Latest Updates
-
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ് -
സൂര്യൻ രോഹിണി നക്ഷത്രത്തിലേക്ക്: കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ അറിയാമോ? -
2026 ജൂൺ 2-ന് വ്യാഴം കർക്കടകത്തിലേക്ക്: ജീവിതം മാറ്റിമറിക്കുന്ന അപൂർവ്വ രാജയോഗം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
ജൂൺ 1 രാജയോഗം: 3 രാശിക്ക് ധനമഴ, ഇന്നത്തെ ശുഭമുഹൂർത്തം അറിഞ്ഞാൽ ജീവിതം മാറും! -
ജൂൺ 1 മുതൽ ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഭാഗ്യദിനം വന്നെത്തി: ചന്ദ്രന്റെ തൃക്കേട്ട പ്രവേശം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടങ്ങൾ, അറിയേണ്ടതെല്ലാം!
Rashiphalam: ഇന്ന് സെപ്റ്റംബര്‍ 2, ഭാഗ്യത്തുടക്കമോ ഈ മാസം? 12 രാശിക്കും ഫലങ്ങളിങ്ങനെ
ഇന്ന് ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ഇന്നത്തെ ദിവസം കാത്തുവെച്ചിരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമാണ് . പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. എന്നാല്‍ അതുപോലെ തന്നെ മോശം ഫലങ്ങളും കാത്തിരിക്കുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
ഇന്നത്തെ ദിവസം 12 രാശിക്കാരുടെയും ജീവിതത്തില്‍ എന്തൊക്കെ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടാക്കുന്നത്, എപ്രകാരം അതിനെ കൈകാര്യം ചെയ്യണം എന്ന് നമുക്ക് നോക്കാം. അതിനായി ഈ ലേഖനം നിങ്ങളെ സഹായിക്കും.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും വരുന്ന ദിവസം. അത് കൂടാതെ ജോലിയില്‍ സഹപ്രവര്‍ത്തകരോട് ഇടപെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. നേട്ടങ്ങളെ കൈകാര്യം ചെയ്യേണ്ടത് ശ്രദ്ധിച്ച വേണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ തുടക്കം വളരെ മികച്ചതായിരിക്കും. അത് മാത്രമല്ല ചെറിയ രീതിയില്‍ സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. തീരുമാനങ്ങള്‍ എപ്പോഴും മികച്ച് നില്ക്കുന്നു. എന്താണെങ്കിലും വളരെയധികം ആലോചിച്ച് വേണം തീരുമാനമെടുക്കുന്നതിന്. പലപ്പോഴും ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കും. സഹപ്രവര്‍ത്തകരുമായി നിങ്ങള്‍ക്ക് അനാവശ്യ തര്‍ക്കത്തിന് സാധ്യതയുണ്ട്. ഇത് ജോലിയെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ വേണം. ദേഷ്യത്തെ നിയന്ത്രിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കുടുംബജീവിതത്തില്‍ സമ്മര്‍ദ്ദകരമായ സാഹചര്യങ്ങള്‍ വര്‍ദ്ധിക്കുന്നു. വിവാഹത്തിന് അനുകൂല സമയമാണ്. എങ്കിലും കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഉപേക്ഷ വിചാരിക്കരുത്. വെല്ലുവിളികള്‍ വര്‍ദ്ധിക്കുമെങ്കിലും അത് കൂടുതല്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
തൊഴില്‍ രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും എന്നതില്‍ ശ്രദ്ധ വേണം. കൂടാതെ ജോലിയുടേയും ബിസിനസിന്റേയും ഭാഗമായി നിങ്ങള്‍ക്ക് യാത്രകള്‍ ധാരാളം നടത്തേണ്ടി വരും. ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കാം. പ്രതികൂല ഫലങ്ങളെ നേരിടുന്ന സാഹചര്യം ധാരാളം തേടി എത്തും. കൂടാതെ ബിസിനസ് നേട്ടങ്ങളില്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യത്തെ കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മിയ കാര്യങ്ങള്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. പോസിറ്റീവ് മാറ്റങ്ങാളാണ് ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ക്ഷമയോടെ മുന്നോട്ട് പോയാല്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അത് മാത്രമല്ല സാമ്പത്തികസ്ഥിതി അനുകൂലമായി വരും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ തുടക്കം ശ്രദ്ധിക്കണം. മുന്നോട്ടുള്ള ഓരോ മണിക്കൂറും അനുകൂലമായി വരുന്നതിന് യോഗം കാണുന്നു. പല സാഹചര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കണം. ബിസിനസുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. സാഹചര്യങ്ങള്‍ അനുസരിച്ച് കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആശങ്കകളെ തള്ളിക്കളയേണ്ട അവസ്ഥയുണ്ടാവുന്നതിനുള്ള യോഗം കാണുന്നു. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലിയില്‍ നിന്നുള്ള അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. പല തരത്തിലും നിങ്ങളില്‍ സാമ്പത്തിക നഷ്ടം സംഭവിക്കാം. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതും ശ്രദ്ധേയമാണ്.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തികമായി പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധേയമാണ്.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം എന്നതില്‍ സംശയം വേണ്ട. പലപ്പോഴും വിമര്‍ശനങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസം കൂടിയാണ്. അത് മാത്രമല്ല പലപ്പോഴും പണത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യത്തിന്റെ കാര്യങ്ങള്‍ നിസ്സാരമാക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications