Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
Rashiphalam: ഒരു രൂപ പോലും ചിലവാക്കുമ്പോള്‍ കണക്ക് വേണം, ധനത്തില്‍ നിന്ന് ദാരിദ്ര്യത്തിലേക്ക് അധികമില്ല
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരില്‍ എന്തൊക്കെയാണ് ഓരോരുത്തര്‍ക്കും കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി അനുകൂലമാണോ പ്രതികൂലമാണോ ഫലങ്ങള്‍ എന്നതിനെക്കുറിച്ചും അറിയാന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ടാവും. ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നതിന്റെ വിശദാംശങ്ങള്‍ അറിയാം.
മേടം രാശിക്കാര്‍ക്ക് ധനാഭിവൃദ്ധിയുണ്ടാവുമെങ്കിലും അല്പം ശ്രദ്ധിക്കണം. കാരണം പണം ചിലവാക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അത് സമ്പാദിക്കുന്നതിന് എന്ന കാര്യം ഓര്‍ത്തിരിക്കണം. അതുപോലെ തന്നെ മറ്റ് രാശിക്കാര്‍ക്കും എപ്രകാരമാണ് ഇന്നത്തെ ദിവസം എന്ന് നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം സാധിക്കുമെങ്കില്‍ പോലും പലപ്പോഴും കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കണം എന്നില്ല. അതുകൊണ്ട്തന്നെ അതീവ ശ്രദ്ധ അനിവാര്യമാണ്. ബിസിനസ് കാര്യങ്ങളില്‍ കൂടുതല്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവും. ആരോഗ്യം തൃപ്തികരമായിരിക്കില്ല.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സമയം ചിലവഴിക്കാന്‍ സാധിക്കും. ജോലിയില്‍ അനുകൂല സമയമായിരിക്കുമെങ്കിലും ശ്രദ്ധയില്ലാതെ ഒരു കാര്യവും ചെയ്യരുത്. ബിസിനസുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രതിസന്ധികളുണ്ടാവാം. സാമ്പത്തിക ബാധ്യതകള്‍ വരാം. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. അനുകൂല ഫലങ്ങള്‍ ഉണ്ടാവാമെങ്കിലും ശ്രദ്ധ അനിവാര്യമാണ്. ബിസിനസുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ഉണ്ടാവാം. സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാവും. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യം തൃപ്തികരം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ ഒരു പങ്കാളിയെയാണ് ജീവിതത്തില്‍ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ദാമ്പത്യം ഉഷാറാവുന്നു. ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം. പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തികമായി അനുകൂല സമയമാണ്. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം.
കന്നി (ആഗസ്ത് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് അനുകൂലമല്ലാത്ത സമയമാണ് ഇന്നത്തെ ദിവസം. ജോലിഭാരം വര്‍ദ്ധിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അതീവ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിലും ബിസിനസിലും ചെറിയ നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം പ്രതിസന്ധിയിലാവാം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും മികച്ച തൊഴില്‍ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ജോലി ഇല്ലാത്തവര്‍ക്ക് അനുകൂല സാഹചര്യത്തിലൂടെ നേട്ടങ്ങള്‍ കൊയ്യാം. സാമ്പത്തികം ശക്തമായിരിക്കും. വിദ്യാഭ്യാസ രംഗത്ത് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും വലിയ വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു,
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലി അന്വേഷിക്കുന്നവരില്‍ അത് നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. ബിസിനസിലും അനുകൂല സമയമാണ്. സാമ്പത്തിക ബാധ്യതകളെല്ലാം തന്നെ തീര്‍ത്ത് മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അത് വഴി നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. ഇരട്ടി ലാഭമാണ് ബിസിനസില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിച്ചത് പോലെ നേട്ടങ്ങള്‍ നല്‍കുന്നില്ല. മാത്രമല്ല ആഗ്രഹപൂര്‍ത്തീകരണം നടക്കുകയും ഇല്ല. എല്ലാ തരത്തിലും നെഗറ്റീവ് ഫലങ്ങള്‍ തേടി വരുന്ന ദിവസമാണ് ഇന്നത്തെ ദിവസം. എടുക്കുന്ന തീരുമാനങ്ങളില്‍ പിന്നീട് ദു:ഖിക്കേണ്ടി വരുന്നു. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം.സഹപ്രവര്‍ത്തകരില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാവും. എല്ലാ ജോലികളും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സ്നേഹത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവരില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള സാമ്പത്തിക ലാഭത്തിന് സാധ്യത. വരുമാനം വര്‍ദ്ധിക്കുന്നു. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാലമായി അലട്ടിയിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് അവരുടെ സ്വകാര്യ ജീവിതം മികച്ചതായിരിക്കും. പണത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ഇന്നത്തെ ദിവസത്തില്‍ സാമ്പത്തിക നഷ്ടം നിങ്ങളെ തേടി വരുന്നു. ബിസിനസ് തീരുമാനങ്ങള്‍ കൃത്യസമയത്ത് എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ജീവിതം തന്നെ മാറിമറിയുന്ന ഒരു ദിനമാണ് ഇന്ന്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications