Rashiphalam: ഒരു ചെറിയ അശ്രദ്ധ മതി ഇന്നത്തെ ദിവസം താറുമാറാക്കാന്‍, അതീവ ജാഗ്രത വേണ്ടവര്‍

രാശിഫലം വായിക്കുമ്പോള്‍ ഇന്നത്തെ ദിവസം എന്താണ് ഒാരോരുത്തര്‍ക്കും കാത്തു വെച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെല്ലാം തന്നെ ജ്യോതിഷത്തിന്റെ പങ്ക് വിസ്മരിക്കാനാവുന്നതല്ല. ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നറിയാന്‍ ഈ ലേഖനം വായിക്കാവുന്നതാണ്.

ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതിനും ചീത്തയും എല്ലാം ഓരോ കാരണങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ്. എന്തൊക്കെയാണ് ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും സംഭവിക്കുന്നത് ആരൊക്കെ കരുതിയിരിക്കണം എന്ന് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരുടേയും സമ്പൂര്‍ണ ദിവസഫലം ഇതാ.

Today Horoscope Malayalam

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. പങ്കാളിക്കൊപ്പം നിങ്ങള്‍ക്ക് സമയം ചിലവഴിക്കാന്‍ സാധിക്കും. അതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകുന്നതിനും അവരെക്കുറിച്ച് ആലോചിച്ച് അഭിമാനം കൊള്ളുന്നതിനും അനുകൂല ദിനമാണ്. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതാവും. ആരോഗ്യം പ്രതിസന്ധിയിലാവും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഗുണപ്രദമായ ഒരു ദിവസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ഉള്ള പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. പലപ്പോഴും പല കാര്യങ്ങളിലും നേട്ടങ്ങള്‍ തേടി വരും. കരിയറില്‍ നിന്നുള്ള മാറ്റങ്ങള്‍ നിങ്ങളെ അമ്പരപ്പിക്കും. ജോലിയിലും അനുകൂല സമയമാണ്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ലഭിക്കുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം അനുകൂലമാണ്. പക്ഷേ ചെറിയ ഒരു അശ്രദ്ധ പോലും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ക്ക് കാരണമാകും. സാമ്പത്തികമായി പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലികള്‍ കൃത്യസമയത്ത് തീര്‍ക്കണം. പണവുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് ആശ്വാസം ലഭിക്കും. ആരോഗ്യപ്രതിസന്ധികള്‍ക്ക് അവസാനമാവും.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. പല വിധത്തിലുള്ള ആശങ്കകളുണ്ടാവുന്നു. പലപ്പോഴും എല്ലാ ആശങ്കകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന ദിവസമാണ്. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹം നിറയുന്നു. ബന്ധം കൂടുതല്‍ ദൃഢമാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ മെച്ചമുണ്ടാവും.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഗുണപ്രദമായിരിക്കില്ല ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം അല്‍പം കൂടുതല്‍ ശ്രദ്ധ കൊടുത്ത് ചെയ്യേണ്ടതാണ്. വളരെയധികം ശ്രദ്ധയോടെ ജോലി ചെയ്യണം. കൂടാതെ ബിസിനസുമായി ബന്ധപ്പെട്ട് പുതിയ കാര്യങ്ങള്‍ തുടങ്ങുന്നത് പരമാവധി ഒഴിവാക്കണം. ആശങ്കകള്‍ വര്‍ദ്ധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലും റിസ്‌ക് എടുക്കരുത്.

കന്നി (22 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്ത് നിന്ന് അവസരം ലഭിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല സമയമാണെന്നത് കൊണ്ട് തന്നെ ലാഭം പലപ്പോഴും ഉണ്ടാവുന്നു. ചെറിയൊരു അശ്രദ്ധ ജീവിതം കീഴ്‌മേല്‍ മറിക്കും.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ ഇന്നത്തെ ദിവസം അനുകൂലമായി മാറുന്നു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ പലപ്പോഴും നിങ്ങളെ പ്രശ്‌നത്തിലാക്കാന്‍ സാധ്യതയുണ്ട്. ബിസിനസില്‍ നേട്ടങ്ങളും മാറ്റങ്ങളും തേടി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ അനുകൂല സമയമാണ്. എന്നാല്‍ പങ്കാളിയുടെ ആരോഗ്യ പ്രശ്‌നത്തെ അവഗണിക്കരുത്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റം ഉണ്ടാവുന്നു. നഷ്ടപ്പെട്ട പണം തിരിച്ച് കിട്ടാന്‍ ഉള്ള സാധ്യതയുണ്ട്. ഓഫീസില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പിന്നീട് സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം വെല്ലുവിളികള്‍ ഉള്ള ദിവസമായിരിക്കും. അതുകൊണ്ട്തന്നെ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഇന്നത്തെ ദിവസം നിങ്ങളെ തേടി സാമ്പത്തിക പ്രതിസന്ധികളും പ്രാരാബ്ധങ്ങളും ഉണ്ടായേക്കാം. അത് മാത്രമല്ല ജോലിയില്‍ പലപ്പോഴും തടസ്സങ്ങള്‍ വര്‍ദ്ധിക്കുന്നു. ധനനഷ്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യം ശ്രദ്ധിക്കണം.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമാറ്റങ്ങള്‍ക്കുള്ള തുടക്കമാണ്. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. സാമ്പത്തികമായി അനുകൂലമായ പല കാര്യങ്ങളും സംഭവിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ നഷ്ടപ്പെട്ടത് പോലും തിരിച്ച് കിട്ടുന്നു. എങ്കിലും ആശങ്കകള്‍ വര്‍ദ്ധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും ലഭിക്കും.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായിരിക്കില്ല. അതുകൊണ്ട്തന്നെ ആരോഗ്യം ഉള്‍പ്പടെ ശ്രദ്ധിക്കണം. എന്നാല്‍ കുടുംബത്തില്‍ സന്തോഷം അലയടിക്കും. ഇതിന്റെ ഫലമായി കുടുംബത്തിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പണവുമായി ബന്ധപ്പെട്ട് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാമെങ്കിലും അശ്രദ്ധയോടെയെങ്കില്‍ ധനം നഷ്ടത്തിലേക്ക് എത്തും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക ലാഭം മികച്ച് നില്‍ക്കുന്ന ഒരു ദിവസമാണ്. പണം കടം വാങ്ങുന്നതും നല്‍കുന്നതും പരമാവധി ഒഴിവാക്കണം. പലപ്പോഴും പണം കടം കൊടുക്കുന്നത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും. .

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, September 25, 2024, 6:11 [IST]
X
Desktop Bottom Promotion