Rashi Phalam: ജീവിതത്തില്‍ അടിമുടി മാറ്റം, കരിയര്‍, ധനം, ദാമ്പത്യം: ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

ഓരോ ദിവസവും 12 രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും നാം വിചാരിക്കുന്നതിനേക്കാള്‍ മോശം ഫലങ്ങളാണ് അന്നത്തെ ദിവസം സംഭവിക്കുന്നത്. എന്നാല്‍ നേരെമറിച്ചും കാര്യങ്ങള്‍ സംഭവിക്കാം. പലപ്പോഴും ഗ്രഹ-രാശി മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് നിസ്സാരമല്ല എന്നതാണ് സത്യം.

നിങ്ങളുടെ ഇന്ന് എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍, അനുകൂലമോ പ്രതികൂലമോ എന്നെല്ലാം അറിയുന്നതിനായി ചില കാര്യങ്ങള്‍ നമുക്ക് നോക്കാം. 12 രാശിക്കാരിലും ഇന്നത്തെ രാശിഫലം എപ്രകാരം എന്ന് അറിയാനായി വായിക്കൂ.

Today Horoscope

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ഇവരില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൂടുതലായിരിക്കും. പ്രതിസന്ധികള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെല്ലാം പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതാവുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ആരോഗ്യം പ്രതിന്ധിയിലാവുന്നു. അപ്രതീക്ഷിത തര്‍ക്കങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം. അല്ലെങ്കില്‍ ജീവിതത്തില്‍ അത് വലിയ പ്രശ്‌നങ്ങള്‍ പിന്നീട് ഉണ്ടാക്കുന്നു. മറ്റുള്ളവരോട് വളരെയധികം ശ്രദ്ധയോടെ പെരുമാറണം. അല്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ധനനേട്ടത്തിന് കാരണമാകുന്നു. അശ്രദ്ധയോടെ ഒരു കാരണവശാലും പെരുമാറരുത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. വിവിധ വരുമാന സ്രോതസ്സുകള്‍ നിങ്ങളെ തേടി എത്തുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക നിക്ഷേപങ്ങള്‍ അനിവാര്യമാണ്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് നൂതന ആശയങ്ങളിലൂടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആലോചനയുണ്ട്. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കുടുംബത്തില്‍ നിന്ന് ബന്ധുക്കളുടെ സഹായം തേടി എത്തുന്നു. പലപ്പോഴും വിവിധ മേഖലകളില്‍ പ്രതിസന്ധികള്‍ക്കുള്ള സാധ്യത കാണുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നു. പലപ്പോഴും ശ്രദ്ധയോട വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. എങ്കിലും ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ വഷളാക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തികസ്ഥിതി ഇന്നത്തെ ദിവസം നല്ലതായിരിക്കും. നേട്ടങ്ങള്‍ ധാരാളം നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക നിക്ഷേപം നടത്തിയാല്‍ ലാഭം പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഇരട്ടിയായിരിക്കും. അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രം അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. എങ്കിലും പൊതുവേ ഗുണഫലങ്ങള്‍ ഉള്ള ദിവസമായിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അപകടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത ഇന്നത്തെ ദിവസം കാണുന്നുണ്ട്. പ്രാര്‍ത്ഥനകള്‍ വിഫലമാവുന്നു. ആഗ്രഹിച്ച അംഗീകാരം പല കാര്യങ്ങളിലും ലഭിക്കാതെ പോവുന്നു. ആരോഗ്യം ശ്രദ്ധിക്കണം. അതഭീകരമായ പ്രതിസന്ധികള്‍ ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. ജോലിയുടെ കാര്യത്തിലും ശ്രദ്ധ അനിവാര്യമാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധിക്കണം. പല കോണില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും അതില്‍ അഹങ്കരിക്കരുത്. ഓരോ ദിവസത്തേയും നേട്ടങ്ങള്‍ക്ക് നിങ്ങള്‍ക്ക് അന്നന്നത്തെ ദിവസം സന്തോഷിക്കുന്നതിനുള്ള വക നല്‍കുന്നു. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ പല കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസവും വലിയ പ്രതീക്ഷകള്‍ നല്‍കുന്ന ഒരു ദിവസമായിരിക്കും. നിങ്ങളുടെ ജീവിതത്തിലെ നഷ്ടങ്ങളെക്കുറിച്ച് ഒരിക്കലും ചിന്തിക്കേണ്ടി വരുന്നില്ല. ദാമ്പത്യ ജീവിതത്തിലും അതേ സന്തോഷം നിലനില്‍ക്കുന്നു. നിങ്ങളുടെ പങ്കാളിക്ക് വേണ്ടി നല്ല നല്ല നിമിഷങ്ങള്‍ മാറ്റി വെക്കേണ്ടതാണ്. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.

മകരം രാശി
മകരം രാശിക്ക് ഇന്നത്തെ ദിവസം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും എന്നത് ഓര്‍ത്തിരിക്കണം. പലപ്പോഴും നിങ്ങളുടെ പ്രതീക്ഷക്ക് വിപരീതമായിട്ടാണ് പല കാര്യങ്ങളും നടക്കുന്നത്. ജീവിതത്തില്‍ പ്രതീക്ഷകള്‍ പോസിറ്റീവ് ഫലം നല്‍കുന്ന ദിവസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരാതെ നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ലഭിക്കുന്നു. ഓരോ ദിവസത്തേയും പ്രതിസന്ധികളുടെ ആകെത്തുകയായിരിക്കും ഇന്നത്തെ ദിവസം എന്നത് കൊണ്ട് തന്നെ അമിതമായ പ്രതിസന്ധികള്‍ നിങ്ങളെ വേട്ടയാടില്ല. എങ്കിലും സാമ്പത്തിക നിക്ഷേപങ്ങളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ഒരിക്കലും പ്രശ്‌നങ്ങളില്‍ തളര്‍ന്ന് പോവുന്നവരല്ല കുംഭം രാശിക്കാര്‍.

മീനം രാശി
മീനം രാശിക്കാര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്നത് എടുത്ത് പറയേണ്ടതാണ്. പലപ്പോഴും ഇവര്‍ക്ക് ഒരു കാര്യത്തിലും നിരാശപ്പെടേണ്ടി വരുന്നില്ല. എന്ന് മാത്രമല്ലനേട്ടങ്ങള്‍ നല്‍കുന്ന ഒരു ദിവസമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. ഒരു തരത്തിലും ആരോഗ്യ പ്രതിസന്ധികള്‍ ഇവരെ ബാധിക്കുന്നില്ല. സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതായിരിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, July 21, 2024, 7:44 [IST]
X
Desktop Bottom Promotion