Rashi Phalam: ഭാഗ്യാനുഭവങ്ങള്‍ തേടിയെത്തും: ഇന്നത്തെ ദിനം ജീവിതത്തില്‍ മറക്കില്ല, നിങ്ങളുടെ ഇന്ന്

രാശിഫലം അനുസരിച്ച് ഓരോ ദിവസവും ഓരോ തരത്തിലാണ് ജീവിതത്തില്‍ മാറ്റം വരുത്തുന്നത്. അതില്‍ പ്രതിസന്ധികളും നല്ല സമയവും എല്ലാം ഉണ്ടാവുന്നു. കാരണം രാശിയുടെ മാറ്റം ഓരോ തരത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. എന്നാല്‍ ഇന്നത്തെ രാശിഫലത്തില്‍ നിങ്ങള്‍ക്കായി എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യം കാണും.

12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമാണ് ഫലങ്ങള്‍ ഉണ്ടാവുന്നത്. അതില്‍ അനുകൂല മാറ്റങ്ങള്‍ എന്തൊക്കെ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. 12 രാശിക്കാരിലും ഒരു ദിവസം കഴിഞ്ഞ് പോവാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്.

Today Horoscope Malayalam

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയിക്കുന്നതിനുള്ള എല്ലാ സാധ്യതയും ഉണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി നിങ്ങളെ വലക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ഇന്നത്തെ ദിവസം പരിഹാരം കാണാന്‍ സാധഇക്കും. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക നില സ്ഥിരമായിരിക്കും. ജോലലിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും അവസാനിക്കുന്നു.

ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് അല്‍പം കൂടുതല്‍ ശ്രദ്ധ പല കാര്യങ്ങള്‍ക്കും നല്‍കേണ്ടതായുണ്ട്. അല്ലെങ്കില്‍ ഒരു പക്ഷേ അത് പ്രതിസന്ധികള്‍ ഉണ്ടാക്കിയേക്കാം. പലപ്പോഴും സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു വിധത്തിലുള്ള സഹായവും ജോലിയുടെ കാര്യത്തില്‍ ലഭിക്കുകയില്ല. ബിസിനസ് ചെയ്യാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ അതിന് അനുകൂല സമയമായിരിക്കില്ല. അതുകൊണ്ട് ശ്രദ്ധിക്കണം. സാമ്പത്തിക നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും പല കാര്യങ്ങളിലും കൃത്യമായ നിലപാടുകള്‍ എടുക്കാന്‍ സാധിക്കുന്ന ദിനമാണ്. ദേഷ്യം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങള്‍ എത്തുന്നുണ്ട്. ശ്രദ്ധിക്കേണ്ട കാര്യം മറ്റുള്ളവരോട് വളരെയധികം ബഹുമാനത്തോടെ തന്നെയാണ് പെരുമാറുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അനാവശ്യ തര്‍ക്കങ്ങള്‍ക്ക് നില്‍ക്കരുത്. സാമ്പത്തികം പ്രശ്‌നത്തിലാവുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം പ്രതിസന്ധികള്‍ നിറയുന്നതായിരിക്കും. എങ്കിലും ഗുണഫലങ്ങളും അധികരിച്ച് നില്‍ക്കും. നിങ്ങളുടെ പങ്കാളിക്ക് അല്‍പം കൂടുതല്‍ സമയം നല്‍കുന്ന ഒരു ദിവസമായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഭാഗ്യം പരീക്ഷിക്കാന്‍ പറ്റിയ ഒരു ദിവസമായതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. പാരമ്പര്യ സ്വത്ത് നിങ്ങളെ തേടി എത്തുന്നു. ജോലിക്കാര്യത്തില്‍ പ്രമോഷനുള്ള സാധ്യത പലപ്പോഴും കൂടുതലായിരിക്കും.

ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അനാവശ്യ കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ നല്ല ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. പണം കടം വാങ്ങിയിട്ടുണ്ടെങ്കില്‍ അതെല്ലാം തിരിച്ച് കൊടുക്കുന്നതിന് സാധിക്കുന്നു. ജോലിക്കാര്യത്തില്‍ തീരുമാനമാവുന്നതിനും ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതിനും സാധ്യതയുണ്ട്.

കന്നി രാശി
ഇന്നത്തെ ദിവസം ജ്യോതിഷ പ്രകാരം കന്നി രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്ന ദിവസം കൂടിയാണ്. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ നിങ്ങളുടെ പരീക്ഷാഫലം പ്രതീക്ഷിച്ചതുപോലെ ആയിരിക്കണം എന്നില്ല. പല കോണില്‍ നിന്നും പലപ്പോഴും പണം ധാരാളം വന്നു ചേരുന്നു. എന്നാല്‍ വരവിനേക്കാള്‍ കൂടുതല്‍ പണം ചിലവാക്കേണ്ടതായി വരും എന്നതും ഓര്‍മ്മയില്‍ സൂക്ഷിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. സമ്മര്‍ദ്ദവും ദേഷ്യവും ചേര്‍ന്ന ഒരു ദിനമായയതിനാല്‍ പലപ്പോഴും ഇവ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ സാമ്പത്തിക നില ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നത്തിലായി മാറും. ഭാവിയിലേക്ക് വേണ്ടി അല്‍പം പണം മാറ്റി വെക്കേണ്ടതായി വരുന്നു. ആരോഗ്യം തൃപ്തികരമയിരിക്കും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. പല തൊഴിലവസരങ്ങളും നിങ്ങളേ തേടി വരുന്നു. അതുകൊണ്ട് തന്നെ ഒരിക്കലും അവസരങ്ങളെ അവഗണിക്കരുത്. നിങ്ങളുടെ പഴയ നിക്ഷേപങ്ങളില്‍ പലതും നേട്ടങ്ങള്‍ ലഭിക്കുന്നത് ഇന്നത്തെ ദിവസമായിരിക്കും. സാമ്പത്തികമായി അനുകൂലമായി മാറുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. പല കാര്യങ്ങളിലും അല്‍പം കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. സാമ്പത്തിക സ്ഥതി മികച്ചതായിരിക്കും.

ധനു രാശി
ജോലിക്കാര്യത്തില്‍ നേട്ടങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം ഇവര്‍ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. നിക്ഷേപങ്ങള്‍ നല് രീതിയില്‍ ഫലം നല്‍കും. കുടുംബത്തിന്റെ കാര്യത്തില്‍ അല്‍പം നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യപ്രതിസന്ധികള്‍ നിങ്ങളേയും പങ്കാളിയേയും ബുദ്ധിമുട്ടിക്കും. കാര്യങ്ങള്‍ ആലോചിച്ച് വേണം തീരുമാനം എടുക്കുന്നതിന്. അശ്രദ്ധയോടെ ഒന്നും ചെയ്യരുത്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എന്താണ് മനസ്സില്‍ തോന്നുന്നത് അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് ശ്രദ്ധിക്കണം. സമ്മര്‍ദ്ദമില്ലാതെ ശാന്തമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും മറ്റുള്ളവരില്‍ നിന്ന് പ്രതിസന്ധികള്‍ ഏറ്റുവാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ കലഹങ്ങള്‍ക്ക് സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് പലപ്പോഴും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരും. അച്ഛന്റെ ആരോഗ്യം ശ്രദ്ധിക്കണം. ചെറിയ കാര്യങ്ങള്‍ക്ക് പോലും നിങ്ങള്‍ക്ക് ദേഷ്യം വരും. സാമ്പത്തിക നഷ്ടം ബിസിനസില്‍ സംഭവിക്കാം. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് അത് വലിയ നഷ്ടം ഉണ്ടാക്കിയേക്കാം. ആരോഗ്യം ശ്രദ്ധിക്കണം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഓഫീസിലും വീട്ടിലും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും നെഗറ്റീവ് ചിന്തകള്‍ ജീവിതത്തെ വളരെയധികം ബാധിക്കുന്നുണ്ട്. എങ്കിലും ഗുണഫലങ്ങളും ഇന്നത്തെ ദിവസം നിങ്ങളെ തേടി എത്തുന്നു. മറ്റുള്ളവരില്‍ നിന്ന് പ്രശംസകള്‍ ഏറ്റു വാങ്ങുന്നതിന് സാധിക്കുന്നു. വിവാഹ ജീവിതത്തിലും സന്തോഷവും സമാധാനവും സ്‌നേഹവും നിലനില്‍ക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Saturday, July 20, 2024, 7:27 [IST]
X
Desktop Bottom Promotion