Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
Rashiphalam: പ്രണയം, ആരോഗ്യം, കരിയര്‍: ഈ ദിവസത്തെ ഫലങ്ങള്‍ നിങ്ങളാഗ്രഹിക്കുന്നതിലും അപ്പുറം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. എന്തൊക്കായാണ് മേടം - മീനം വരെയുള്ള രാശിക്കാരില്‍ ഇന്നത്തെ ദിനത്തില്‍ സംഭവിക്കുന്നത് എന്തൊക്കെയാണ് കാത്തിരിക്കുന്നത് ആരൊക്കെയാണ് കരുതലോടെ ഇരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.
ജീവിതത്തിന്റെ വിവിധ വശങ്ങളിലേക്ക് ഓരോ രാശിക്കാരുടേയും മാറ്റങ്ങള്‍ പലവിധത്തിലാണ് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നത്. ഇന്ന് ഓരോ രാശിചിഹ്നത്തിനും എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന ്നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഊര്‍ജ്ജവും ഉത്സാഹവും അനുഭവപ്പെടാം. പുതിയ പ്രോജക്ടുകള്‍ ആരംഭിക്കുന്നതിനോ അതിനെ സംബന്ധിച്ചുണ്ടാവുന്ന പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനോ മികച്ച സമയമാണിത്. എന്നിരുന്നാലും ജീവിതത്തില്‍ ബാലന്‍സ് വളരെ പ്രധാനമാണ്. ആരോഗ്യം മികച്ചതായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല ഫലമാണ് ഉണ്ടാവുക.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായി വരുന്നു. ബജറ്റുകള്‍ മനസ്സിലാക്കിയതിന് ശേഷം മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് നല്ല ദിവസമാണ്. നിങ്ങളുടെ ബിസിനസിന് ആവശ്യമെങ്കില്‍ ഉപദേശം തേടുക.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആശയവിനിമയം വളരെ പ്രധാനമാണ്. അത് പൊരുത്തക്കേടുകള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. സംസാരിക്കുമ്പോള്‍ പലപ്പോഴും വളരെയധികം ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ വാക്കുകള്‍ക്ക് കാര്യമായ സ്വാധീനം ഉണ്ടാക്കുന്നതിന് സാധിക്കും. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ വ്യക്തവും സംക്ഷിപ്തവുമായി സംസാരിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ശ്രദ്ധിക്കണം.
കര്‍ക്കടകം രാശി
കര്‍ക്കടക രാശിക്കാര്‍ക്ക് ഇന്ന് പതിവിലും കൂടുതല്‍ വൈകാരികമായ നിമിഷങ്ങള്‍ ജീവിതത്തില്‍ അനുഭവപ്പെടാം. ഈ വികാരങ്ങള്‍ അംഗീകരിക്കുകയും അവയെ അടിച്ചമര്‍ത്താതിരിക്കുകയും ചെയ്യേണ്ടത് മറ്റുള്ളവര്‍ ശ്രദ്ധിക്കണം. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് ആശ്വാസവും പിന്തുണയും നല്‍കും സാമ്പത്തികം മികച്ചതായിരിക്കും, കര്‍മ്മരംഗത്തും നേട്ടങ്ങളുണ്ടാവും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. പലപ്പോഴും ജോലിയില്‍ പോലും ക്രിയേറ്റീവിറ്റി പ്രകടിപ്പിക്കാന്‍ സാധിക്കുന്നു. ഏത് മേഖലയിലും പുതിയ ആശയങ്ങള്‍ രൂപപ്പെടുത്താന്‍ പറ്റിയ സമയമാണിത്. നിങ്ങളുടെ ഭാവനയെ മികച്ചതാക്കുന്നതിന് സാധിക്കുന്നു. പക്ഷേ യാഥാര്‍ത്ഥ്യത്തില്‍ ഉറച്ചുനില്ക്കുക.
കന്നിരാശി
കന്നിരാശിക്കാര്‍ ഇന്ന് പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ഇവര്‍ എപ്പോഴും ഒരു സംഘടനയിലും ആസൂത്രണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രമിക്കുന്നു. പലപ്പോഴും വിശദമായ ഒരു ഷെഡ്യൂള്‍ ഉണ്ടാക്കിയെടുക്കുന്നതിന് ശ്രദ്ധിക്കുക. പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്ക് പോലും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. പല കാര്യങ്ങളിലും നേട്ടവും മനസ്സമാധാനവും ഉണ്ടാവും.
തുലാം രാശി
തുലാം രാശിക്കാര്‍ ഇന്ന് ബന്ധങ്ങളില്‍ സന്തുലിതാവസ്ഥ തേടുന്നതായി കണ്ടെത്തിയേക്കാം. സാമ്പത്തിക കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.കരിയര്‍ രംഗത്തും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. പങ്കാളികളുമായോ സുഹൃത്തുക്കളുമായോ ഉള്ള ഏത് പ്രശ്നങ്ങളും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രദ്ധിക്കണം. ജീവിതം മികച്ച രീതിയിലായിരിക്കും.
വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ക്ക് ഇന്ന് പ്രത്യേകിച്ച് ദൃഢനിശ്ചയവും ശ്രദ്ധയും പല കാര്യങ്ങളിലും ഉണ്ടാവാം. ആഴത്തിലുള്ള ഏകാഗ്രതയും പരിശ്രമവും ആവശ്യമുള്ള ജോലികള്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ഏത് കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യുന്ന നിരവധി അവസരങ്ങളുണ്ടാവാം. ശ്രദ്ധയോടെ എല്ലാം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കരിയര്‍ മാറ്റങ്ങള്‍ അനുകൂലമായിരിക്കും, സാമ്പത്തികവും അതിശക്തമായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്ന് സാഹസികതയ്ക്കുള്ള സാധ്യതയുണഅട്. .അത് പലപ്പോഴും ഒരു യാത്രയോ അല്ലെങ്കില്‍ ജോലിയിലെ നേട്ടങ്ങളോ അങ്ങനെ എന്തെങ്കിലും ആയിരിക്കാം. കരിയറില്‍ അനുകൂലമായ നേട്ടങ്ങളുണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസരങ്ങള്‍ ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് സാധിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ ഇന്ന് അവരുടെ പ്രൊഫഷണല്‍ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ദിവസമാണ്. നെറ്റ്വര്ക്കിംഗിനോ തന്ത്രപരമായ കരിയര്‍ നീക്കങ്ങള്‍ നടത്താനോ ഉള്ള മികച്ച സമയമാണിത്. ഏത് മേഖലയിലും അച്ചടക്കം പാലിക്കുകയും ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. പലപ്പോഴും സന്തോഷത്തോടൈ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.. എല്ലാ ക്രിയേറ്റീവ് മാറ്റങ്ങളും ഉള്‍ക്കൊള്ളുന്നതിനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും ഉള്ള യോഗം കാണുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജീവിതം മാറ്റി മറിക്കുന്ന പല തീരുമാനങ്ങളും ഇന്നത്തെ ദിവസം എടുക്കാം.
മീനം രാശി
മീനം രാശിക്കാര്‍ ഇന്ന് പതിവിലും കൂടുതല്‍ പ്രയത്നിക്കേണ്ടതായി വരുന്നു. പലപ്പോഴും നിങ്ങളുടെ മനസ്സിനെ അലഞ്ഞുതിരിയാന്‍ അനുവദിക്കുന്നത് അത്ര നല്ലതായിരിക്കുകയില്ല. പ്രധാനപ്പെട്ട ജോലികളും ഉത്തരവാദിത്തങ്ങളും നിറവേറ്റാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ അത് കരിയറിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. എപ്പോഴും പോസിറ്റീവ് ചിന്തകള്‍ നിറക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications