Rashiphalam: ധനനേട്ടം, കരിയര്‍ കുതിച്ചുയരും: 12 രാശിക്കാര്‍ക്കും സര്‍വ്വസൗഭാഗ്യത്തിന്റെ പുലരി

ഇന്നത്തെ ദിനം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ ആരൊക്കെ കരുതിയിരിക്കണം, ആരൊക്കെ സമാധാനപ്പെടണം എന്നതിനെക്കുറിച്ച് വായിക്കാം. അതിലുപരി സൂര്യ രാശിഫലത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും വരാന്‍ പോവുന്ന ശുഭാശുഭ മാറ്റങ്ങളെ മുന്‍കൂട്ടി അറിയുന്നതിനും ഇന്നത്തെ ദിവസം വായിക്കാം.

കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും എന്നത് തന്നെയാണ് ഇന്നത്തെ രാശിഫലത്തില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും ഉണ്ടാവുന്ന ശുഭഫലങ്ങള്‍. സന്തോഷകരമായ ഒരു ദിവസം ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നത്തെ രാശിഫലത്തില്‍ എന്തൊക്കയാണ് ജ്യോതിഷപ്രകാരം കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

Today Horoscope Malayalam

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങളുടേതാണ്. പലപ്പോഴും ദാമ്പത്യം അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു. പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്നു. പലപ്പോഴും പലരില്‍ നിന്നും നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. ആരോഗ്യപരമായ മാറ്റങ്ങള്‍ ഗുണകരമായിരിക്കും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് സന്താനങ്ങളുടെ കാര്യത്തില്‍ ശുഭകരമായ പല കാര്യങ്ങളും നടക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മോശമായേക്കാം. പലപ്പോഴും സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധയോടെ എടുക്കേണ്ടതാണ്. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയംചിലവഴിക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണദോഷ സമ്മിശ്രമാണ്, ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നു. എങ്കിലും അനാവശ്യ സംസാരം പ്രശ്‌നങ്ങളുണ്ടാക്കുന്നു.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങളുണ്ടാവും. എന്തെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ അവര്‍ക്ക് അതിനുള്ള സാമ്പത്തികസ്ഥിതി വര്‍ദ്ധിക്കുന്നു. ജോലിയെക്കുറിച്ച് അനാവശ്യമായി ആകുലപ്പെടേണ്ടതായി വരുന്നു. എങ്കിലും എപ്പോഴും ടെന്‍ഷനടിക്കുന്നത് ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും. പ്രശ്‌നങ്ങള്‍ ഉടനെ തന്നെ പരിഹരിക്കാന്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ വേണം.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് പ്രണയകാര്യങ്ങളില്‍ അനുകൂല സമയമാണ്. പലപ്പോഴും ചിന്തിച്ച് വേണം ഏത് കാര്യത്തിനും തീരുമാനം എടുക്കേണ്ടത്. അല്ലാത്ത പക്ഷം ജീവിതം മാറി മറിയുന്നു. ജോലി പൂര്‍ത്തിയാക്കുമ്പോള്‍ കൂടുതല്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. ആരോഗ്യം മെച്ചപ്പെടുകയും സന്തോഷത്തോടെ മുന്നോട്ട് പോവുകയും ചെയ്യുക. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്ന ദിനമാണ്.

ചിങ്ങം (ജൂലൈ 22 മുതല്‍ ആഗസ്ത് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്ന ഒരു ദിവസമാണ്. പലപ്പോഴും കരിയറിലെ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. എങ്കിലും തീരുമാനങ്ങള്‍ എല്ലാം തന്നെ ശ്രദ്ധാപൂര്‍വ്വം എടുക്കുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു.

കന്നിരാശി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. ഇന്നത്തെ ദിവസം അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരിക്കും. ആഗ്രഹിക്കുന്ന രീതിയില്‍ സന്തോഷകരമായ ജീവിതം കരസ്ഥമാക്കാന്‍ സാധിക്കുന്നു. ജോലിയുള്ളവര്‍ക്ക് ഓഫീസില്‍ തിരക്കുകള്‍ വര്‍ദ്ധിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന് അനുകൂല സമയമാണ്. വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇവരുടെ ജോലികള്‍ എല്ലാ തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കണം. ആഗ്രഹിക്കുന്ന ഫലം ജീവിതത്തില്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. ബിസിനസില്‍ സാമ്പത്തിക ലാഭം ലഭിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രണയം വര്‍ദ്ധിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
നിങ്ങള്‍ക്ക ്അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു ദിവസമാണ്, പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം, സാമ്പത്തിക നഷ്ടം പലവിധത്തിയി സംഭവിച്ചേക്കാം. ജോലിയില്‍ മാറ്റങ്ങളുണ്ടാവാം. സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും. ഭക്ഷ്യ വിഷബാധക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. പലപ്പോഴും അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കാം. വരുമാനം വര്‍ദ്ധിക്കുകയും സന്തോഷത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്നു. ജോലികള്‍ പെട്ടെന്ന് തീര്‍ക്കുന്നതിനും സാധിക്കുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല അവസരം ലഭിച്ചേക്കാം. വിദ്യാഭ്യാസത്തില്‍ ഉന്നത വിജയത്തിന് സാധ്യത.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ദിവസമാണ് ഇന്ന്. കൂടാതെ ജോലിയില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. പലപ്പോഴും പണം പല കോണില്‍ നിന്നും വന്നു ചേരും, ദാമ്പത്യ ജീവിതത്തില്‍ കലഹങ്ങള്‍ വര്‍ദ്ധിക്കാം. ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യായ ടെന്‍ഷനുകള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ വേണം.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിനമായിരിക്കും. പലപ്പോഴും ആനുകൂല്യങ്ങളെല്ലം നിങ്ങളെ തേടി വരുന്നു. ജോലി ചെയ്യുന്നവര്‍ക്ക് സാധാരണ ദിവസമായിരിക്കും. ജോലി അന്വേഷിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും. കൂടാതെ ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ഉചിതമായ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നു. പുതിയ ബിസിനസിനെക്കുറിച്ചും നിങ്ങള്‍ ചിന്തിക്കും. നിങ്ങളുടെ സാമ്പത്തിക വശം ശക്തമായി നിലനില്‍ക്കും. ആരോഗ്യം ശ്രദ്ധിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, August 28, 2024, 7:52 [IST]
X
Desktop Bottom Promotion