Rashiphalam: മേയ്മാസത്തിലെ രണ്ടാം ദിനം, ശുഭയോഗങ്ങളോടെ ആരംഭം, നിനച്ചിരിക്കാതെ തേടി എത്തുന്ന നേട്ടങ്ങള്‍

ഇന്നത്തെ ദിവസം അതായത് മേയ് 2-ന് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം. മാസത്തിലെ ആദ്യത്തെ ദിവസം വളരെയധികം മാറ്റങ്ങളാണ് ഉണ്ടാവുന്നത്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അതുപോലെ തന്നെ പ്രതികൂല മാറ്റങ്ങളും ഉണ്ടാവുന്നു.

വരുന്ന മാസം നിങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നതിന്റെ തുടക്കമാണ് ഇന്നത്തെ ദിവസം. മേടം രാശിക്കാര്‍ ഉള്‍പ്പടെ 12 രാശിക്കാര്‍ക്കും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

Today Horoscope
Photo Credit: Wise Generated

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കുകയില്ല. പലപ്പോഴും ചെയ്യുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ല. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എടുക്കുന്ന തീരുമാനങ്ങള്‍ എപ്പോഴും ശ്രദ്ധിച്ച് വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
കഠിനമായ ജോലിഭാരം മൂലം നിങ്ങള്‍ക്ക് ശാരീരികമായി അവശതകള്‍ ഉണ്ടാവാം. പലപ്പോഴും ഇത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും. ജോലിയിലെ അശ്രദ്ധ കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്നു. നിസ്സാരമാക്കി ഒരുകാര്യത്തേയും കൈകാര്യം ചെയ്യരുത്. അത് കൂടുതല്‍ അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഓരോ മാറ്റവും അനുകൂലമായി മാറുന്നതിന് കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടും.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
കുടുംബജീവിതം സന്തോഷകരമായിരിക്കുന്നു എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത. അത് മാത്രമല്ല പലപ്പോഴും നിങ്ങളുടെ ജോലിയില്‍ വളരെ ഭാഗ്യകരമായ ദിവസമായിരിക്കും. പുരോഗതിയെക്കുറിച്ചുള്ള നിങ്ങളുടെ സ്വപ്‌നം പൂര്‍ത്തീകരിക്കപ്പെടും. കൂടാതെ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസ്സില്‍ വളര്‍ച്ചയുണ്ടാകും. പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൂടി നല്‍കേണ്ടതാണ്.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം പുതിയ ജോലികള്‍ ആരംഭിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങള്‍ വായ്പ എടുക്കുന്നതും പലപ്പോഴും അനുകൂല മാറ്റങ്ങളിലേക്ക് എത്തിക്കും. എന്നാല്‍ ജോലി അന്വേഷിക്കുന്നവരുമാണെങ്കില്‍, നിങ്ങള്‍ ശരിയായ ഫലം ലഭിക്കുന്നു. സാുമ്പത്തിക കാര്യങ്ങളില്‍ ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗ്രഹങ്ങളുടെ ശുഭകരമായ മാറ്റങ്ങള്‍ അനുകൂലമായി മാറുന്നു. കൂടാതെ നല്ല വിജയം പല കാര്യങ്ങളിലും സംഭവിക്കുന്നു. ഈ രാശിയിലെ തൊഴില്‍ രഹിതര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ധാരാളം നല്ല തൊഴിലവസരങ്ങള്‍ ലഭിക്കും. ബിസിനസ്സ് തുടങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് അനുകൂലമായ സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
വ്യാപാരികള്‍ക്ക് ഇന്ന് നിരാശയുണ്ടാവുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ ആത്മവിശ്വാസം കുറയുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ക്ഷമയോടെ പ്രവര്‍ത്തിക്കുക. തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്. ഇത്പിന്നീട് പ്രശ്‌നങ്ങളുണ്ടാക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. വീട്ടിലെ ഒരു അംഗത്തിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക മാറ്റങ്ങള്‍ പ്രകാരം നല്ലതായിരിക്കുകയില്ല. ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ നിങ്ങള്‍ വളരെ പ്രതിസന്ധിയിലാവും. എന്നിരുന്നാലും, പണത്തെക്കുറിച്ച് നിങ്ങള്‍ വളരെയധികം വിഷമിക്കേണ്ടതില്ല എന്നതാണ് സത്യം. അത് മാത്രമല്ല ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, അലസത ഉപേക്ഷിക്കുന്നതിന് ശ്രദ്ധിക്കണം.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സന്തോഷം ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് അവര്‍ക്ക് ചില വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് യോഗം കാണുന്നു. കൂടാതെ പണത്തിന്റെ കാര്യത്തില്‍ ദിവസം വളരെ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല സൗകര്യങ്ങളില്‍ വര്‍ദ്ധനവുണ്ടാകുന്നതിന് യോഗം കാണുന്നു. ധാരാളം പണം സമ്പാദിക്കാനുള്ള നല്ല അവസരവും ലഭിക്കും.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തിലെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് സാധിക്കുന്നു. നിങ്ങള്‍ ഒരു ജോലി അന്വേഷിക്കുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ച സമയമാണ്. കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്ക്് വലിയ സാമ്പത്തിക ലാഭം നേടാന്‍ കഴിയും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാം. ആരോഗ്യം ശ്രദ്ധിക്കണം. പലപ്പോഴും ഗുണപരമായ മാറ്റങ്ങള്‍ ലഭിക്കാന്‍ വൈകുന്നു. അമിത ആത്മവിശ്വാസം ഒഴിവാക്കേണ്ടതാണ്. അത് മാത്രമല്ല നിങ്ങളുടെ പങ്കാളിയുമായ എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിനും സാധിക്കുന്നു.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും പ്രശ്‌നങ്ങളില്‍ വളരെയധികം വിഷമിക്കും. ഇത് നിങ്ങളുടെ ജോലിയെയും ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. പലപ്പോഴും നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. സാമ്പത്തിക സ്ഥിതിയില്‍ വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ വളരെ വിവേകത്തോടെ എടുക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല കാര്യങ്ങള്‍ വിശദമായി സംസാരിച്ച് വേണം തീരുമാനിക്കുന്നതിന്.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി ഭാഗ്യവാനായിരിക്കും. ബിസിനസ്സുകാര്‍ക്ക് പ്രതീക്ഷിക്കുന്ന സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ഇന്ന് നിങ്ങള്‍ക്ക് ചില പുതിയ ജോലികള്‍ ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. ജോല ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകള്‍ പലപ്പോഴും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ കുടുംബജീവിതത്തിലെ സാഹചര്യം അല്‍പം ശ്രദ്ധിക്കണം. കുടുംബത്തിന്റെ ആരോഗ്യം ശ്രദ്ധിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, May 2, 2025, 6:30 [IST]
X
Desktop Bottom Promotion