Rashiphalam: ഗ്രഹണയോഗത്തില്‍ ഇന്നത്തെ രാശിഫലം: പ്രണയം, ആരോഗ്യം, കരിയര്‍ , ഭയക്കണോ ഈ ഗ്രഹണം?

ഇന്ന് 2024-ലെ അവസാന സൂര്യ ഗ്രഹണ ദിനമാണ്. ഈ ദിനത്തില്‍ ജ്യോതിഷസംബന്ധമായി ധാരാളം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് ഇന്നത്തെ ദിവസം കാത്തു വെച്ചിരിക്കുന്നത്, എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.

ജീവിതത്തിന്റെ വിവിധ വശങ്ങളിലേക്ക് ഓരോ രാശിക്കാരുടേയും മാറ്റങ്ങള്‍ പലവിധത്തിലാണ് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുണ്ട്. അവ എങ്ങനെയെന്നും എപ്പോഴാണ് മാറ്റമെന്നും, എന്തൊക്കെയാണ് കരുതിയിരിക്കേണ്ടതെന്നും നമുക്ക് നോക്കാം.

daily horoscope

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്ന് ഗുണഫലങ്ങള്‍ മാത്രമല്ല അതോടൊപ്പം തന്നെ ദതോഷഫലങ്ങളും ഉണ്ടയേക്കാം. പലപ്പോഴും ഇന്നത്തെ ദിവസം ഊര്‍ജ്ജവും ഉത്സാഹവും അനുഭവപ്പെടുമെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ അനിവാര്യമാണ്. പുതിയ പ്രോജക്ടുകള്‍ ആരംഭിക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം മികച്ചതായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല നേട്ടങ്ങളുണ്ടാവും.

ഇടവം രാശി
ഇടവം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം ഗ്രഹണം പോസിറ്റീവ് മാറ്റങ്ങള്‍ നല്‍കുന്നു. പൊതുവേ സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവാം. എന്നാല്‍ അശ്രദ്ധയോടെ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായി വരുന്നു. ബജറ്റുകള്‍ മനസ്സിലാക്കിയതിന് ശേഷം മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് നല്ല ദിവസമാണ്. എങ്കിലും അനാവശ്യ ചിലവുകള്‍ ഒഴിവാക്കണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. പലപ്പോഴും പൊരുത്തക്കേടുകള്‍ ജീവിതത്തിലുണ്ടാവാം. ആശയവിന്മയത്തിലെ പ്രതിസന്ധികള്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാം. വാക്കുകള്‍ക്ക് കാര്യമായ സ്വാധീനം ഉണ്ടാക്കുന്നതിന് സാധിക്കും. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ വ്യക്തമായി സംസാരിക്കണം. അല്ലെങ്കില്‍ അത് പ്രതിസന്ധികളുണ്ടാക്കാം. ആരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കടകം രാശി
കര്‍ക്കടക രാശിക്കാര്‍ക്ക് ഇന്ന് പതിവിലും കൂടുതല്‍ വൈകാരികമായ സംഭവങ്ങള്‍ ടക്കുന്ന ഒരു ദിവസമാണ്. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. കര്‍മ്മരംഗത്തും നേട്ടങ്ങള്‍ തേടി എത്തും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ഗുണപ്രദമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ദിവസമാണ്. ആരോഗ്യത്തോടെ ഓരോ കാര്യവും ചെയ്യുന്നതിന് സാധിക്കുന്നു. ഏത് മേഖലയിലും ഗുണനാഭവങ്ങള്‍ വര്‍ദ്ധിക്കും. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് മുന്നോട്ട് പോവേണ്ടതാണ്. കരിയറില്‍ പോസിറ്റീവ് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ജീവിതം മാറി മറിയുന്നു.

കന്നിരാശി
കന്നിരാശിക്കാര്‍ ഇന്ന് പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. പലപ്പോഴും എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തില്‍ കൃത്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുക. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സ്വന്തമാക്കുന്നതിന് സാധിക്കുക. പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്ക് പോലും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. ആരോഗ്യം മികച്ചതായിരിക്കും.

തുലാം രാശി
ഗ്രഹണ ദിനമായ ഇന്ന് പലപ്പോഴും ബന്ധങ്ങളില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ സാമ്പത്തികമായ മാറ്റങ്ങള്‍ അനുകൂലമായിരിക്കും. കരിയര്‍ മികച്ച പാതയിലൂടെ മുന്നോട്ട് പോവുന്നു. പങ്കാളിക്കൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. സൗഹൃദത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പെട്ടെന്ന് പരിഹരിക്കാന്‍ ശ്രദ്ധിക്കണം. ജീവിതം മികച്ച രീതിയിലായിരിക്കും.

വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ക്ക് ഇന്ന് പ്രത്യേകിച്ച് ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുന്ന ഒരു ദിവസമായിരിക്കും . എല്ലാ കാര്യത്തിലും അതീവ ശ്രദ്ധ അനിവാര്യമാണ്. എന്ത് ചെയ്യുമ്പോഴും ആഴത്തിലുള്ള ഏകാഗ്രതയും പരിശ്രമവും നല്‍കിക്കൊണ്ടാണ് പൂര്‍ത്തിയാക്കുന്നത്. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. കരിയര്‍ മാറ്റങ്ങള്‍ അനുകൂലമായി തീരുന്നു. സാമ്പത്തികം മികച്ചതായിരിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്ന് സാഹസികമായ പല തീരുമാനങ്ങളും എടുക്കേണ്ടതായി വരാം. പലപ്പോഴും യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരും. ജീവിതം മികച്ചതാവുമെങ്കിലും ഗ്രഹണദോഷങ്ങള്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം ഇന്ന് കൈപ്പിടിയില്‍ ആക്കാം.

മകരം രാശി
മകരം രാശിക്കാര്‍ ഇന്ന് അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ അതീവ ശ്രദ്ധ വേണ്ട ദിവസമാണ് ഇന്ന്. പലപ്പോഴും തന്ത്രപരമായി മുന്നോട്ട് പോവുമ്പോള്‍ മാത്രമേ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ. എല്ലാ നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. ഗ്രഹണ ദിവസമെങ്കിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജീവിതം മാറ്റി മറിക്കുന്ന പല തീരുമാനങ്ങളും ഇന്നത്തെ ദിവസം എടുക്കാം. പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് പോലും പലപ്പോഴും ചിന്തിച്ച് തീരുമാനം എടുക്കേണ്ടി വരാം.

മീനം രാശി
മീനം രാശിക്കാര്‍ ഇന്ന് പതിവിലും കൂടുതല്‍ കഷ്ടപ്പെട്ടാല്‍ മാത്രമേ മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളൂ. കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ കൈവിട്ടു പോവുന്നു. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന് ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് കരിയറിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, October 2, 2024, 9:22 [IST]
X
Desktop Bottom Promotion