Latest Updates
-
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത്
Rashiphalam: സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തില് 2024-ലെ അവസാന ശനിയാഴ്ച: യോഗം തെളിയുന്നവര്‍ ഇവരാണ്
ഈ വര്‍ഷത്തിലെ അവസാന ശനിയാഴ്ചയാണ് ഇന്ന്. ഇന്നത്തെ 24 മണിക്കൂറില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും ഉണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ജീവിതത്തിലുണ്ടാവുന്ന ഓരോ മാറ്റങ്ങളും അനുകൂലമായിരിക്കണം എന്നാണ് നമ്മള് ആഗ്രഹിക്കുന്നത്, എന്നാല്‍ അവ പലപ്പോഴും പ്രതികൂലമായി മാറുന്ന അവസ്ഥയും ഉണ്ടാവുന്നു. ഇന്നത്തെ ദിവസം ചില രാശിക്കാരില്‍ സര്‍വ്വാര്‍ത്ഥസിദ്ധി യോഗം രൂപപ്പെടുന്നു.
മേടം, ഇടവം, മിഥുനം കര്‍ക്കടകം, ചിങ്ങം,കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ രാശിക്കാരുടെ ഇന്നത്തെ രാശിഫലം അറിയാനും എന്തൊക്കെ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും എന്നും നമുക്ക് നോക്കാം. വരാനിരിക്കുന്ന ഇന്നത്തെ ദിവസത്തെ ഫലങ്ങളറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ദിവസമായിരിക്കും. കൂടാതെ ജോലിയില്‍ പുരോഗതിയുണ്ടാവുന്നു. കൂടാതെ നിങ്ങളുടെ ചെയ്യുന്ന കാര്യങ്ങള്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കുക. ബന്ധങ്ങളില്‍ സുതാര്യത നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ ജീവിതത്തില്‍ ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. ജോലിയില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാകാം, എന്നാല്‍ കഠിനാധ്വാനം നിങ്ങളെ വിജയത്തിലേക്ക് എത്തിക്കും. കുടുംബത്തിലെ മുതിര്‍ന്ന ഒരാളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിട്ടേക്കാം. പലപ്പോഴും പല കാര്യങ്ങും നിയന്ത്രിക്കേണ്ടതായി വരും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. കരിയറിലെ പുരോഗതിക്ക് സാധ്യതയുണ്ട്. നിങ്ങളുടെ സര്‍ഗ്ഗാത്മകതയും ഊര്‍ജ്ജവും മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കും. കൂടാതെ കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് സാധ്യത. ധനലാഭത്തിന്റെ ലക്ഷണങ്ങളുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തിരക്കുള്ള ദിവസമായിരിക്കും. നിങ്ങള്‍ക്ക് നിരവധി ഉത്തരവാദിത്തങ്ങള്‍ പലപ്പോഴും നിറവേറ്റാന്‍ സാധിക്കാതെ വരുന്നു. കൂടാതെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം., സാമ്പത്തികം ശക്തമായിരിക്കും. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. നിങ്ങള്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ വലിയ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വിജയിക്കും. ജോലിസ്ഥലത്ത് കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കുന്നു. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്ക്കും. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിര സ്ഥിതി മികച്ചതായിരിക്കും.
കന്നി
ഇന്ന് ഗുണദോഷ സമ്മിശ്രമായ ദിവസമായിരിക്കും. നിങ്ങളുടെ ശ്രമങ്ങളില്‍ ചില തടസ്സങ്ങള്‍ പലപ്പോഴും ജോലിയുടെ കാര്യത്തില്‍ ഉണ്ടാക്കാം. സൗഹൃദതത്തില് വിള്ളല്‍ വീഴാം. ആരോഗ്യം ശ്രദ്ധിക്കണം.ആരോഗ്യം ശ്രദ്ധിക്കണം. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും.
തുലാം
ഇന്ന് നിങ്ങള്‍ക്ക് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. സാമൂഹിക പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം അവസരങ്ങള്‍ തേടി വരും. കൂടാതെ ബന്ധങ്ങള്‍ മികച്ച രീതിയാവും, കൂടാതെ ഇന്നത്തെ ദിവസം കരിയറില്‍ പുരോഗതിക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
വൃശ്ചികം
വൃശ്ചിക രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം അല്പം ചിലവുകള്‍ വര്‍ദ്ധിക്കാം. കൂടാതെ നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കുക. ജോലിയില്‍ ക്ഷമ അനിവാര്യമാണ്. കുടുംബത്തില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം, എന്നാല്‍ അതിനെ വിവേകത്തോടെ കൈകാര്യം ചെയ്യുക.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ ഉള്ള ദിവസമായിരിക്കും. നിങ്ങള്‍ക്ക് പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കും. കൂടാതെ ഒരു യാത്രയ്ക്ക് സാധ്യതയുണ്ട്, അത് പ്രയോജനകങ്ങള് ധാരാളം നല്‍കും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്ക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തിരക്കുള്ള ദിവസമായിരിക്കും. ജോലിയില്‍ ശ്രദ്ധാലുവായിരിക്കുക, തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കരുത് ഇത് പ്രശ്നങ്ങള്‍ ഉണ്ടാക്കാം. കൂടാതെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും അവരുടെ വികാരങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നവരും ഉണ്ട്.
കുംഭം
ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ തെളിഞ്ഞ് വരുന്നു. കൂടാതെ ജോലിയില്‍ വിജയം കൈവരിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. കൂടാതെ സാമ്പത്തിക നേട്ടത്തിന്റെ സൂചനകളുണ്ട്. ആരോഗ്യം മികച്ചതായിരിക്കും
മീനം
ഇന്ന് നിങ്ങള്‍ക്ക് അല്‍പ്പം ദോഷഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന ദിവസമായിരിക്കും. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കുക. ക്ഷമയും സത്യസന്ധതയും ജോലിയില്‍ നിങ്ങളെ നേട്ടങ്ങളിലേക്ക് എത്തിക്കും.മനസ്സിന്റെ ആരോഗ്യത്തിന് ധ്യാനിക്കുക. സാമ്പത്തിക സ്ഥിതി സ്ഥിരമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
