Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
വിധി അനുകൂലമാവും, സാമ്പത്തികം, സന്താനഭാഗ്യം, വിവാഹം, കുടുംബം നേട്ടങ്ങള്‍ നിരവധി
ഇന്നത്തെ രാശിഫലം ഓരോ രാശിക്കാര്‍ക്കും പ്രദാനം ചെയ്യുന്ന ചില മാറ്റങ്ങള്‍ ഉണ്ട്. ജീവിതത്തില്‍ അനുകൂല പ്രതികൂല ഫലങ്ങള്‍ ഓരോ ദിവസത്തേയും രാശിമാറ്റങ്ങള്‍ അനുസരിച്ച് സംഭവിക്കുന്നുണ്ട്. നിങ്ങളുടെ ഇന്ന് എന്താണെന്ന് അറിയുന്നതിന് വേണ്ടി ഇന്നത്തെ രാശിഫലം സഹായിക്കുന്നു. മോശം ഫലത്തില്‍ കരുതിയിരിക്കാനും നല്ല ഫലത്തില്‍ സന്തോഷിക്കുന്നതിനും ഇന്നത്തെ രാശിഫലം നിങ്ങളെ സഹായിക്കുന്നു. ഗുണദോഷ സമ്മിശ്രമായ ദിനങ്ങളാണ് എപ്പോഴും ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നത്. ഇന്നത്തെ ദിവസം എപ്രകാരം മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നറിയാന്‍ വായിക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശുഭപ്രതീക്ഷകള്‍ നല്‍കുന്ന ഒരു ദിനമാണ്. തുടക്കത്തില്‍ തന്നെ സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. പോസിറ്റീവ് ആയി ഓരോ കാര്യവും ചിന്തിക്കുന്നതിനും അത് വഴി പ്രവര്‍ത്തിക്കുന്നതിനും സാധിക്കുന്നു. ജോലിക്കാര്യങ്ങളിലെ തടസ്സങ്ങള്‍ നീക്കുകയും അത് വഴി ജീവിതം സന്തോഷത്തിലേക്കും ഐശ്വര്യത്തിലേക്കും വാതില്‍ തുറക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവാക്കാന്‍ സാധിക്കുന്നു.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിനം ജോലിയില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ബിസിനസിലെ വരുമാനം വര്‍ദ്ധിക്കുന്നു. പൊതുവേ അനുകൂല ഫലങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഒരു ദിവസമായിരിക്കും ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം. വരുമാനം വര്‍ദ്ധിക്കുകയും ഏറ്റെടുത്ത കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിന് സാധിക്കുകയും ചെയ്യുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തതയോടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. കൂടുതല്‍ അനുകൂല ഫലങ്ങള്‍ ഇന്നത്തെ ദിവസം നല്‍കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി പ്രതീക്ഷിക്കാം. ഏറ്റെടുത്ത കാര്യങ്ങള്‍ സന്ധ്യക്ക് മുന്നേ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ദൈവാനുഗ്രഹം ഇന്നത്തെ ദിവസം ഇവരില്‍ ആവോളം ഉണ്ടാവുന്നു, സന്തോഷത്തിന്റെ ആകെത്തുകയാണ് ഇന്നത്തെ ദിവസം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്ക് അവര്‍ ഏറ്റെടുത്ത കാര്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഇന്നത്തെ ദിവസം ഇവര്‍ക്ക് ലഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. ചെറിയ രീതിയില്‍ സാമ്പത്തിക നഷ്ടം സംഭവിക്കുന്നു. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ കൂടുതല്‍ ആയിരിക്കും. ഒരിക്കലും ഇവര്‍ക്ക് പുറകിലോട്ട് പോവേണ്ട അവസ്ഥയുണ്ടാവുന്നില്ല. ജോലിരംഗത്തും ഇവരെ തേടി അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. സന്തോഷത്തോടെ ഏത് കടമയും ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ ശ്രദ്ധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഒരു ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്.
കന്നി
കന്നിരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പൊതുവേ പ്രതിസന്ധികള്‍ക്ക് സാധ്യതയില്ല.. എന്നാല്‍ അമിതമായ ആത്മവിശ്വാസം നിങ്ങളെ കുഴിയില്‍ ചാടിക്കുന്നതിനുള്ള സാധ്യതയുണ്ട. ദൈവാനുഗ്രഹം നിമിത്തം അത് മാറിപ്പോവുകയും ചെയ്യാം. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരുന്നു. പ്രാര്‍ത്ഥന ഒരു കാരണവശാലും മുടക്കരുത്. ആരോഗ്യത്തിന്റെ കാര്യം ശ്രദ്ധിക്കണം. പ്രമോഷനോ ശമ്പള വര്‍ദ്ധനവോ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച ഫലങ്ങള്‍ അനുഭവപ്പെടുന്നു. ജോലിസ്ഥലത്ത് പുതിയ സ്ഥാനവും ഉത്തരവാദിത്വങ്ങളും ലഭിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നു. എങ്കിലും പൊതുവേ ചെറിയ പ്രതിസന്ധികളും ഇതിനിടക്ക് ഉണ്ടാവാം. ഒരു തരത്തിലും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാത്ത ഒരു ദിനമായിരിക്കും ഇന്ന്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പൊതുവേ ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും ചെറിയ കാര്യങ്ങള്‍ പോലും കൃത്യമായി ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. എങ്കിലും അതില്‍ നേരിടുന്ന ചെറിയ കാലതാമസം പോലും നിങ്ങളെ അസ്വസ്ഥരാക്കുന്നു. ആരോഗ്യം മെച്ചപ്പെടുന്നു. പൊതുവേ വലിയ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല.
ധനു
ഇടപെടുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ ധനു രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ സാധിക്കുന്നു. കുടുംബത്തിലെ സന്തോഷവും സമാധാനവും നിലനിര്ത്താന്‍ എളുപ്പം സാധിക്കും. ദൈവാനുഗ്രഹമുള്ളതിനാല്‍ കാര്യങ്ങള്‍ എല്ലാം തന്നെ ആഗ്രഹിക്കുന്നത് പോലെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് വിചാരിച്ചത് പോലെ കാര്യങ്ങളുമായി മുന്നോട്ട് പോവാന്‍ സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കുടുംബത്തിലെ സ്വസ്ഥതയും സമാധാനവും എന്നന്നേക്കുമായി നിലനിര്‍ത്താന്‍ സാധിക്കും. പൊതുവേ അനുകൂലഫലങ്ങള്‍ നിലനില്‍ക്കുന്ന ഒരു ദിവസം തന്നെയാണ് ഇന്നത്തെ ദിവസം. മംഗള കാര്യങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള യോഗം കാണുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പൊതുവേ നല്ല ഫലങ്ങള്‍ ലഭിക്കുന്ന ഒരു ദിവസമാണ്. ജന്മശനിയുടെ ദോഷം നിലനില്‍ക്കുന്നുണ്ടെങ്കിലും കാര്യങ്ങളെല്ലാം തടസ്സങ്ങളില്ലാതെ മുന്നോട്ട് പോവുന്നു. ചെയ്യുന്ന ഓരോ കാര്യങ്ങളും വളരെയധികം ശ്ര്ദ്ധ ചെലുത്തണം. ജോലിരംഗത്ത് പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. പുതിയ വരുമാന മാര്‍ഗ്ഗം തുറന്ന് വരാം.
മീനം
മീനം രാശിക്കാര്‍ക്ക് പൊതുവേ അമിത ദോഷങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു ദിവസമാണ് ഇന്ന്. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു മാറ്റം കൊണ്ട് വരുന്നതിന് സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാവുന്നു. പണം ചിലവാക്കുമ്പോള്‍ പക്ഷേ അല്‍പം ശ്രദ്ധയോടെ ചിലവാക്കണം. ചെറുതാണെങ്കിലും നഷടത്തിനുള്ള ഒരു നേരിയ സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











