Latest Updates
-
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ!
Rashi Phalam: ജോലിയില്‍ സമാധാനവും സംതൃപ്തിയും , ജീവിതം തന്നെ മാറും: സമ്പൂര്‍ണ രാശിഫലം
ഓരോ ദിവസത്തേയും രാശിഫലത്തില്‍ പ്രതീക്ഷകള്‍ പലര്‍ക്കും ആവോളമാണ്, ഇന്നത്തെ രാശിഫലം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്. കരിയര്‍, വിവാഹം, ജോലി, ധനം, ആരോഗ്യം, പ്രണയം, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖകളിലും ഇന്നത്തെ ദിവസം എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം.
12 രാശിക്കാരിലും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് സംഭവിക്കുന്നത്. നിങ്ങളുടെ ഇന്നത്തെ ജീവിതം എപ്രകാരമാണ് മാറി മറിയുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എവിടെയെല്ലാം നേട്ടങ്ങളുണ്ടാവുന്നു എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.

മേടം രാശി
ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നു. സ്വകാര്യ ജീവിതത്തിലും നിങ്ങള്‍ക്ക് പല അത്ഭുതങ്ങളും പ്രതീക്ഷിക്കാം കൂടാതെ ജീവിതത്തിലെ കയ്പ്പ് നിറഞ്ഞ് ദിവസങ്ങള്‍ക്ക് പരിഹാരം കൂടിയാണ് ഇന്നത്തെ ദിവസം. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണ് ഇന്ന്. നിങ്ങള്‍ക്ക് പലപ്പോഴും പോസിറ്റീവ് ഊര്‍ജ്ജം ലഭിക്കുന്നു. ആരോഗ്യം മികച്ചതാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള ബുദ്ധിമുട്ടുകളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു. വളരെയധികം ശ്രദ്ധയോടെയാണ് ഓരോ ജോലിക്കാര്യവും ചെയ്ത് തീര്‍ക്കേണ്ടത്. സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ അമിത സ്വാധീനം പ്രശ്നങ്ങളുണ്ടാക്കുന്നു. സാമ്പത്തികം പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ആരോഗ്യം തൃപ്തികരമായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വളരെയധികം സന്തോഷം നിലനില്‍ക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടി വരുന്നു. ടെന്‍ഷനില്ലാതെ വീട്ടിലിരിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങള്‍ നിസ്സാരമാക്കരുത്. സാമ്പത്തിക പ്രതിസന്ധികള്‍ അല്പം പ്രശ്നങ്ങളില്‍ നിങ്ങളെ കൊണ്ട് ചെന്ന് എത്തിക്കുന്നുണ്ട്. അനാവശ്യമായി പണം ചിലവാക്കുന്നതിന് ശ്രമിക്കരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ചെറിയ പ്രതിസന്ധികള്‍ ജീവിതത്തെ പ്രശ്നത്തിലാ്കുന്നു മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ഇടപെടുമ്പോ സൂക്ഷിക്കണം. പലപ്പോഴും നിങ്ങളുടെ മനസമാധാനം കളയുന്ന ഒരു ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. പണമിടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധ കൊടുക്കണം. അല്ലെങ്കില്‍ നഷ്ടങ്ങളുണ്ടാവാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികളുണ്ടാവണം. അനാവശ്യ ചിന്തകള്‍ ഒഴിവാക്കണം. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധയോടെ വേണം അല്ലെങ്കില്‍ നെഗറ്റീവ് ഫലം ഉണ്ടാക്കുന്നതാണ്. മറ്റുള്ളവരുടെ കോര്‍ഡിനേഷന്‍ ഇല്ലെങ്കില്‍ ജീവിതം പ്രതിസന്ധിയിലാവും. ദാമ്പത്യ ജീവിതത്തില്‍ അനുകൂല സമയമാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദവും പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു. പ്രതിസന്ധികള്‍ ജീവിതത്തെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കും. പലപ്പോഴും നിങ്ങള്‍ക്ക് മറ്റുള്ളവരുടെ നേട്ടത്തില്‍ അസൂയുണ്ടാവുന്നു. ദേഷ്യം കുറക്കണം. സാമ്പത്തിക സ്ഥിതി മോശമാവാം.
തുലാം രാശി
നിങ്ങളുടെ പൊതു ജീവിതത്തില്‍ വളരെയധികം മാനസിക നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസമാണ്. പക്ഷെ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അല്പം ശ്രദ്ധിച്ച് ഇടപെടേണ്ടതാണ്. ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് അതീവ ശ്രദ്ധ വേണം. ഏത് കാര്യത്തിലും നിങ്ങളെ പിന്തുണക്കുന്ന ഒരു കുടുംബം നിങ്ങളുടെ കൂടെ ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ചിലവുകള്‍ അല്പം നിയന്ത്രിക്കണം.
വൃശ്ചികം രാശി
നിങ്ങള്‍ പ്ലാന്‍ ചെയ്ത പദ്ധതിയനുസരിച്ച് മുന്നോട്ട് പോവുന്ന ഒരു ദിവസമായിരിക്കും ഇന്ന്. അത് മാത്രമല്ല വളരെയധികം വിലപ്പെട്ട ഒരു ദിവസം കൂടിയായിരിക്കും. പലപ്പോഴും പുതിയ വാഹനയോഗം ഉണ്ടാവുന്നു. നിങ്ങളുടെ ബന്ധങ്ങള്‍ മാത്രം അല്പം ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ സമാധാനത്തിനുള്ള സാധ്യതയുണ്ട്. എപ്പോഴും ആത്മാര്‍ത്ഥതയോടെ ഓരോ കാര്യങ്ങളും ചെയ്യാന്‍ശ്രദ്ധിക്കണം.
ധനു രാശി
തര്‍ക്കങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് തുലാം രാശിക്കാര്‍ ശ്രദ്ധിക്കണം. നിങ്ങളുടെ പ്രധാനപ്പെട്ട ജോലികള്‍ എല്ലാം പെട്ടെന്ന് തീര്‍ക്കുന്നു. ഏത് പ്രശ്നത്തിനും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തികം മികച്ചതാണ.് ഭാര്യക്കും മക്കള്‍ക്കും നേട്ടങ്ങളുണ്ടാവുന്നു. കുടുംബത്തിന്റെ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. സാമ്പത്തികം തൃപ്തികരമായിരിക്കും.
മകരം രാശി
നിങ്ങള്‍ക്ക് ഇഷ്ടമല്ല എന്ന് തോന്നുന്ന കാര്യം ഉടനേ അവഗണിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതൊരു തലവേദനയായി തുടരുന്നു. പലപ്പോഴും അനാവശ്യമായ പ്രതിസന്ധികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പങ്കാളികള്‍ക്കിടയില്‍ വഴക്കുകള്‍ക്ക് സാധ്യതയുണ്ട്. സമാധാനത്തോടെ വേണം എല്ലാ കാര്യവും ചെയ്യുന്നതിന്. ഒരിക്കലും നിര്‍ബന്ധബുദ്ധിയോടെ ഒരു കാര്യത്തിനും ഇറങ്ങിപ്പുറപ്പെടരുത്. സാമ്പത്തികം ശക്തമായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജോലിയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്ന ദിനമാണ്. ഏറ്റെടുത്ത കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഓരോ ചുവടും മുന്നോട്ട് വെക്കുന്നത് അതീവ ശ്രദ്ധയോടെ വേണം. അല്ലെങ്കില്‍ ഇടക്ക് വീണ് പോവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികം വളരെയധികം കരുതലോടെ കൈകാര്യം ചെയ്യണം. ധാരാളമായി പണം ചിലവാക്കാന്‍ ശ്രമിക്കരുത്.
മീനം രാശി
കുടുംബ ജീവിതത്തില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. പലപ്പോഴും മാതാപിതാക്കളുടെ ആവശ്യം പോലും പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരുന്ന ദിവസമാണ് ഇന്ന്. പങ്കാളിക്ക് വേണ്ടി അല്പ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ ജീവിതം വളരെയധികം പ്രതിസന്ധികളിലേക്ക് എത്തുന്നു. അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications