Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
Rashiphalam: ഉയരങ്ങള്‍ കീഴടക്കും പടിപടിയായി വിജയങ്ങള്‍ തേടി എത്തും: ഇന്നത്തെ രാശിഫലം
ഇന്ന് തിങ്കളാഴ്ച ദിനത്തില്‍ ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും തുടക്കം വളരെയധികം നേട്ടങ്ങള്‍ നിറഞ്ഞ രാശിക്കാരായിരിക്കും. മേടം രാശിക്കാര്‍ക്ക് രാവിലെ തന്നെ സുഖകരമായ മാറ്റങ്ങളുണ്ടാവും. കൂടാതെ ദാമ്പത്യത്തിലും സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
അതുപോലെ തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും ഉണ്ടായിരിക്കും. എല്ലാ തരത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്ന ഒരു ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന രാശിക്കാരുണ്ട്. ഇന്നത്തെ രാശിഫലം ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടായിരിക്കും. അതില്‍ തൊഴില്‍ രംഗത്ത് മികച്ച നേട്ടങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. ദാമ്പത്യജീവിതം സന്തോഷകരമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് അല്പം കാലതാമസം വരും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ദിവസമായിരിക്കും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള തീരുമാനങ്ങളും വളരെയധികം ശ്രദ്ധിച്ച് വേണം എടുക്കുന്നതിന്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. കൃത്യമായ സാഹചര്യം കണക്കിലെടുത്ത് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. വരുമാനം വര്‍ദ്ധിക്കുന്നു, അതുപോലെ തന്നെ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ഇന്നത്തെ ദിവസത്തിന്റെ തുടക്കം വളരെ നല്ലതായിരിക്കുമെങ്കിലും ഉച്ചക്ക് ശേഷം അല്പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ വളരെ പോസിറ്റീവായി ചിന്തിക്കുന്ന വ്യക്തികളായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ വളരെയധികം സന്തോഷകരമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പണത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലികളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് കൃത്യമായ സമയം കണ്ടെത്തുക.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വീട്ടിലെ അംഗങ്ങളുമായി വഴക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാധാരണ മാറ്റങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോവുന്നതിന് ചെറിയ രീതിയില്‍ തടസ്സമുണ്ടാവും. മാനസികാരോഗ്യം ശ്രദ്ധിക്കണം. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇന്ന് ഒരു പുതിയ അവസരം ലഭിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാവുന്നതിന് സാധ്യത കാണുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ മികച്ചതായിരിക്കും. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് ഇന്നത്തെ ദിവസം. ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഉണ്ടാവാം. അതിനെ കൃത്യമായി പരിഹരിച്ച് വേണം മുന്നോട്ട് പോവുന്നതിന്. നിര്‍ബന്ധമായും എല്ലാ മാറ്റങ്ങളേയും ഉള്‍ക്കൊള്ളണം.
കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്ന് ഉയര്‍ച്ചയുടെ പടവുകള്‍ കയറുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയിലെ തടസ്സങ്ങള്‍ നിങ്ങളില്‍ വിട്ടുമാറാതെ നില്ക്കുന്നു. ആരോഗ്യം നിസ്സാരമല്ല. അശ്രദ്ധ കാരണം പലപ്പോഴും വലിയ നഷ്ടം സംഭവിച്ചേക്കാം. കുടുംബ ജീവിതത്തില്‍ സ്ഥിതി സാധാരണമായിരിക്കും എന്നതാണ് ശ്രദ്ധേയമായ കാര്യം. കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും നടക്കാം. അതില്‍ നിങ്ങള്‍ ഭാഗമാകും എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യവും. സന്താനങ്ങളുടെ ഉയര്‍ച്ചക്ക് തുടക്കം കുറിയ്ക്കുന്ന ഒരു ദിവസമാണ് ഇന്ന്.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. എങ്കിലും സാമ്പത്തികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. വിവേകത്തോടെ വേണം എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതിന്. പങ്കാളിയുടെ പെരുമാറ്റത്തില്‍ മൃദുത്വം ഉണ്ടാകും. ജോലിയെക്കുറിച്ച് വളരെയധികം വിഷമിക്കാതിരിക്കണം. അത് നിങ്ങളുടെ ജീവിതത്തില്‍ ചെറിയ പ്രതിസന്ധികളുണ്ടാക്കുന്നു. പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവരെങ്കില്‍ അവര്‍ക്ക് അനുകൂലമായ സമയമായിരിക്കുകയില്ല. അത് ശ്രദ്ധിക്കണം.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ വളരെ മികച്ച സമയമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. അമിതമായി ചെലവഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. മാത്രമല്ല ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ജോലി പോലും നഷ്ടപ്പെടുന്ന ഒരു ഘട്ടത്തിലേക്ക് കാര്യങ്ങളെത്താം. അമിത ദേഷ്യത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിലനില്ക്കും. അതിനെ എത്രയും പെട്ടെന്ന് പരിഹരിക്കണം.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക പുരോഗതിയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. വച്ചടി വച്ചടി കയറ്റമാണ് ഇന്നത്തെ ദിവസം ഇവരെ കാത്തിരിക്കുന്നത്. അത് വഴി മികച്ച സാമ്പത്തിക നേട്ടവും തേടി എത്തും. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ഒതുക്കുന്നതിനും സാധിക്കുന്നു.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
പ്രണയ ജീവിതത്തില്‍ ഒരു പുതിയ മാറ്റം ഇന്നത്തെ ദിവസം പ്രതീക്ഷിക്കാം. നിങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ മികച്ച ദിനമാണ് ഇന്ന്. സന്തോഷകരമായ ദാമ്പത്യ ജീവിതമായത് കൊണ്ട് തന്നെ നിങ്ങളുടെ പങ്കാളിയില്‍ നിന്ന് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പണം സമ്പാദിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. പുതിയ ബിസിനസിനെക്കുറിച്ച് ചിന്തിക്കുന്നതിനും ഏറ്റവും അനുകൂലമായ സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പലമാറ്റങ്ങളും സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വെച്ചടി വെച്ചടി ഉയരത്തിലേക്ക് കുതിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രണയം വര്‍ദ്ധിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. പലപ്പോഴും പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. സാമ്പത്തികം മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല. ബിസിനസില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്ന സമയമാണ് എന്നതില്‍സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
