Rashiphalam: വ്യാഴാഴ്ചയില്‍ ഭാഗ്യം തലനാരിഴക്ക് മാറുന്നവര്‍: നിങ്ങള്‍ക്ക് ഇന്ന് എങ്ങനെ?

ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജ്യോതിഷപ്രകാരം സംഭവിക്കുന്നു. മാറി മറിഞ്ഞ് കൊണ്ടിരിക്കുന്ന ഇന്നത്തെ ദിവസം ചില രാശിക്കാര്‍ക്ക് അനുകൂലവും ചിലര്‍ക്ക് പ്രതികൂലവുമായ ഫലങ്ങള്‍ നല്‍കുന്നു. ചിലരെല്ലാം കരുതിയിരിക്കുമ്പോള്‍ ചിലര്‍ക്ക് മേല്‍ ഭാഗ്യവര്‍ഷമുണ്ടാവുന്നു. 12 രാശിക്കാരില്‍ ആര്‌ക്കൊക്കെയാണ് നേട്ടങ്ങള്‍ ആരൊക്കെ ശ്രദ്ധിക്കണം, ആരൊക്കെ കരുതിയിരിക്കണം എന്ന് ഇന്നത്തെ രാശിഫലത്തില്‍ വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഒരു ദിനമാണ് ഇന്ന്. പലപ്പോഴും ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്വം ഇവര്‍ക്കുണ്ടാവുന്നു. അതോടൊപ്പം തന്നെ അനുകൂല മാറ്റങ്ങള്‍ പലപ്പോഴും ജീവിതം മാറ്റി മറിയ്ക്കുകയും ചെയ്യുന്നു. ബിസിനസില്‍ ലാഭകരമായ പല നേട്ടങ്ങളും ഉണ്ടാവുന്ന സാഹചര്യമായിരിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കപ്പെടും. എങ്കിലും ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കണം.

Today Horoscope

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന ദിവസമാണ്. കൂടാതെ കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പരിഹരിക്കാന്‍ സാധിക്കുന്നു. ചെറിയ മാറ്റങ്ങള്‍ കാണുന്നതില്‍ സന്തോഷമുണ്ടാവാം. സാമ്പത്തികമായി അനുകൂല സമയമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ നില്‍ക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. പലപ്പോഴും കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ദേഷ്യം കൂടുതലുള്ളവര്‍ അതിനെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. വരുമാനം വര്‍ദ്ധിക്കുന്നു. എങ്കിലും കഠിനാധ്വാനം പെട്ടെന്ന് ഫലം നല്‍കണം എന്നില്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം അനുകൂലമാറ്റങ്ങള്‍ നല്‍കുന്നു. എങ്കിലും എന്ത് കാര്യവും വിവേകത്തോടെ ചെയ്ത് തീര്‍ക്കാന്‍ ശ്രദ്ധിക്കണം. എപ്പോഴും പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. പെട്ടെന്ന് സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കിയാല്‍ വലിയ നഷ്ടത്തെ ഇല്ലാതാക്കാം. ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യം ഗുണകരമായിരിക്കും.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങള്‍ നല്‍കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ഏത് തടസ്സവും പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ മുന്നോട്ട് തന്നെ പോവുന്നു. കുടുംബത്തില്‍ സ്ഥിതിഗതികള്‍ അനുകൂലമായിരിക്കും. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കുക.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ നല്‍കുന്നതാണ്. ഓഫീസ് ജോലിയെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകള്‍ കൂടി വരുന്നു. ചെലവുകള്‍ നിയന്ത്രിക്കാന്‍ പരിശ്രമിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ അസന്തുഷ്ടിയുണ്ടാവുന്നു. ഇത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോള ദോഷങ്ങള് കൂടുതലായിരിക്കും. ആശുപത്രി വാസത്തിന് സാധ്യതയുണ്ട്.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ബിസിനസുമായി ബന്ധപ്പെട്ട് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധികളുണ്ടാവാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. വിദ്യാഭ്യാസത്തിനായി നിങ്ങള്‍ക്ക് കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. പണത്തിന്റെ കാര്യത്തില്‍ അനുകൂലമാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. വിജയത്തിനായി കഷ്ടപ്പെടേണ്ടി വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു.

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ മാനസികാരോഗ്യം വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവുന്നു. എല്ലാ പ്രശ്‌നത്തിനും പെട്ടെന്ന് പരിഹാരം കാണുന്നതിനായി ശ്രദ്ധിക്കേണ്ടതാണ്. അതിനായി നിങ്ങള്‍ സമയം മാറ്റി വെക്കേണ്ടതാണ്. കര്‍മ്മരംഗത്ത് തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും അവയെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. ധനനഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് ഇന്ന് നല്ല അവസരങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ബിസിനസിലേക്ക് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പ്രിയപ്പെട്ടവര്‍ക്ക് കൂടുതല്‍ സമയം കുടുംബത്തില്‍ ചിലവഴിക്കാന്‍ സാധിക്കുന്നു. പല തരത്തിലും നിങ്ങളുടെ ജീവിതം മാറി മറിയാം. ആഗ്രഹിക്കുന്നത് പോലെ നേട്ടങ്ങള്‍ തേടി എത്തും.

മകരം (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഇന്ന് ബിസിനസിന്റെ കാര്യത്തില്‍ പ്രതികുലമായ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നു. ഏത് അവസ്ഥയിലും നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ സന്തോഷവും വര്‍ദ്ധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. അത് കൂടാതെ ആരോഗ്യം മികച്ചതായിരിക്കും.

കുംഭം (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ മോശം അവസ്ഥകളുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇന്ന് കടം വാങ്ങുന്നതും കടം കൊടുക്കുന്നതും പരമാവധി ഒഴിവാക്കണം. ഇത് സാമ്പത്തിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക ബാധ്യതകളിലേക്ക് എത്തുന്നതിനുള്ള സാധ്യത കൂടുതലാണ്. ഒരു കാര്യത്തിനും പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. ആരോഗ്യം ശ്രദ്ധിക്കണം.

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ നെഗറ്റീവ് മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാക്കുന്നു. ഇന്നത്തെ ദിവസം അനുകൂലമായ പല ഫലങ്ങളും നിങ്ങളെ തേടി എത്തുന്നു. സന്തോഷകരമായ പല വാര്‍ത്തകളും കേള്‍ക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പക്ഷേ കൂടുതല്‍ ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് പോലും കൃത്യമായ ചികിത്സ തേടേണ്ടതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, October 3, 2024, 8:34 [IST]
X
Desktop Bottom Promotion