Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
Rashiphalam 24 മേയ് 2025: നേട്ടമോ കോട്ടമോ കാത്തിരിക്കുന്നത്, നിങ്ങളുടെ ഇന്ന് ഇപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരില്‍ ജ്യോതിഷപരമായി സംഭവിക്കുന്ന മാറ്റങ്ങളെ അറിയാം. അതോടൊപ്പം തന്നെ ആരോഗ്യവും സാമ്പത്തികവും കരിയറും ദാമ്പത്യവും എപ്രകാരമാണ് എന്നും മുന്‍കൂട്ടി അറിയാം.
വരുന്ന മണിക്കൂറുകളില്‍ എന്തൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് അറിയാന്‍ പലര്‍ക്കും താല്‍പ്പര്യം കാണും. പ്രത്യേകിച്ച് സാമ്പത്തിക, ആരോഗ്യ കാര്യങ്ങളില്‍. ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്ക് എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നതെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ് ഇന്ന്. കൂടാതെ ചെറിയ ചില പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. മുടങ്ങിപ്പോയ ജോലി പുനരാരംഭിക്കുന്നതിന് യോഗം കാണുന്നു. അതോടൊപ്പം തന്നെ സഹപ്രവര്‍ത്തകരോട് ഇടപെടുമ്പോള്‍ ഓരോ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ ചെലുത്തണം. സാമ്പത്തികം ഗുണകരമായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. കൂടാതെ പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട അവസ്ഥയുണ്ടാവുന്നു. അത് മാത്രമല്ല ആരോഗ്യത്തെ നിസ്സാരമാക്കുത്. സാമ്പത്തികം മികച്ചതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വര്ദ്ധിക്കുന്നതിനുള്ളയോഗം കാണുന്നു. പലപ്പോഴും പല വിധത്തിലുള്ള നേട്ടങ്ങള്‍ ഒരുമിച്ച് തേടി എത്തുന്ന ദിവസമാണ് ഇന്നത്തെ ദിവസം എന്നതില്‍ സംശയം വേണ്ട.എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ രോഗങ്ങളെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍. ആരോഗ്യം നിസ്സാരമാക്കരുത്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നഷ്ടങ്ങള്ക്കുള്ള സാധ്യത കൂടുതലാണ്. അതോടൊപ്പം തന്നെ മാനസികാരോഗ്യം അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുമെങ്കിലും അശ്രദ്ധ നിങ്ങളെ തകരാറിലാക്കും. ജോലിയുടെ കാര്യത്തില്‍ പല വിധത്തിലുള്ള സന്തോഷങ്ങളുണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണപ്രദമായ മാറ്റങ്ങള്‍ കാത്തിരിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. അതോടൊപ്പം തന്നെ കര്‍മ്മരംഗത്ത് പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. കൂടാതെ സാമ്പത്തിക പ്രശ്നങ്ങളും വര്‍ദ്ധിക്കാം. ഇന്ന് നടത്തുന്ന ധനമിടപാടുകള്‍ വളരെയധികം ശ്രദ്ധിച്ച് വേണം. ബിസിനസിലും പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.

കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ഗുണകരമായിരിക്കും. അതോടൊപ്പം തന്നെ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടായിരിക്കും. ധനസംബന്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ പഠന കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. നേത്ര സംബന്ധമായ പ്രശ്നങ്ങളുണ്ടാവാം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായിരിക്കും ഉണ്ടാവുന്നത്. പല കാര്യങ്ങളും പോസിറ്റീവ് മാറ്റങ്ങളുണ്ടാവാം. ആഗ്രഹിക്കുന്നതെല്ലാം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതിയില്‍ അപ്രതീക്ഷിതമായ ധനനേട്ടം സന്തോഷത്തിലേക്ക് എത്തിക്കും. കര്‍മ്മരംഗത്ത് ഉയര്‍ച്ചയും തേടി എത്തും. കൂടാതെ ജോലിക്കായി നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ നിലനില്ക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ ദാമ്പത്യത്തിലും പ്രണയിക്കുന്നവര്‍ക്കും അനുകൂല മാറ്റങ്ങള്‍ തേടി എത്തും. അതോടൊപ്പം തന്നെ സാമ്പത്തിക സ്ഥിതിയില്‍ ശ്രദ്ധയും നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കാം. ആരോഗ്യം നിസ്സാരമല്ല.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം മികച്ചതായി മാറുന്നു. കൂടാതെ നിങ്ങളുടെ സാമ്പത്തികസ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. അതോടൊപ്പം ജോലിയിലെ സ്ഥാനമാറ്റങ്ങള്‍ നേട്ടങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള യോഗം കാണുന്നു. ഇന്നത്തെ ദിവസം വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ വേണം. കോപം നിയന്ത്രിക്കേണ്ടതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമായിരിക്കും. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായി മാറുന്നു. അതു മാത്രമല്ല നിങ്ങളുടെ ശത്രുക്കളുടെ കാര്യത്തില്‍ അല്പംശ്രദ്ധ വേണം. ബന്ധുക്കളുടെ ഇടപെടല്‍ കൂടുതല്‍ ശ്രദ്ധിച്ച് വേണം. ധനമിടപാടുകള്‍ നടത്തുമ്പോള്‍ അതില്‍ അശ്രദ്ധ പാടില്ല.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷസമ്മിശ്രമായിരിക്കും. എങ്കിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അതോടൊപ്പം തന്നെ ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവും. കൃഷി സംബന്ധമായി മാറ്റങ്ങള്‍ ഉണ്ടാവും. കൂടാതെ സാമ്പത്തിക നേട്ടം തേടി എത്തും. ആരോഗ്യം മികച്ചതായി മാറും. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിട്ടുവീഴ്ചയുണ്ടാവില്ല.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലായിരിക്കും. കൂടാതെ ജോലിയിലെ നേട്ടങ്ങള്‍ നിലനില്ക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച സമയമാണ്. നിങ്ങളുടെ ജീവിതത്തില്ലസാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും ഇന്നത്തെ ദിവസം. എന്നാല്‍ കടം കൊടുക്കുന്നതും കടം വാങ്ങുന്നതും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. അല്പം ശ്രദ്ധ ഏത് കാര്യത്തിലും അനിവാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
