Rashi Phalam: ജോലിയില്‍ സ്ഥാനക്കയറ്റം, ഭാഗ്യാനുഭവങ്ങള്‍ തേടി വരും: ഇന്നത്തെ രാശിഫലം അറിയാം

ഇന്നത്തെ ദിവസം നിങ്ങളുടെ രാശിഫലം എപ്രകാരമാണ് എന്ന് നമുക്ക് നോക്കാം. പലപ്പോഴും ചെറുതും വലുതുമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. സാ സാമ്പത്തിക ജീവിതം, ബിസിനസ്സ്, ജോലി, കുടുംബജീവിതം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇന്നത്തെ രാശിഫലത്തില്‍ നിങ്ങള്‍ക്ക് വായിക്കാവുന്നതാണ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക രംഗത്ത്, നല്ലതായിരിക്കും. ഇത്തെ ദിനം നിങ്ങള്‍ക്ക് രഹസ്യമായി പണം സമ്പാദിക്കാന്‍ കഴിയും. എങ്കിലും സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും നല്ല നേട്ടങ്ങള്‍ ലഭിക്കുന്ന ഒരു ദിവസമായിരിക്കും. ജോലിസ്ഥലത്ത്, ഈ ആഴ്ച തിരക്കുകള്‍ വര്‍ദ്ധിക്കുന്നു. ബിസിനസ്സ് സമ്മര്‍ദ്ദം നിങ്ങളെ കൂടുതല്‍ ബാധിക്കും. ആരോഗ്യ കാര്യത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടാവാം.

Today Horoscope

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ കൂടുന്ന സമയമാണ്. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ സുതാര്യത നിലനിര്‍ത്താന്‍ സാധിക്കുന്നു.

മിഥുനം രാശി
മിഥുനം രാശി ആളുകള്‍ക്ക്, ഈ ദിനം ഗുണദോഷ സമ്മിശ്രമായിരിക്കും. ജോലി ഭാരം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ഉത്തരവാദിത്തങ്ങളെക്കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടുകയോ വിഷമിക്കുകയോ ചെയ്യേണ്ടതില്ല. കഠിനാധ്വാനത്തോടും അര്‍പ്പണബോധത്തോടും കൂടിയാണ് ജോലി ചെയ്യുന്നതെങ്കില്‍ അതിന്റെ ഫലം ലഭിക്കുന്നു. ബിസിനസ് തീരുമാനങ്ങള്‍ ശ്രദ്ധാ പൂര്‍വ്വം എടുക്കണം. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന സമയമാണ്.

കര്‍ക്കിടകം രാശി
നിങ്ങള്‍ ബിസിനസ്സ് നടത്തുന്ന വ്യക്തിയാണെങ്കില്‍ ഇന്നത്തെ ദിവസം പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടത്തിന് പുറമെ, പലപ്പോഴും ജോലിയിലും പ്രശ്‌നങ്ങളുണ്ടാവാം. എങ്കിലും നിങ്ങളുടെ എല്ലാ ജോലികളും ഒരു തടസ്സവുമില്ലാതെ പൂര്‍ത്തിയാകും. ഉന്നതനിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിജയം നേടാന്‍ സാധ്യതയുണ്ട്. കുടുംബജീവിതത്തിന് നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

ചിങ്ങം രാശി
ഇന്നത്തെ ദിവസം മറ്റുള്ളവരുടെ വാക്കുകള്‍ അവഗണിക്കരുത്. സംസാരം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അനാവശ്യ സംശയം ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. നിങ്ങള്‍ തൊഴിലില്ലാത്തവരും ജോലി അന്വേഷിക്കുന്നവരുമാണെങ്കില്‍ ജോലിക്കുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക ്ിന്നത്തെ ദിവസം ഫലം ലഭിക്കുന്നു.ചെറുകിട വ്യാപാരികള്‍ക്ക് ഈ ആഴ്ച പ്രയോജനകരമാകും. ഈ സമയത്ത്, വാഹനം ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സ്വഭാവത്തില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാവുന്നു. ആശങ്കകള്‍ വര്‍ദ്ധികക്കുന്ന സമയമാണ്. മറ്റുള്ളവരുടെ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു, ജോലിയില്‍ നേട്ടങ്ങളുണ്ടാവുന്ന സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ ആശങ്കകള്‍ ഉണ്ടാവും. പൊതുവേ ആരോഗ്യം അനുകൂലമായിരിക്കും.

തുലാം രാശി
ഇന്നത്തെ ദിനം തുലാം രാശിക്കാര്‍ക്ക് നല്ലതായിരിക്കും. ഈ സമയത്ത്, പ്രശ്‌നങ്ങളെല്ലാം തന്നെ പരിഹരിക്കാന്‍ കഴിയും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ചെലവുകള്‍ കുറയുന്ന ഒരി ദിവസമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ലാഭം നേടുന്നതിന് സാധിക്കുന്നു. ആഴ്ചാവസാനം പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വരുന്ന മാറ്റങ്ങള്‍ അനുകൂലമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികം ശക്തമായിരിക്കും. ചെറിയ പ്രശ്‌നം പോലും അവഗണിക്കുന്നതില്‍ തെറ്റ് വരുത്തരുത്.

വൃശ്ചികം രാശി
ഈ സമയം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. ഇന്ന് യാത്രകള്‍ നിരവധി നടത്തേണ്ടി വരും. സമ്പത്തിന്റെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കും. എല്ലാ കാര്യങ്ങളും സുരക്ഷിതമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ അനുകൂലാവസ്ഥ സ്വീകരിക്കാന്‍ ശ്രമിക്കണം. ബിസിനസില്‍ നഷ്ടങ്ങള്‍ സംഭവിക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യാന്‍ സാധിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം പ്രയാസങ്ങള്‍ ഉണ്ടായിരിക്കും. പലപ്പോഴും സാഹചര്യങ്ങള്‍ അനുകൂലമായിരിക്കാന്‍ നിങ്ങള്‍ പരിശ്രമിക്കേണ്ടി വരും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടായേക്കാം. പണത്തിന്റെ കാര്യത്തില്‍ മാറ്റങ്ങളുണ്ടാവാം. വെല്ലുവിളികള്‍ നിലനില്‍ക്കുന്ന ഒരു സമയം കൂടിയാണ് ഇന്നത്തെ ദിവസം. ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം. ദാമ്പത്യ ജീവിതത്തില്‍ അനാവശ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. ആരോഗ്യം ഗുണകരമായിരിക്കും.

മകരം രാശി
നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. പലപ്പോഴും ഗുരുതരമായ മാറ്റങ്ങള്‍ ജീവിതത്തെ ബാധിച്ചേക്കാം. നെഗറ്റീവ കാര്യങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. പണം പല തരത്തില്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. സഹോദരങ്ങളുമായുള്ള ബന്ധം വഷളാവാം. ജോലി, ജോലി, ബിസിനസ്സ് എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്നത്തെ ദിനം പ്രതീക്ഷിച്ചത് പോലെയൊരു മാറ്റം ജീവിതത്തില്‍ ഉണ്ടായിരിക്കണം എന്നില്ല.

കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് അത്ര നല്ലതല്ല. നിങ്ങളുടെ ചില ജോലികളില്‍ തടസ്സങ്ങളുണ്ടാകാം, അത് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചേക്കാം. എന്നിരുന്നാലും, നിങ്ങള്‍ ക്ഷമയോടെ കാത്തിരുന്നാല്‍ ആഗ്രഹിച്ച ഫലം ലഭിക്കുന്നു. ബിസിനസില്‍ പലപ്പോഴും സാമ്പത്തിക പരിമിതികള്‍ കാരണം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാം. കുടുംബത്തിലെ എല്ലാവരുമായും നിങ്ങള്‍ നല്ല ബന്ധം കാത്തു സൂക്ഷിക്കേണ്ടതുണ്ട്. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. ഓഫീസ് ജോലികളിലെ നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം.

മീനം രാശി
നിങ്ങളുടെ നിലവിലെ ജോലിയില്‍ നിങ്ങള്‍ തൃപ്തനല്ലെങ്കില്‍, ഒരു പുതിയ ജോലി അന്വേഷിക്കുന്നതിനുള്ള ഒരു സമയമാണ് ഇന്നത്തെ ദിനം. പലപ്പോഴും നിങ്ങള്‍ക്ക് മികച്ച അവസരം ലഭിക്കും എന്നത് തന്നെയാണ് സത്യം. പണത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. നല്ല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ്. ജോലിയിലെ മാറ്റങ്ങള്‍ സാമ്പത്തിക സ്ഥിതിയേയും ബാധിച്ചേക്കാം. ദാമ്പത്യ ജിവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Tuesday, July 2, 2024, 6:46 [IST]
X
Desktop Bottom Promotion