Rashiphalam: ഇന്നത്തെ ദിനാരംഭം രാജയോഗത്തോടെ, നവഗ്രഹങ്ങള്‍ സൃഷ്ടിക്കുന്ന അത്ഭുതയോഗം, ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലത്തില്‍ എന്താണ് ഇന്നൊരു ദിവസം നടക്കാന്‍ പോവുന്നത് എന്ന് മുന്‍കൂട്ടി അറിയാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കും. വരുന്ന ഓരോ മണിക്കൂറിലും എത്രത്തോളമാണ് മാറ്റങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നത് നാം മനസ്സിലാക്കണം.നവഗ്രഹങ്ങള്‍ സൃഷ്ടിക്കുന്ന അത്ഭുതയോഗം പോലും പലപ്പോഴും നിങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു.

മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം ഉണ്ടാവാന്‍ ഇടയുള്ള മാറ്റങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന നേട്ടങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ നമുക്ക് വിശദമായി വായിക്കാം. ജീവിതത്തില്‍ എപ്രകാരം അതിനെയെല്ലാം കൈകാര്യം ചെയ്യണം എന്ന് നമുക്ക് നോക്കാം.

dialy horoscope

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിനം വളരെ നല്ലതാണ്. ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കെല്ലാം ഇത് വഴി അവസാനം ലഭിക്കുന്നു. എത്ര ബുദ്ധിമുട്ടേറിയ ജോലിയാണെങ്കിലും അതിലെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്ന ദിവസമാണ്. കൂടാതെ ജോലിയോ ബിസിനസ്സോ ആകട്ടെ, കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്.

ഇടവം (ഏപ്രില്‍ 19-മെയ് 19)
ഇടവം രാശിക്കാരില്‍ ഇന്നത്തെ ദിവസം പല വിധത്തിലും അനുകൂലമായ മാറ്റങ്ങളുണ്ടാവുന്ന ഒരു ദിവസമാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ നേട്ടങ്ങളുണ്ടാവും. ജോലിയില്‍ നിലനിന്നിരുന്ന എല്ലാ പ്രതിസന്ധികളും ഇല്ലാതാവുന്നു. വരുമാനം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യം പ്രതിസന്ധിയില്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ നല്‍കുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. പക്ഷേ ജോലിയില്‍ കഠിനാധ്വാനം ചെയ്യേണ്ടിവന്നേക്കാം. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. അത്കൂടാതെ ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതയുണ്ട്..

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ഗുണഫലങ്ങള്‍ കൂടുതലുള്ള ദിവസമാണെങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. ജോലിയുടെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമായിരിക്കും. ചെയ്യുന്നതെല്ലാം ശ്രദ്ധിച്ച് ചെയ്താല്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ഇന്നത്തെ ദിവസം എല്ലാ ആശങ്കകളും ഇല്ലാതാക്കി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജോലിയോ ബിസിനസ്സോ ആയാലും നിങ്ങളില്‍ പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. എങ്കിലും പ്രണയത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം അശ്രദ്ധയോടെ മുന്നോട്ട് പോവരുത്. ആരോഗ്യം ശ്രദ്ധിക്കണം.

കന്നി (22 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമായിരിക്കും. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ചിലവുണ്ടാവുന്നു. ഇത് ബജറ്റിനെ താളം തെറ്റിക്കുന്നു. പലപ്പോഴും വളരെ പെട്ടെന്ന് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചേക്കാം. അച്ഛനുമായി തര്‍ക്കങ്ങള്‍ ഉണ്ടാവാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാരില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി വരുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ പണം കൈകാര്യം ചെയ്യുമ്പോള്‍ അതീവ ജാഗ്രത പാലിക്കുക. അനാവശ്യ ചെലവുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഗുണകരമായ ഫലങ്ങളുണ്ടാവുന്നു.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയമാണ്. കൂടാതെ ഇവര്‍ക്ക് ജോലിയുടെ കാര്യത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ കൂടുതലാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ അത് പോലെ തന്നെ മാറ്റങ്ങള്‍ തേടി എത്തുന്ന സമയം കൂടിയാണ്. എന്നാല്‍ സ്വാര്‍ത്ഥരില്‍ നിന്ന് അകന്ന് നില്‍ക്കേണ്ടതുണ്ട്. നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവും. ആരോഗ്യം ശ്രദ്ധിക്കണം.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
ഗുണദോഷ സമ്മിശ്രമായ ദിവസമാണ് മകരം രാശിക്കാര്‍ക്ക് ഇന്ന്. ബിസിനസില്‍ അനുകൂല സമയമാണ്. എന്നാല്‍ അശ്രദ്ധയോടെ ചെയ്യുന്ന ഒരു കാര്യം മതി നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കുന്നതിന്. ദാമ്പത്യജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്ന്. ഏതൊരു കാര്യത്തിനും പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തുന്നു. അതോടൊപ്പം ബിസിനസില്‍ എപ്പോഴും ലാഭകരമായ മാറ്റങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ ഐക്യം ഉണ്ടാകും. സന്താനങ്ങളുടെ വളര്‍ച്ചയില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നും. ആരോഗ്യം തൃപ്തികരമായിപിക്കും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ദിനമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. പണം ചിലവഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ഗുണഫലങ്ങള്‍ കൂടുതലായിരിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Tuesday, September 24, 2024, 8:46 [IST]
X
Desktop Bottom Promotion