Rashiphalam: ഇരട്ടി ഭാഗ്യവും ബമ്പര്‍ നേട്ടങ്ങളും, കണ്ണടച്ചെടുത്താലും ലോട്ടറി ഭാഗ്യം: ഇന്നത്തെ രാശിഫലം

ഇന്ന് വ്യാഴാഴ്ച ദിനമാണ്, ഈ ദിനത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരുടേയും സമ്പൂര്‍ണഫലത്തെക്കുറിച്ചാണ് പറയുന്നത്. ഓരോ രാശിക്കാരും ജീവിതത്തില്‍ ഇന്നത്തെ ദിവസം ഏതൊക്കെ ബുദ്ധിമുട്ടിലൂടെ കടന്നു പോവും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതെല്ലാം വിശദായി ഈ ലേഖനത്തില്‍ പറയുന്നു.

12 രാശിക്കാരിലും ഇന്നത്തെ ദിവസത്തെക്കുറിച്ച് മുന്നേയറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. എല്ലാ നേട്ടങ്ങളും പ്രശ്‌നങ്ങളും പ്രതിസന്ധികളും മുന്നേയറിയുന്നതിന് വേണ്ടി നിങ്ങളെ സഹായിക്കുന്ന ഈ രാശിഫലത്തെ ആരൊക്കെ കരുതിയിരിക്കണം, ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

Today Horoscope Malayalam

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് നിക്ഷേപിക്കാനുള്ള നല്ല അവസരം ലഭിച്ചേക്കാം. ഏത് കാര്യത്തിനും കുടുംബാംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. അലര്‍ജി പോലുള്ളവയെ അല്‍പം ശ്രദ്ധിക്കണം.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ ദിവസമായിരിക്കും ഇന്ന്. ആഗ്രഹിക്കുന്നതെല്ലാം മുന്നിലെത്തുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവും. ലോട്ടറി എടുത്താല്‍ പോലും അടിക്കുന്ന സമയമാണ്. തൊഴില്‍ മേഖലയിലെ പ്രതിസന്ധികള്‍ക്ക് അവസാനം കാണാം. നിങ്ങള്‍ തൊഴിലില്ലാത്തവരും ജോലി അന്വേഷിക്കുന്നവരുമാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല അവസരം ലഭിച്ചേക്കാം. ബിസിനസില്‍ പുരോഗതിയുണ്ടാവും. ആരോഗ്യം മികച്ചതായിരിക്കും.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ ജോലിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഗുണദോഷ സമ്മിശ്രമാണ് ഇന്നത്തെ ദിവസം. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ നിയമപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനുകൂലമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി വാദിക്കരുത്. പണം അമിതമായി ചെലവഴിക്കുകയാണെങ്കില്‍, ഭാവി പദ്ധതികള്‍ തടസ്സപ്പെട്ടേക്കാം ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കാം.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ വന്നേക്കാം. നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാന്‍ സാധ്യതയുണ്ട്. ഓഫീസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ജോലിയില്‍ ലഭിക്കുന്നു. ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കണം. ബിസിനസുകാര്‍ക്ക് അനുകൂല സമയമാണ് ഇന്നത്തെ ദിവസം. പരിചയസമ്പന്നനായ ഒരു വ്യക്തിയില്‍ നിന്ന് ഉപദേശം ലഭിച്ചേക്കാം.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വീട്ടിലെ അന്തരീക്ഷം അനുകൂലമായിരിക്കും. പലപ്പോഴും ജോലിയില്‍ അനുകൂല സാഹചര്യമായിരിക്കും ഉണ്ടാവുന്നത്. ജോലിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് വിജയം നേടുന്നതിന് സാധിക്കുന്നു. ജോലിയോ ബിസിനസ്സോ ആയാലും സാമ്പത്തിക പുരോഗതി ഉണ്ടാവും. പണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അവസാനമാവും. നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗത്തിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും.

കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് ഇന്നത്തെ ദിവസം. ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വാക്കുകള്‍ അവഗണിക്കരുത്. അത് നിങ്ങള്‍ക്ക് നഷ്ടം ഉണ്ടാക്കുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക ലാഭം ലഭിക്കുന്നതിന് സാധ്യതയുണ്ട്. പക്ഷേ ചില കാര്യങ്ങളില്‍ നഷ്ടം സംഭവിക്കാം. എന്നിരുന്നാലും നിങ്ങള്‍ പോസിറ്റീവ് ആയി തുടരേണ്ടതുണ്ട്. ആരോഗ്യം മികച്ചതായിരിക്കും.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ്. കുടുംബത്തില്‍ എല്ലാവരുമായും നല്ല ബന്ധം നിലനിര്‍ത്തുക. അനാവശ്യമായ ഈഗോ നിങ്ങളുടെ ബന്ധങ്ങളെ പ്രശ്‌നത്തിലാക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ച സമയമായിരിക്കും. ഓഫീസില്‍ ജോലിഭാരം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. പ്രണയ ിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. നിങ്ങളുടെ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനവമാവുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ കണ്ടെത്താന്‍ സാധ്യതയുണ്ട്. ഈ രാശിയിലുള്ള വിവാഹിതര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ഓഫീസില്‍ അനുകൂല സാഹചര്യങ്ങളുണ്ടാവുന്നു. സന്തോഷത്തിന്റെ ആകെത്തുകയായിരിക്കും ഇന്നത്തെ ദിവസം. മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപത്തിന്റെ ഇരട്ടി നേട്ടം നിങ്ങള്‍ക്ക് ലഭിക്കും.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദകിവസം പ്രതികൂലാവസ്ഥകള്‍ ഉണ്ടായേക്കാം. പലപ്പോഴും ബിസിനസ് രംഗത്ത് പ്രശ്‌നങ്ങളുണ്ടാവാം. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. വരുമാനം വര്‍ദ്ധിക്കുമെങ്കിലും പലപ്പോഴും അതനുസരിച്ച് ചെലവുകളും വര്‍ദ്ധിക്കും. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടിവരും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്ന് അനുകൂല സമയമായിരിക്കും. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ഒരു നല്ല വിവാഹാലോചനക്ക് സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ മാറ്റങ്ങള്‍ വന്നേക്കാം. തൊഴില്‍ ചെയ്യുന്നവരുടെ സ്ഥാനമാനങ്ങള്‍ വര്‍ദ്ധിക്കും. കാര്യങ്ങളെല്ലാം തന്നെ പോസിറ്റീവ് ആയി മാറും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമാണ്.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പലപ്പോഴും മറ്റുള്ളവരുടെ കാര്യത്തില്‍ അമിതമായി ഇടപെടുന്നത് നല്ലതല്ല. ഈ ശീലം ഇന്ന് നിങ്ങളെ കുഴപ്പത്തിലാക്കും. ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുമെങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ലോണ്‍ തിരിച്ചടക്കുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളിലും കുടുംബാംഗങ്ങളുമായി നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
നിങ്ങളുടെ ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറക്കും. ഏത് കാര്യത്തിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാം. ജോലികളെല്ലാം തടസ്സങ്ങളില്ലാതെ മുന്നോട്ട് പോവുന്നു. ബിസിനസ്സുകാര്‍ക്ക് വലിയ സാമ്പത്തികനേട്ടത്തിന് സാധ്യതയുണ്ട്. ആരോഗ്യരംഗത്ത് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, August 29, 2024, 7:09 [IST]
X
Desktop Bottom Promotion