Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Rashiphalam: ഇന്നത്തെ രാശിഫലം, സമ്പൂര്‍ണം, സമഗ്രം, കൃത്യം; അറിയേണ്ടത് ഇതെല്ലാം
ഇന്നത്തെ ദിവസത്തെ നോക്കുമ്പോള്‍ ഒരോ രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ അനുകൂലവും പ്രതികൂലവുമായ നേട്ടങ്ങളും കോട്ടങ്ങളും കാത്തിരിക്കുന്നു. നിങ്ങളുടെ ഇന്ന് കാത്തിരിക്കുന്നത് എന്തൊക്കെയാണെന്നും എപ്രകാരമാണ് ഒാരോ രാശിക്കാര്‍ക്കും സംഭവിക്കുന്നതെന്നും അറിയാന്‍ ഇന്നത്തെ ദിവസം സമ്പൂര്‍ണ രാശിഫലം വായിക്കാം.
ഇന്നത്തെ ദിനം ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, ആരൊക്കെയാണ് സന്തോഷിക്കുന്നത് എന്നത് പ്രധാനമാണ്. നിങ്ങളുടെ മാറ്റങ്ങളെക്കുറിച്ചറിയുന്നതിനായി ഈ ലേഖനം സഹായിക്കുന്നു. സന്തോഷകരമായ മാറ്റങ്ങളും സങ്കടകരമായ മാറ്റങ്ങളും തിരിച്ചറിയാം. നിങ്ങളുടെ ഇന്ന് എപ്രകാരമെന്നറിയാം. വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്ന് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമായിരിക്കും. അതുകൊണ്ട് തന്നെ ചെയ്യുന്ന ഓരോ കാര്യവും ശ്രദ്ധിച്ച് വേണം. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും ശ്രദ്ധിക്കണം. കൂടാതെ ജോലിയിലെ പ്രതികൂല മാറ്റങ്ങള്‍ അപകടമുണ്ടാക്കും. ആരോഗ്യം നിസ്സാരമല്ല.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ എല്ലാകാര്യത്തിലും ഉണ്ടായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ ആണ് ആദ്യം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നത്. വരുമാനത്തിന് അനുസരിച്ച് മാത്രം എപ്പോഴും ചിലവാക്കുക. അല്ലെങ്കില്‍ സാമ്പത്തികം പ്രശ്നത്തിലേക്കെത്തും. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇടക്കിടെ വര്‍ദ്ധിക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ കൂടുതലായിരിക്കും. അത് മാത്രമല്ല സാമ്പത്തികമായി അത്ര നല്ല സമയമായിരിക്കണം എന്നില്ല. ഇന്നത്തെ ദിവസം പണച്ചിലവ് വര്‍ദ്ധിക്കുന്നതിന് സാധ്യത കൂടുതലാണ്. മാത്രമല്ല വരുമാനവും കുറയാം. പ്രതീക്ഷിക്കുന്നത് പലെ നേട്ടങ്ങള്‍ ഉണ്ടാവണം എന്നില്ല. ദമ്പതികള്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ കൂടുതല്‍ വേണം. അല്ലാത്ത പക്ഷം കൂടുതല്‍ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തിനും കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് പ്രധാനപ്പെട്ട കാര്യമായി എടുക്കണം. അനാവശ്യമായ കാര്യങ്ങളില്‍ ഇടപെട്ട് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് നല്ലതല്ല. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ഗുണഫലങ്ങള്‍ ഇരട്ടിയാവുന്നു. എങ്കിലും അശ്രദ്ധയുണ്ടെങ്കില്‍ അത് പലപ്പോഴും പണം പല കോണില്‍ നിന്നും നഷ്ടപ്പെടുന്നതിലേക്ക് എത്തിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. ഒരു കാര്യത്തിലും അനാവശ്യമായി ദേഷ്യപ്പെടരുത്. ഇത് ദാമ്പത്യത്തില്‍ വെല്ലുവിളികളുണ്ടാക്കും. കരിയറില്‍ പോസിറ്റീവ് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
കന്നിരാശി
കന്നിരാശിക്കാര്‍ ഇന്ന് പൊതുവേ ഗുണഫലങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തേയും ഇത് മാറ്റങ്ങളിലേക്ക് നയിക്കുന്നു. രകാര്യങ്ങളെല്ലാം തന്നെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ഏത് പ്രശ്നത്തേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാവും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്ന് പലപ്പോഴും അല്പം പ്രയാസങ്ങള്‍ക്ക് സാധ്യതയുണ്ട്.
പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കാം. അതോടൊപ്പം തന്നെ ജോലിയിലും നേട്ടങ്ങള്‍ക്ക് സാധ്യത കാണുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല സമയമാണ്. അതുകൊണ്ട് തന്നെ കാര്യങ്ങളെല്ലാം തന്നെ പക്വതയോടെ കൈകാര്യം ചെയ്യാന്‍ സാധിക്കും. കരിയറിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു നിമിഷത്തില്‍ പ്രശ്നങ്ങള്‍ വഷളാവാം.ആരോഗ്യം നിസ്സാരമാക്കരുത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്ന് അത്ര അനുകൂല ഫലങ്ങള്‍ ആയിരിക്കുകയില്ല കാത്തിരിക്കുന്നത്. ഇത് സാമ്പത്തികമായും നഷ്ടങ്ങള്‍ നല്കുന്നു. അവസരങ്ങള്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുനനതിന് ശ്രദ്ധിക്കണം. യാത്രകള്‍ ധാരാളം നടത്തേണ്ട അവസരങ്ങള്‍ ഉണ്ടാവാം. പലപ്പോഴും ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. ആരോഗ്യം നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ ഇന്ന് അവരുടെ ജോലിയില്‍ ശ്രദ്ധിക്കേണ്ട സാഹചര്യം വന്നു ചേരും. അനാവശ്യ ആശങ്കകള്‍ നല്ലതല്ല. മാത്രമല്ല സാമ്പത്തിക നിക്ഷേപത്തില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടതാണ്. ജീവിതം തന്നെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തുന്നു. മറ്റുള്ളവരുടെ വാക്കുകള്‍ വിശ്വസിച്ച് കാര്യങ്ങള്‍ ചെയ്യരുത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ് ഇന്ന്. അനാവശ്യ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കരുത്. ദാമ്പത്യ ജീവിതം കൂടുതല്‍ സന്തോഷകരമാവുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണ. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ ഇന്ന് സാമ്പത്തിക കാര്യങ്ങളില്‍ മാറ്റം കൊണ്ട് വരുന്നു. സന്തോഷകരമായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. മുടങ്ങിപ്പോയ പഠനം പുനരാരംഭിക്കുന്നതിന് സാധിക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications