Latest Updates
-
കുംഭം രാശിയിൽ ചന്ദ്രൻ: മേടം, ചിങ്ങം രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു, ഇന്നത്തെ രാശിഫലം അറിയാം -
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും!
Rashiphalam: മാറ്റത്തിന് തുടക്കമാവുന്നു, ശുഭയോഗങ്ങള്‍ തേടി വരുന്നവര്‍: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാന്‍ ഇടയുള്ള രാശിക്കാരുണ്ട്. ഞായറാഴ്ച ദിവസമായ ഇന്ന് മിഥുനം രാശിക്കാരില്‍ സാമ്പത്തികമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയിലെ മാറ്റങ്ങള്‍ ജീവിതത്തിലും നേട്ടങ്ങള്‍ തേടി വരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്ന്.
12 രാശിക്കാര്‍ക്കും ഞായാഴ്ച ദിനം എന്തൊക്കെയാണ് കരുതി വെച്ചിരിക്കുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ അറിഞ്ഞിരിക്കണം എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ചില രാശിക്കാര്‍ക്ക് ആരോഗ്യപരമായി ദിവസം അനുകൂലമായിരിക്കും. മറ്റ് രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്ന് ജോലിസ്ഥലത്ത് അനുകൂല ദിവസമായിരിക്കും. ജോലിയായാലും ബിസിനസായാലും ഉത്തരവാദിത്തങ്ങളുടെ ഭാരം വര്‍ദ്ധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കുമെങ്കിലും അനാവശ്യ ചിലവുകള്‍ ഒഴിവാക്കാന്‍ സാമ്പത്തികം ഭദ്രമാണ്. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവുകള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക രംഗത്ത് നല്ല ദിവസമാണ്. നിങ്ങള്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ വലിയ പുരോഗതി ഉണ്ടാവുന്ന ദിവസം കൂടിയാണ്. കുടുംബ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാതാവിന്റെയോ പിതാവിന്റെയോ ആരോഗ്യനില പെട്ടെന്ന് കുറയുന്നതിനും ആശുപത്രി വാസത്തിനും സാധ്യതയുണ്ട്. ബിസിനസില്‍ അനുകൂല മാറ്റങ്ങളുണ്ടാവാം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. അനാവശ്യമായ ദേഷ്യവും ഈഗോയും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. പല കോണില്‍ നിന്നും നിങ്ങള്‍ക്ക് പണം ലഭിക്കാന്‍ അവസരമുണ്ടാകും. ബിസിനസ്സുകാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ നല്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒരു സമയമാണ്. പങ്കാളിയുടെ ആരോഗ്യവും മാനസികാരോഗ്യവും പ്രധാനപ്പെട്ടതാണ്. പ്രിയപ്പെട്ടരുടെ സന്തോഷത്തിന് പ്രാധാന്യം നല്‍കണം. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ ഒരു പ്രണയവിവാഹം ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനും സാധ്യതയുണ്ട്. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ പരസ്പരം തര്‍ക്കങ്ങള്‍ ഒഴിവാക്കണം. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
കുടുംബജീവിതം സന്തോഷകരമായിരിക്കും എന്നതാണ് ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ പ്രത്യേകത. കുടുംബത്തില്‍ ചില മംഗള കാര്യങ്ങള്‍ നടക്കുന്നു. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടി വരുന്നു. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ ആത്മവിശ്വാസം വളരെയധികം വര്‍ധിക്കും. ജോലിയുമായി ബന്ധപ്പെട്ട് മികച്ച സമയമാണ് ഉണ്ടാവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവാം.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. നിങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. സംസാരത്തിലും പെരുമാറ്റത്തിലും ശ്രദ്ധിക്കുന്നത് നല്ലതാണ്. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. കൂടാതെ അനാവശ്യ ചിലവുകള്‍ നിങ്ങള്‍ ഒഴിവാക്കുന്നു. ജോലിയില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമാണ്. നിങ്ങളുടെ അമ്മയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം, ഓഫീസില്‍ ജോലിഭാരം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചെയ്യുന്ന എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ബിസിനസില്‍ അതീവ ശ്രദ്ധ വേണം, ആരോഗ്യ കാര്യങ്ങളിലും നിസ്സാരമായി ഒന്നും കണക്കാക്കരുത്.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നിയന്ത്രിക്കുകയാണ് ആദ്യത്തെ കാര്യം. ഇതുകൂടാതെ, പണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുകയും വേണം. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യണം. കഠിനാധ്വാനത്തിന്റെ പലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ്നുകൂല സമയമാണ്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമാണ. പലപ്പോഴും പ്രിയപ്പെട്ടവര്‍ക്ക് അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനുള്ള അവസരങ്ങളുണ്ടാവാം. പണം ധാരാളം സമ്പാദിക്കുന്നതിന് സാധിക്കുന്നു. ഇന്ന് നിങ്ങളുടെ പങ്കാളിക്ക് വിലയേറിയ ഒരു സമ്മാനം നല്‍കുന്നതിന് സാധിക്കുന്നു. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഉദര സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
ജോലിയുടെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ ജോലിയില്‍ അഭിനന്ദനം ലഭിക്കാം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കുന്നു. പങ്കാളിയുമായുള്ള പരസ്പര ധാരണ കൂടുതല്‍ മികച്ചതായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് അനുകൂല ദിവസമാണ്. എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്ന പണം തിരിച്ചുകിട്ടാന്‍ സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യത്തില്‍ വലിയ അതീവ ശ്രദ്ധ വേണം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ഇന്നത്തെ ദിവസം സ്ഥിതി മോശമാകുന്നതിന്റെ ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ തെളിയുന്നു. സാമ്പത്തിക നഷ്ടം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും തെറ്റായ തീരുമാനങ്ങളില്‍ പലതും ഒഴിവാക്കേണ്ടി വരാം. തിടുക്കത്തില്‍ ഒരു ജോലിയും ചെയ്യരുത്. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായിരിക്കാം, സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധം വഷളാവുന്നതിനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരോടുള്ള നിങ്ങളുടെ പെരുമാറ്റം പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. ചിലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും അതനുസരിച്ച് നിങ്ങള്‍ക്ക് വരവും ഉണ്ടാവുന്നു. സര്‍ക്കാര്‍ ജോലികളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ആഗ്രഹിച്ച സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. പലപ്പോഴും ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications