കൂടാതെ പണത്തിന്റെ അവസ്ഥ നന്നായിരിക്കും. ആരോഗ്യം മികച്ചതാവും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ അകല്‍ച്ചയുണ്ടായേക്കാം. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. പണം ചിലവഴിക്കുന്നതില്‍ അല്‍പം ശ്രദ്ധ വേണം. ജോലിയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. എല്ലാ ജോലിയും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ ശ്രദ്ധിക്കകു. പലപ്പോഴും ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം പ്രയോജനം നേടാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണ് ഇന്ന്.

കന്നി
ഇന്ന് അനാവശ്യ ദേഷവും തര്‍ക്കങ്ങളും ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു, അല്ലാത്തപക്ഷം നിങ്ങള്‍ കുഴപ്പത്തിലാവുന്നതിന് സാധ്യതയുണ്ട്. കൂടാതെ ജോലിഭാരവും നിങ്ങളില്‍ വര്‍ദ്ധിക്കും. അത്തരമൊരു സാഹചര്യത്തില്‍ പോസിറ്റീവായിരിക്കുന്നതിന് ശ്രദ്ധിക്കാം. എപ്പോഴും നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമം നടത്തണം. കുടുംബജീവിതം സന്തോഷകരമാകും. പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതംസന്തോഷകരമാവും.

തുലാം
വ്യക്തിപരമോ തൊഴില്‍പരമോ ആയ ജീവിതത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ ഇന്നത്തെ ദിവസം നേരിടേണ്ടി വരുന്നു. ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കാം. കൂടാതെ പെട്ടെന്നുള്ള ഉത്തരവാദിത്തങ്ങള്‍ കാരണം ക്ഷീണവും ബുദ്ധിമുട്ടും നിങ്ങളെ പിടികൂടുന്നു. കൂടാതെ നിങ്ങളുടെ ദിവസം മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതും മികച്ച ഒന്നാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ഇന്ന് സാമ്പത്തിക രംഗത്ത് സമ്മിശ്ര ഫലമായിരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം
ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ കുറവുള്ള ഒരു ദിവസമായിരിക്കും ഇവര്‍ക്ക്. കൂടാതെ പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുന്നു. വീട്ടിലെ അംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വൈകാരിക പിന്തുണ ലഭിക്കും. അമ്മയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാവുമെങ്കിലും അതിന് ആയുസ്സുണ്ടാവില്ല. പണവുമായി ബന്ധപ്പെട്ട ചില വലിയ ജോലികള്‍ ചെയ്യേണ്ടതായി വരുന്നു.

ധനു
ഇന്ന് ഭാഗ്യ സമയം വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ധനു രാശിക്കാര്‍ക്ക്. പലപ്പോഴും ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങളുണ്ടാവും. സാമ്പത്തിക നേട്ടം മികച്ചതായിരിക്കും. പലപ്പോഴും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. അവിവാഹിതര്‍ക്ക് അവരുടെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയും. ആരോഗ്യം ശ്രദ്ധിക്കണം.

മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. പലപ്പോഴും ബിസിനസ്സുകാര്‍ അവരുടെ എതിരാളികളുടെ കാര്യത്തില്‍ ശക്തരായിരിക്കും. പലപ്പോഴും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മോശം ഫലം വരുന്നു. ചില ജോലികള്‍ തടസ്സപ്പെടുന്നത് വഴി പ്രതിസന്ധികള്‍ വര്‍ദ്ധിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് വളരെ ചെലവേറിയ ദിവസമായിരിക്കും. പല കാര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിച്ചേക്കാം. പങ്കാളിയുടെ ആരോഗ്യം ഇന്ന് കുറച്ച് ദുര്‍ബലമായിരിക്കും.

കുംഭം
പൂര്‍ത്തിയാക്കാത്ത പല ജോലികളും ഇന്ന് പൂര്‍ത്തിയാക്കാന്‍ അവസരം ലഭിച്ചേക്കാം. പലപ്പോഴും ബിസിസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായി പ്രയോജനം ലഭിച്ചേക്കാം. ഇന്ന്, ജീവിത പങ്കാളിയുടെ മാനസികാവസ്ഥ അല്‍പം പ്രശ്‌നത്തിലായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക രംഗത്ത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ നിങ്ങളെടുക്കുന്ന ഏത് തീരുമാനവും മികച്ചതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധരാകാതിരിക്കുക.

മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശുഭകരമായ ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ ചെയ്യുന്ന ഏത് പ്രവൃത്തിയിലും വിജയം നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും ബിസിനസ് ചെയ്യുന്നവരില്‍ അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാവും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. ഇന്ന് നിങ്ങള്‍ എല്ലാ വിഷമങ്ങളും ഇല്ലാതാവുകയും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്യുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Tuesday, September 3, 2024, 7:57 [IST]
X
Desktop Bottom Promotion