Latest Updates
-
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍
Rashiphalam: കന്നി, മീനം, മകരം രാശിക്കാര്‍ ശ്രദ്ധിക്കണം, ബാക്കിയുള്ളവരുടെ ഫലം ഇപ്രകാരം: ഇന്നത്തെ രാശിഫലം
തിങ്കളാഴ്ച ദിവസമായ ഇന്ന് ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ഇന്നത്തെ ദിവസം കാത്തുവെ ച്ചിരിക്കുന്നത് എന്ന് അറിയാന്‍ താല്‍പ്പര്യം കാണും. നിങ്ങളുടെ ഇന്ന് എത്രത്തോളം അനുകൂല മാറ്റങ്ങള്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നത് ശ്രദ്ധേയാണ്. കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ സമയമായിരിക്കും ഇന്നത്തെ ദിവസം, അതുകൊണ്ട് തന്നെ അത്തരം സാഹചര്യത്തില്‍ അവരുടെ പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.
മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. എങ്കിലും പെരുമാറ്റം വളരെയധികം ശ്രദ്ധിക്കണം. ഓഫീസിലെ ചില അസൂയയുള്ള സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ ദേഷ്യം വര്‍ദ്ധിപ്പിച്ചേക്കാം. പലപ്പോഴും അനാവശ്യ കാര്യങ്ങള്‍ അവഗണിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കുക. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് ചില പ്രധാനപ്പെട്ട മാറ്റങ്ങളുണ്ടായേക്കാം. നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ തുടക്കം വളരെ നല്ലതായിരിക്കും. നിങ്ങള്‍ ആക്റ്റീവ് ആവുന്നതിനായി പലപ്പോഴും രാവിലെ നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. അത് നിങ്ങളുടെ സന്തോഷം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ബിസിനസില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും. എങ്കിലും എടുക്കുന്ന തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം. ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ദിവസമായിരിക്കും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ഓഫീസിലെ സഹപ്രവര്‍ത്തകരുമായി ഇടപഴകുമ്പോള്‍ അനാവശ്യ സംസാരങ്ങള്‍ ഉണ്ടാവരുത്. അത് ജോലിയെ കൂടുതല്‍ ബാധിക്കുന്നു. പലപ്പോഴും ബിസിനസ്സുകാര്‍ക്ക് ഇന്ന് ഒരു വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ വളരെയധികം ശ്രദ്ധിക്കണം. ദേഷ്യവും തിടുക്കവും കാരണം നിങ്ങളുടെ ബന്ധം കൂടുതല്‍ പ്രശ്‌നത്തിലായേക്കാം. പലപ്പോഴും സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കുടുംബജീവിതത്തില്‍ സമ്മര്‍ദ്ദകരമായ സാഹചര്യത്തിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അത് വിവാഹ മോചനത്തിലേക്ക് വരെ എത്താം. ഓഫീസില്‍ വളരെക്കാലമായി കുടുങ്ങിക്കിടക്കുന്ന സുപ്രധാന ജോലികള്‍ ഇന്നത്തോടെ തീര്‍ക്കാന്‍ സാധിക്കും. കൂടാതെ ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വലിയ സാമ്പത്തിക ഇടപാടുകള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ ബിസിനസ്സിലും അനുകൂല മാറ്റങ്ങളുണ്ടാവും. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
തൊഴില്‍ രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും എന്നതാണ് ഇന്നത്തെ പ്രത്യേകത. കൂടാതെ ജോലിയുടേയും ബിസിനസിന്റേയും ഭാഗമായി നിങ്ങള്‍ക്ക് കൂടുതല്‍ യാത്രകള്‍ നടത്തേണ്ടതായി വരുന്നു. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ചില പഴയ കടങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള ശക്തമായ സാധ്യതയുണ്ട്. കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. കൂടാതെ നിങ്ങളുടെ സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
ഓഫീസില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്കെതിരെ പലപ്പോഴും ചില തെറ്റായ ആരോപണങ്ങള്‍ക്ക് സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, കരുതലോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ആഗ്രഹിച്ച നേട്ടങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. ആരോഗ്യപരമായി ദിവസം അനുകൂലമായിരിക്കും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മിയ കാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലായിരിക്കും. കൂടാതെ പൂര്‍ണ്ണ പോസിറ്റീവോടെ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നീങ്ങും. തൊഴില്‍ രംഗത്ത് ഉയര്‍ച്ച താഴ്ചകള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും നിങ്ങളുടെ വിജയം വളരെയധികം കൂടുതലുള്ള ഒരു സമയം തന്നെയാണ്. ക്ഷമയോടെ ഇരുന്നാല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. വിദ്യാഭ്യാസ രംഗത്ത് പ്രകടനം വളരെ മികച്ചതായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. ആരോഗ്യം അനുകൂലമായിരിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഈ രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തിന്റെ തുടക്കം അല്‍പ്പം മന്ദഗതിയിലായിരിക്കും. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ കാര്യങ്ങളെല്ലാം കൃത്യമായി മാറുന്നു. നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളില്‍ ചിലതിന് തടസ്സങ്ങള്‍ ഉണ്ടായേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ വളരെയധികം വിഷമിക്കുകയും പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. നിങ്ങളുടെ പൂര്‍ത്തിയാക്കാത്ത പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ്. കൂടാതെ ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് നിക്ഷേപം നടത്താന്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം. അത് കൂടാതെ ചെറിയ ചി വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. ചെയ്യുന്ന ജോലികളില്‍ ചിലത് തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. തൊഴില്‍ ചെയ്യുന്നവര്‍ ഇന്നത്തെ ദിവസം ജാഗ്രത പാലിക്കണം. അശ്രദ്ധ പലപ്പോഴും കൂടുതല്‍ സംഭവിക്കാം. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ജോലി ചെയ്യുന്നവരില്‍ അനുകൂലമായ സാഹചര്യം ഉണ്ടാവുന്നു. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ബിസിനസ് ചെയ്യുന്ന വ്യക്തിയാണെങ്കില്‍ അത് കൂടുതല്‍ അപകടങ്ങള്‍ നിങ്ങളിലുണ്ടാക്കുന്നു. കാരണം വലിയ സാമ്പത്തിക നഷ്ടം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. പ്രതീക്ഷിച്ചതുപോലെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. കൂടാതെ പങ്കാളിയുമായുള്ള ബന്ധത്തില്‍ ഐക്യം ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ മംഗളകരമായ പരിപാടികള്‍ സംഘടിപ്പിച്ചേക്കാം. അത്തരമൊരു സാഹചര്യത്തില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധ വേണം. പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം നിങ്ങള്‍ അഭിമുഖീകരിക്കുകയാണെങ്കില്‍ അതിന് പരിഹാരം കാണാന്‍ സാധിക്കും. എല്ലാ സാമ്പത്തിക തീരുമാനങ്ങളും വളരെ വിവേകത്തോടെ എടുക്കുക. കര്‍മ്മരംഗത്ത് ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. കൂടാതെ പല സാഹചര്യങ്ങളിലുും നിങ്ങളുടെ പിടിവാശി കാരണം, ഇന്ന് നിങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം ചിലവുകള്‍ വര്‍ദ്ധിക്കുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഭാവിയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടായേക്കാം. കൂടാതെ അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടായേക്കാം. എങ്കിലും ആരോഗ്യനില വഷളാകാന്‍ സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











