Latest Updates
-
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ
Rashiphalam 2 July 2025: മാസത്തുടക്കം തന്നെ പാളിയോ? അറിയാം 12 രാശിക്കും സമ്പൂര്‍ണ രാശിഫലം
ഇന്ന് ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ഇന്നത്തെ ദിവസം കാത്തുവെച്ചിരിക്കുന്നത് എന്ന് അറിയാന്‍ താല്‍പ്പര്യം കാണും. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് ആണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത്. സാമ്പത്തിക മാറ്റങ്ങള്‍, കരിയറിലെ ഏറ്റക്കുറച്ചിലുകള്‍, ദാമ്പത്യ ജീവിതത്തിലെ സുഖദു:ഖങ്ങള്‍ എന്നിവയെല്ലാം എപ്രകാരമാണ് നിങ്ങളെ സ്വാധീനിക്കുന്നത് എന്ന് നോക്കാം.
ഇന്നത്തെ ദിവസം, അതുകൊണ്ട് തന്നെ പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു. 12 രാശിക്കാരുടെയും ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്ന് വരാനിരിക്കുന്നത്. പലപ്പോഴും ജോലിയില്‍ സഹപ്രവര്‍ത്തകര്‍ക്ക് അസൂയയോ പ്രശ്നങ്ങളോ ഉണ്ടായേക്കാം. ബിസിനസില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. നേട്ടങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയാണ് നിങ്ങളില്‍ മാറ്റങ്ങളുണ്ടാക്കുന്നത്. ബിസിനസ് നേട്ടങ്ങള്‍ അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ തുടക്കം വളരെ നല്ലതായിരിക്കും. എങ്കിലും പോകെപ്പോകെ പല കാര്യങ്ങളിലും തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കണം. ആശുപത്രി വാസത്തിന് യോഗം കാണുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ അത് ചെറുതാണെങ്കിലും വളരെയധികം ആലോചിച്ച് വേണം എടുക്കുന്നതിന്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ച രീതിയില്‍ കൈകാര്യം ചെയ്യണം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും സഹപ്രവര്‍ത്തകരുമായി നിങ്ങള്‍ക്ക് അനാവശ്യമായി തര്‍ക്കിക്കുന്നതിനുള്ള സാഹചര്യമുണ്ടാവാം. ഇത് ജോലിയെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ദേഷ്യത്തെ നിയന്ത്രിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കുടുംബജീവിതത്തില്‍ സമ്മര്‍ദ്ദകരമായ സാഹചര്യമുണ്ടാവാം. അതുകൊണ്ട് തന്നെ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. വിവാഹത്തിന് അനുകൂല സമയമല്ല. ദാമ്പത്യത്തിലെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ മൂന്നാമതൊരാളെ ഒരിക്കലും ഉള്‍പ്പെടുത്തരുത്. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കും. ബിസിനസ് സംബന്ധമായ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതും സൂക്ഷിച്ച് വേണം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
തൊഴില്‍ രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും എന്നതാണ് പ്രത്യേകത. കൂടാതെ ജോലിയുടേയും ബിസിനസിന്റേയും ഭാഗമായി നിങ്ങള്‍ ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരുന്നു. അത് മാത്രമല്ല ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പെട്ടെന്നാണ് പരിഹാരംകാണുന്നതിനും സാധിക്കുന്നത്. ആരോഗ്യത്തെ കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് മാറ്റങ്ങളുണ്ടാവാം.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഈ സമയം അനുഭവിക്കാന്‍ സാധ്യതയുണ്ട്. അത് മാത്രമല്ല പ്രതികൂല ഫലങ്ങളെ നേരിടുന്ന സാഹചര്യത്തെ ഭയവും നിങ്ങള്‍ക്കുണ്ടാവാം. അനാവശ്യ ആശങ്കകളെ അകറ്റുന്നതിന് ശ്രദ്ധിക്കണം. ബിസിനസ് നേട്ടങ്ങളില്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കാം. ആരോഗ്യത്തെ കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടി വരും. അനാവശ്യ ആശങ്കകള്‍ നിയന്ത്രിക്കണം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മിയ കാര്യങ്ങളില്‍ അല്പം കൂടുതല്‍ താല്‍പ്പര്യമുണ്ടായിരിക്കും. അത് മാത്രമല്ല പലപ്പോഴും പോസിറ്റീവ് മാറ്റങ്ങാളാണ് ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നതും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ക്ഷമയോടെ മുന്നോട്ട് പോയാല്‍ കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. സാമ്പത്തികസ്ഥിതി അനുകൂലമായിരിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ തുടക്കം അല്പം പതുക്കെയായിരിക്കും. എങ്കിലും മുന്നോട്ടുള്ള ഓരോ മണിക്കൂറും അനുകൂലമായി വരുന്നു. സാഹചര്യങ്ങളെല്ലാം തന്നെ നിങ്ങളെ മികച്ചതാക്കുന്നു. പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടുന്നു. ബിസിനസുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ചെറിയ രീതിയില്‍ പ്രശ്നങ്ങളുണ്ടായേക്കാം. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ ചെറിയ ചില വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധേയമാണ്. ആശങ്കകളെ തള്ളിക്കളയേണ്ട അവസ്ഥയുണ്ടാവുന്നു. അശ്രദ്ധയാണ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാവാം. ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന് എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും ജോലിയില്‍ നിന്നുള്ള അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. സാമ്പത്തിക നഷ്ടം സംഭവിക്കാം. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. കൂടാതെ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു. പല കാര്യങ്ങളിലും പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് അവയില്‍ മാറ്റം വരാം. ആരോഗ്യം ശ്രദ്ധിക്കണം. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. അത് മാത്രമല്ല അനാവശ്യ കാര്യങ്ങള്‍ക്കുള്ള വാശി ഒഴിവാക്കേണ്ടതാണ്. വിമര്‍ശനങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല പലപ്പോഴും പണത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതായി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യമായി ദേഷ്യത്തെ പ്രകടിപ്പിക്കരുത്.



Click it and Unblock the Notifications











