Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Rashiphalam: മനസ്സിലുള്ളതെല്ലാം സാധിക്കും, ഈ രാശിക്കാരില്‍ നേട്ടങ്ങള്‍ കുമിഞ്ഞ് കൂടും: ഇന്നത്തെ രാശിഫലം
ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് പലരേയും ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ്. കരിയറിലും , ജോലിയിലും സമ്പാദ്യത്തിലും ദാമ്പത്യത്തിലും എന്തെല്ലാം മാറ്റങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു എന്ന് അറിയുന്നതിന് വേണ്ടി നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു.
ആരൊക്കെയാണ് കരുതിയിരിക്കേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്ന് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും വായിക്കാവുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഇന്നത്തെ ഒരു ദിവസത്തെ സമ്പൂര്‍ണ രാശിഫലം ഇതാ വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. എപ്പോഴും ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് പലപ്പോഴും ജീവിതത്തില്‍ നേട്ടങ്ങള്‍ നല്‍കുന്നു. ബിസിനസുകാര്‍ക്ക് ചെറിയ ചില നിയമ തടസ്സങ്ങള്‍ ബിസിനസിനെ ബാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം ചെലവേറിയതായിരിക്കും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ മാത്രം നിലനില്‍ക്കുന്ന ഒരു ദിവസമാണ്. കൂടാതെ സാമ്പത്തികമായി അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം മുന്നോട്ട് പോവുന്നു. സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് പല കാര്യങ്ങള്‍ക്കായി ചിലവാക്കേണ്ടി വന്നേക്കാം. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ആരോഗ്യം മികച്ച ദിവസമായിരിക്കും ഇന്ന്.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ദിവസമായിരിക്കും ഇന്ന്. പഠന കാര്യങ്ങള്‍ക്കായി ധാരാളം പണം ചിലവാക്കേണ്ടി വരും. എന്നാല്‍ അതിന്റെ ഫലം ലഭിക്കുകയും ഇല്ല. പലതും നേടിയെടുക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് നിങ്ങള്‍ ആശങ്കാകുലരാവുന്നു. ജോലിയിലെ ചെറിയ അശ്രദ്ധ പോലും പ്രതിസന്ധികളുണ്ടാക്കുന്നു.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും കുടുംബത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. ആഗ്രഹം പോലെ കാര്യങ്ങളെല്ലാം സാധിക്കുന്നു. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്ന്. പലപ്പോഴും ജോലിയുടെ കാര്യത്തില്‍ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിക്ഷേപങ്ങള്‍ക്ക് പറ്റിയ ദിനമാണ്. ബിസിനസ് ആരംഭിക്കാനും ഏറ്റവം അനുകൂലമായ ദിവസമാണ്. പക്ഷേ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ അമിത ദേഷ്യത്തെയാണ്.. ഇത് നിങ്ങളെ പൊല്ലാപ്പിലാക്കും എന്നത് ഓര്‍മ്മയില്‍ വേണം. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ഇന്ന് ദോഷഫലങ്ങള്‍ കൂടുതലാവാം. പലപ്പോഴും പുതിയ ബിസിനസിന്റെ കാര്യത്തില്‍ ഇവര്‍ രണ്ട് വട്ടം ആലോചിച്ച് വേണം തീരുമാനം എടുക്കുന്നതിന്. സാമ്പത്തിക നിക്ഷേപങ്ങള്‍ വലിയ നഷ്ടത്തിലേക്ക് എത്തുന്നു. എങ്കിലും കരുതലോടെ മുന്നോട്ട് പോയാല്‍ പ്രശ്‌നങ്ങളുണ്ടാവുന്നില്ല. ജോലി ചെയ്യുന്നവര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. പക്ഷേ അതിലും ദോഷങ്ങള്‍ പുറകേയുണ്ട് എന്ന് ഓര്‍ക്കണം.
തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമായിരിക്കും. എങ്കിലും ശ്രദ്ധയോടെ വേണം പണം എപ്പോഴും കൈകാര്യം ചെയ്യുന്നതിന്. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. നഷ്ടങ്ങള്‍ എപ്പോഴും ഒരു കൈപ്പാടകലെ നിലനില്‍ക്കുന്നതിനാല്‍ ശ്രദ്ധിക്കണം. കര്‍മ്മരംഗത്തും പ്രതിസന്ധികള്‍ക്ക് സാധ്യത.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ സാധിക്കുന്ന ഒരു ദിനമായിരിക്കും ഇന്ന്. ആഗ്രഹം അനുസരിച്ച് ഓരോ കാര്യവും പൂര്‍ത്തീകരിക്കുന്നു. വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. മാതാപിതാക്കളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. പങ്കാളിയുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും ഉണ്ടാവും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് അവര്‍ വിചാരിക്കുന്നത് പോലെ ഇന്നത്തെ ദിവസം മുന്നോട്ട് പോവണം എന്നില്ല. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അധികം പ്രതിസന്ധികളില്ലാത്ത ദിവസമായിരിക്കും. ബിസിനസില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. സമ്മര്‍ദ്ദകരമായ പല സാഹചര്യങ്ങളും തേടി എത്തും. എങ്കിലും പതറാതെ മുന്നോട്ട് പോവുന്നതിന്ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആഗ്രഹത്തിന് അനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കും. എല്ലാ തരത്തിലും നേട്ടങ്ങള്‍ തേടി എത്തും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. പണം കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധ വേണം. നിങ്ങളുടെ ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. കരിയര്‍ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കും. ആരോഗ്യം പ്രതിസന്ധിയിലാവും. ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. ഭക്ഷണഭാഗ്യം തേടി എത്തും. എങ്കിലും അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്. അമിത ദേഷ്യത്തെ നിയന്ത്രിക്കണം. സാമ്പത്തികം പ്രശ്‌നത്തിലാവുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കും. ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. ബിസിനസ്സുമായി ബന്ധപ്പെട്ട് മികച്ച മാറ്റങ്ങളുണ്ടായിരിക്കും. കൂടാതെ ദാമ്പത്യജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











