Rashiphalam: ആഗ്രഹിക്കുന്നത് കൈക്കുമ്പിളില്‍, ഞായറാഴ്ച ഭാഗ്യം നിഴല്‍ പോലെ കൂടെ: ഇന്നത്തെ രാശിഫലം

ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്നത്, എന്തൊക്കെ അറിഞ്ഞിരിക്കണം എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും കരിയര്‍, ദാമ്പത്യം, സാമ്പത്തികം എന്നീ മേഖലകളില്‍ ഇന്ന് സംഭവിക്കാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാവുന്നതാണ്. വരുന്ന 24 മണിക്കൂറില്‍ ഈ മാറ്റങ്ങളെല്ലാം തന്നെ ഓരോ രാശിക്കാരിലും എപ്രകാരം നേട്ടങ്ങള്‍ നല്‍കുന്നു എന്നതിനെക്കുറിച്ച് വായിക്കാം.

Today Horoscope Malayalam

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ജോലിയില്‍ ഉത്സാഹം വര്‍ദ്ധിക്കുകയും നേ്ട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. കൂടാതെ ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എല്ലാ വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കും അവസാനമാണ് ഇന്ന്. ആരോഗ്യം മികച്ചതായിരിക്കും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം അല്‍പം കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. കൂടാതെ ഏത് പ്രശ്‌നത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. കൂടാതെ ചെറിയ തടസ്സങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മോശമാവാം.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. പലപ്പോഴും സംസാരിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. അമിത ദേഷ്യത്തെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ബന്ധങ്ങള്‍ ഇല്ലാതാവുന്നു. ആരോ്ഗ്യം ശ്രദ്ധിക്കണം. ചെറിയ കാര്യങ്ങളില്‍ പോലും അതീവ ശ്രദ്ധ അനിവാര്യമാണ്.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം തിരക്കുകള്‍ വര്‍ദ്ധിക്കുന്നു. വരുമാനത്തിനും വര്‍ദ്ധനവുണ്ടാവുന്നു. എല്ലാ കാര്യങ്ങളും വിവേകത്തോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധ വേണം. പണത്തിന്റെ കാര്യത്തില്‍ ഗുണപ്രദമായിരിക്കും. ശ്രദ്ധയോടെ എല്ലാം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം ഗുണകരമാവും.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നത്തെ ദിവസം വളരെ മാറ്റങ്ങള്‍ സംഭവിക്കുന്നു. അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. എല്ലാ തടസ്സവും ഇല്ലാതാവുന്നു. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. മാതാപിതാക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കും.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും ഓഫീസ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അശ്രദ്ധ നിങ്ങളുടെ ജോലിയിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യം ശ്രദ്ധിക്കണം. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ബിസിനസിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവും. അതോടൊപ്പം തന്നെ ഏത് ജോലിയിലും തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കാം. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കണം. പണം കൈകാര്യം ചെയ്യുമ്പോളും അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കണം.

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തിലുണ്ടാവുന്നു. കൂടാതെ അവരുടെ മാനസികാരോഗ്യം പോലും മെച്ചപ്പെടുന്നു. എല്ലാ വിധത്തിലുള്ള ആശങ്കകളും അവസാനിക്കും. ജീവിതം മികച്ചതാവും. കഠിനാധ്വാനത്തിന്റെ ഫലം അവര്‍ക്ക് ലഭിക്കുന്നു. വെല്ലുവിളികള്‍ ഇല്ലാതാവുകയും നേട്ടങ്ങളിലേക്ക് എത്തുകയും ചെയ്യും. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവാം.

ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ മികച്ച അവസരങ്ങള്‍ തേടി വരുന്നു. കൂടാതെ സാമ്പത്തികമായി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. വ്യക്തിപരമായി മികച്ച മാറ്റങ്ങള്‍ തേടി വരുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാം. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

മകരം (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ബിസിനസിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം അല്‍പം ബുദ്ധിമുട്ടായിരിക്കും. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തിലുണ്ടാക്കുന്നു. പലപ്പോഴും പല നെഗറ്റീവ് ചിന്തകളും മനസ്സില്‍ വരുന്നതിന് സാധ്യത കാണുന്നു. കഠിനാധ്വാനം ചെയ്യുന്നത് വഴി അതിന്റെ ഫലം ലഭിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. ദാമ്പത്യ ബന്ധത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവും.

കുംഭം (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പണത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ഒരു ചെറിയ അശ്രദ്ധയാണ് ജീവിതം മാറ്റി മറിക്കുന്നത്. പൊതുവേ ഗുണഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന ഒരു സമയമാണ്. അത് മാത്രമല്ല കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്. ആരോഗ്യം ശ്രദ്ധിക്കണം.

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴു ംജോലിയുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത. കൂടാതെ സന്തോഷകരമായ പല വാര്‍ത്തകളും നിങ്ങളെ തേടി എത്തും. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പിന്തുണയും ലഭിക്കുന്നു. വളരെ ആവേശവും ആത്മവിശ്വാസവും അനുഭവപ്പെടും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion