Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
Rashiphalam: നിസ്സാര കാര്യങ്ങള്‍ക്ക് പോലും തടസ്സം, മേടം, മിഥുനം രാശിക്കാര്‍ ശ്രദ്ധിക്കാം: ഇന്നത്തെ രാശിഫലം
ഇന്ന് തുലാം രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച സമയമായിരിക്കും. കൂടാതെ ഇവരുടെ സമ്പാദ്യം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അടുത്തിടെ എന്തെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് മികച്ച ഫലം ലഭിക്കുന്നു. കൂടാതെ ഓഫീസില്‍ നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ടും പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടായിരിക്കും.
നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. മേടം - മീനം വരെയുള്ള 12 രാശിക്കാര്‍ക്ക് ആര്‍ക്കൊക്കെയാണ് ഗുണഫലങ്ങള്‍ ഉണ്ടാവുന്നത്, ആരൊക്കെയാണ് ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് എന്ന് നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ദാമ്പത്യ ജീവിതത്തിലും അകല്ച്ചയുണ്ടാവാം. നിങ്ങളുടെ ബന്ധത്തില്‍ അകലം വര്‍ദ്ധിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ പൂര്‍ണമായും ശ്രദ്ധിക്കേണ്ടതുണ്ട്. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. പണം ആര്‍ക്കെങ്കിലും നല്കിയിട്ടുണ്ടെങ്കില് അത് തിരിച്ച് കിട്ടും. ജോലിയില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളുണ്ടാവും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
നിങ്ങളുടെ ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുതിന് ശ്രമിക്കണം. കൂടാതെ ബിസിനസ് ചെയ്യുന്ന വ്യക്തിക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവാം. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കും. ജീവിത സാഹചര്യം അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാവും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ക്ക് സമയം ചിലവഴിക്കാം. സാമ്പത്തികമായി മികച്ച ദിവസമായിരിക്കാം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
നിങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാം. വളരെയധികം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പഠന കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാക്കാം. ബിസിനസില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് അവസരങ്ങള്‍ മികച്ചതാണ്. കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഒരു മികച്ച അവസരം ലഭിച്ചേക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നേട്ടങ്ങളുണ്ടാവാം. കഴിയുന്നതും ഇന്ന് വലിയ സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കുക. കുടുംബ ജീവിതത്തില്‍ സാധാരണ മാറ്റങ്ങളുണ്ടാവാം. ദിനചര്യയില്‍ യോഗയും ധ്യാനവും ഉള്‍പ്പെടുത്തുക.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
വര്‍ദ്ധിച്ചുവരുന്ന ജോലി സമ്മര്‍ദ്ദം നിങ്ങളെ വലക്കുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. നിങ്ങളുടെ പങ്കാളി പറയുന്ന കാര്യങ്ങള്‍ ഒരു കാരണവശാലും അവഗണിക്കാതിരിക്കുക. അമ്മയുടെയോ അച്ഛന്റെയോ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തികം തൃപ്തികരമായിരിക്കും.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ സന്തോഷകരമായ ദിവസമായിരിക്കും. ജോലിയിലെ നിങ്ങളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍, പ്രമോഷന് ലഭിക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത കാണുന്നു. പക്ഷേ ആരെയും അന്ധമായി വിശ്വസിക്കരുത്. ദാമ്പത്യ ജീവിതത്തില്‍ ഐക്യം ഉണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല കാര്യങ്ങള്‍ കേള്‍ക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മാറി മറിയുന്നതിന് സാധ്യതയുണ്ട്. നിങ്ങളുടെ സമ്പാദ്യം വര്‍ദ്ധിച്ചേക്കാം. നിക്ഷേപങ്ങളില്‍ നിന്ന് നല്ല ഫലങ്ങള്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ഓഫീസിലെ നിങ്ങളുടെ ജോലി വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകളുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരാം. നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
തൊഴില്‍ രംഗത്ത് ഇന്ന് മികച്ച ദിവസമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും പദ്ധതിയനുസരിച്ച് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകളുടെ സാമ്പത്തിക സ്ഥിതിയില്‍ മാറി വരുന്നു. പണത്തിന്റെ അഭാവം മൂലം നിങ്ങളുടെ ഏതെങ്കിലും ജോലി തടസ്സപ്പെട്ടിണ്ടെങ്കില് അത് ഇന്ന് പൂര്‍ത്തീകരിക്കാം. കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് മികച്ച സാമ്പത്തിക നേട്ടം ഉണ്ടാവും. ജോലിയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഏതൊരു ശ്രമവും വിജയിക്കും. ജോലി ചെയ്യുന്നവര്‍ ഓഫീസില്‍ അശ്രദ്ധ പാടില്ല. ചില സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തിയേക്കാം. അതിനെ വിവേകത്തോടെ കൈകാര്യം ചെയ്യണം. പണത്തിന്റെ കാര്യത്തില്‍ ഈ ദിവസം അല്‍പ്പം ചെലവേറിയതായിരിക്കും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
നിങ്ങള്‍ ഇന്ന് എന്തെങ്കിലും പുതിയ ജോലി ചെയ്യുന്നവരെങ്കില്‍ നിങ്ങള്‍ ആഗ്രഹിച്ച ഫലം ലഭിക്കുന്നു. കൂടാതെ ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകളുടെ സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്ക് സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ അല്പം പ്രതിസന്ധികളുണ്ടാവാം. സാമ്പത്തിക ഇടപാടുകള്‍ ആലോചനയില്ലാതെ ചെയ്യരുത്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളില്‍ ഒന്നായിരിക്കാം ഇന്ന്.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ വളരെ വിവേകത്തോടെ എടുക്കേണ്ടതാണ്. പലപ്പോഴും ദീര്‍ഘകാലമായി ഓഫീസില്‍ എന്തെങ്കിലും ജോലികള്‍ ഉണ്ടെങ്കില്‍ അത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. മേലുദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കുന്ന ദിവസമാണ്. ആത്മവിശ്വാസത്തോടെ നിങ്ങളുടെ ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കും. ആരോഗ്യം ശ്രദ്ധിക്കണം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകളുടെ സാമ്പത്തിക നിലയില്‍ പ്രതികൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. തിടുക്കത്തില്‍ എടുക്കുന്ന തെറ്റായ തീരുമാനങ്ങളുടെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരാം. പലപ്പോഴും ഇന്ന് നിങ്ങളുടെ പങ്കാളി വളരെ മോശം മാനസികാവസ്ഥയിലായിരിക്കും. ആരോഗ്യം ഗുരുതരാവസ്ഥയിലേക്ക് പോവാം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications