Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: മേടം, കന്നി രാശിക്കാര്‍ കരുതിയിരിക്കണം: നിര്‍ണായകമായി മറ്റ് രാശിക്കാരുടേയും ഫലം
വെള്ളിയാഴ്ച ദിനമായ ഇന്ന് മേടം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടായിരിക്കമണം എന്നില്ല. അത് മാത്രമല്ല പല പ്രതിസന്ധികള്‍ക്കും സാധ്യതയും ഉണ്ട്. നഷ്ടങ്ങള്‍ പല മേഖലകളിലും ഇവരെ തേടി എത്താം. എങ്കിലും ശ്രദ്ധിച്ചാല്‍ ഇവയെല്ലാം തന്നെ ഒഴിവാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ അല്പം കൂടി നില്ക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. എങ്കിലും അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ജോലിയില്‍ അതീവശ്രദ്ധ വേണം, അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കാം. കൂടാതെ ബിസിനസില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ ചിലവുകള്‍ വര്‍ദ്ധിക്കാം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ നിലനില്‍ക്കുന്ന ഒരു ദിവസമാണ് ഇന്ന്. അത് മാത്രമല്ല ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് തീരുമാനമെടുക്കുന്നതിനുള്ള നല്ല ദിവസമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാം. കുടുംബജീവിതത്തില്‍ സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം പ്രണയം നിറഞ്ഞതായിരിക്കും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. പക്ഷേ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ ലാഭം ലഭിക്കും. ദാമ്പത്യത്തില്‍ അനുകൂലഫലങ്ങള്ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങളുണ്ടാവാം. പലപ്പോഴും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാം. അതോടൊപ്പം തന്നെ സാമ്പത്തിക നേട്ടങ്ങള്‍ക്കും സാധ്യത. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അനുകൂല ഫലങ്ങളുണ്ടാവുന്നു. കൂടാതെ വരുമാനവും വര്‍ദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്ന ദിവസമാണ് ഇന്ന്. കൂടാതെ ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവാം. അതോടൊപ്പം തന്നെ ബിസിനസ് സംബന്ധമായി യാത്രകള്‍ ധാരാളം നടത്തേണ്ടി വരാം. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ ചിലവുകള്‍ നിയന്ത്രിച്ചാല്‍ അതിനെ പ്രതിരോധിക്കാം. അമിത ദേഷ്യം നിയന്ത്രിക്കുക. സംയമനത്തോടെ പെരുമാറുക. ആരോഗ്യം മികച്ചതായിരിക്കും.
കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് മോശം ഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം ബിസിനസ്സില്‍ പ്രതീക്ഷിക്കാത്ത നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ഒരു തീരുമാനവും വേഗം എടുക്കരുത്. കാരണം ഒരു തെറ്റായ തീരുമാനം നിങ്ങളെ വലിയ കുഴപ്പത്തില്‍ എത്തിക്കും. പലപ്പോവും ജോലി ചെയ്യുന്നവര്‍ക്ക് സമ്മിശ്രഫലമായിരിക്കും. എങ്കിലും ആരോഗ്യം മികച്ചതായിരിക്കും.
തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. വളരെ പെട്ടെന്ന് വലിയ ചിലവുകള്‍ക്ക് സാധ്യതയുണ്ട്. എങ്കിലുംഅതില് പ്രശ്നങ്ങളുണ്ടാവില്ല. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. ജോലിയുടെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവും.ആരോഗ്യം മികച്ചതായിരിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
ഇവര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ഏത് കാര്യത്തിലും അനിവാര്യമാണ്. പലപ്പോഴും ജോലിയില്‍ അശ്രദ്ധ കാണിക്കുന്നത് പിന്നീട് ബുദ്ധിമുട്ടുണ്ടാക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരുടെ വരുമാനം വര്‍ദ്ധിച്ചേക്കാം. കൂടാതെ കുടുംബത്തെക്കുറിച്ച് പറയുമ്പോള്‍ അവര്‍ക്ക് സന്തോഷവും സമാധാനവും വര്‍ദ്ധിക്കാം. മാതാപിതാക്കളുടെ ആരോഗ്യം നിങ്ങള്‍ക്ക് മികച്ചതായിരിക്കും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ നിരവധി അവസരങ്ങള്‍ ജീവിതത്തില്‍ വന്നു ചേരുന്നു. കൂടാതെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നേട്ടങ്ങളുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലം. ജോലിയില്‍ അല്പം സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. എങ്കിലും പ്രണയ ജീവിതം മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. കൂടാതെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്ന ഒരു ദിവസമാണ് ഇന്ന്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അശ്രദ്ധ പാടില്ല. ആരോഗ്യം ശ്രദ്ധിക്കുക.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ജോലിയിലെ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ആത്മവിശ്വാസത്തോടെ ഏത് കാര്യവും ചെയ്യുന്നതിന് സാധിക്കുന്നു, അതോടൊപ്പം തന്നെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി എന്തുകൊണ്ടും മികച്ചതായിരിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ കൂടുതലായിരിക്കും. മാത്രമല്ല ഇവരുടെ ജീവിതത്തില്‍ സന്തോഷം അലതല്ലുന്നു. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം ലഭിക്കുന്നു. കൂടാതെ പണത്തിന്റെ കാര്യത്തില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. കൂടുതല്‍ സന്തോഷം കുടുംബത്തില്‍ നിലനില്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
