Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
Rashiphalam: ഞായറാഴ്ചയാരംഭിക്കുന്ന നേട്ടങ്ങള്‍, ഇന്നത്തെ ദിവസം അസ്സലാക്കും: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് ഈ ലേഖനം വായിക്കാം. ബിസിനസും കരിയറും ധനവും എല്ലാം മനസ്സിലാക്കുന്നതിനും മുന്നോട്ട് മികച്ച രീതിയില്‍ കൊണ്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയം തന്നെയാണ് ഇന്ന്. ഇത് 12 രാശിക്കാരിലും എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്ന് പുതിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക നഷ്ടം സംഭവിച്ചേക്കാം. എന്നാല്‍ പലപ്പോഴും നിങ്ങളുടെ അശ്രദ്ധ പുരോഗതിയെ തടസ്സപ്പെടുത്താതിരിക്കുന്ന കാര്യത്തില്‍ വളരെ നിര്‍ണായകമാണ്. പ്രതിബന്ധങ്ങളെ മറികടക്കാന്‍ സ്ഥിരോത്സാഹമാണ് പ്രധാനമെന്ന് ഓര്‍ക്കുക. ആരോഗ്യവും ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ബന്ധങ്ങളില്‍ പോസിറ്റീവ് കുതിപ്പ് അനുഭവപ്പെടാം. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ കൃത്യമായ ആശയവിനിമയം അത്യാവശ്യമാണ്. നിങ്ങളുടെ ചിന്തകള്‍ പങ്കുവയ്ക്കുന്നത് പ്രിയപ്പെട്ടവരുമായുള്ള ബന്ധം ശക്തിപ്പെടുത്തും. സാമ്പത്തിക കാര്യങ്ങളില്‍ അനാവശ്യ ആശങ്കകള്‍ വേണ്ട. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. അത് പലപ്പോഴും ബന്ധങ്ങളില്‍ പ്രതിഫലിക്കുന്നു. എന്നാല്‍ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ മികച്ച സമയം ചെലവഴിക്കുന്നത് സന്തോഷം നല്‍കുകയും ബന്ധങ്ങളെ കൂടുതല്‍ ആഴത്തിലാക്കുകയും ചെയ്യും. ബിസിനസ് ചെയ്യുന്നവരില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്ന് ജോലിയില്‍ അപ്രതീക്ഷിത അവസരങ്ങള്‍ നേരിടാം. ഈ അവസരങ്ങള്‍ ആത്മവിശ്വാസത്തോടെ ചെയ്യുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ഇതായിരിക്കും നിങ്ങളുടെ വളര്‍ച്ചയിലേക്ക് നയിക്കുന്നത്. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നിങ്ങളുടെ പങ്കാളിയോട് ആലോചിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ ഇന്ന് സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. ഏതെങ്കിലും നിക്ഷേപത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കൃത്യമായി അതിനെക്കുറിച്ച് മനസ്സിലാക്കണം. ആരോഗ്യത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. വിവേകത്തോടെ ഓരോ തീരുമാനവും എടുക്കുക. അല്ലാത്ത പക്ഷം അത് വലിയ നഷ്ടത്തിലേക്കെത്തിക്കും.
കന്നി രാശി
കന്നിരാശിക്കാര്‍ അവരുടെ ദിനചര്യയില്‍ ആരോഗ്യകരമായ ശീലങ്ങള്‍ ഉള്‍പ്പെടുത്തണം. ചിട്ടയായ വ്യായാമവും സമീകൃതാഹാരവും ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ധിപ്പിക്കും. ആരോഗ്യമെന്ന പോലെ തന്നെ സാമ്പത്തിക കാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും ചെറിയ കാര്യങ്ങള്‍ക്ക് പോലും അനാവശ്യ ആശങ്കകള്‍ ഉണ്ടാവാം. ഇതെല്ലാം ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്ന് വിശ്രമം ആവശ്യമാണെന്ന് തോന്നാം. അതിനായി പലപ്പോഴും ധ്യാനം ചെയ്യുന്നത് നല്ലതാണ്. സ്വന്തം ആരോഗ്യത്തിനായി അല്‍പം സമയം ചിലവഴിക്കുക. കരിയറില്‍ ്‌നുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. അമിത സമ്മര്‍ദ്ദത്തെ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. നിസ്സാര പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കണം. ഒരിക്കലും പ്രതിസന്ധികളെ തലയില്‍ ചുമക്കരുത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്ക്ക് അവരുടെ ആരോഗ്യം ശ്രദ്ധിക്കണം. ബിസിനസില്‍ നേട്ടങ്ങളുണ്ടായേക്കാം. ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ തന്നെ ബിസിനസ് കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. സാമ്പത്തികമായി അനുകൂലമായ സമയമായിരിക്കും. എല്ലാ തരത്തിലും സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. വ്യക്തിത്വ വികസനത്തിന് ഏറ്റവും ഊന്നല്‍ നല്‍കുന്ന ഒരു ദിനമായിരിക്കും ഇന്ന്.
ധനു രാശി
ധനു രാശിക്കാര്‍ മുന്‍കാല അനുഭവങ്ങള്‍ സ്വയം പ്രതിഫലിപ്പിക്കുന്നതായി തോന്നാം. ഈ ആത്മപരിശോധനയെ നിങ്ങള്‍ക്കുള്ള പഠനത്തിനും വളര്‍ച്ചയ്ക്കുമുള്ള അവസരമായി ഉപയോഗിക്കുക, ഭാവി തീരുമാനങ്ങളെ ആലോചിച്ച് എടുക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും മികച്ച നേട്ടങ്ങളോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ജീവിതം തന്നെമാറി മറിയുന്ന നേട്ടങ്ങളുണ്ടാവും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ സോഷ്യല്‍ നെറ്റ്വര്‍ക്ക് നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇവന്റുകളില്‍ പങ്കെടുക്കുകയോ വ്യക്തിഗത താല്‍പ്പര്യങ്ങളുമായി യോജിപ്പിച്ച് അത് ബിസിനസ് വളര്‍ച്ചക്ക് ഉപയോഗിക്കകുയോ ചെയ്യാം. ബന്ധങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തിക സാഹചര്യങ്ങള്‍ മികച്ചതായിരിക്കും.
കുംഭം രാശി
കുംഭംരാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി മികച്ച ദിനമായിരിക്കും ഇന്ന്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ച നിങ്ങളെ തേടി എത്തുന്നു. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങളുണ്ടാവുന്നു.
മീനം രാശി
മീനംരാശിക്ക് ഇന്ന് ഉയര്‍ന്ന നേട്ടങ്ങള്‍ ഇങ്ങോട്ട് തേടി വരാന്‍ സാധ്യതയുണ്ട്. കൂടാതെ ആഗ്രഹങ്ങളെല്ലാം തന്നെ സഫലീകരിക്കപ്പെടുന്നു. ജീവിതത്തില്‍ ആഗ്രഹിക്കുന്നത് സ്വന്തമാക്കാന്‍ സാധിക്കുന്ന ഒരു അത്യുത്തമ ദിനമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. ഭാവിയിലും വിജയം കണ്ടെത്താന്‍ ഇന്നത്തെ ദിവസം സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











