Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
Rashiphalam: കരിയര്‍, ധനം, വിവാഹം, പ്രണയം: ഇന്നൊരു ദിവസത്തെ ഫലം നിസ്സാരമല്ല, അത്ഭുതപ്പെടും
ഇന്നത്തെ രാശിഫലം അനുസരിച്ച് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്ന് നോക്കാം. അതിലുപരി എന്തെങ്കിലും പ്രശ്നങ്ങളില്‍ പെട്ട് ഉഴലുന്നവര്‍ ആരൊക്കെയെന്നും നമുക്കറിയാം. ഓരോ ദിവസത്തേയും വരാന്‍ പോവുന്ന മണിക്കൂറുകളുടെ ഫലം അറിഞ്ഞിരിക്കുന്നത് നിങ്ങളെ കൂടുതല്‍ ആ ദിവസത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കും.
പലപ്പോഴും അറിയേണ്ടതും വരാന്‍ പോവുന്ന കാര്യങ്ങള്‍ തന്നെയാണ് ഈ ലേഖനത്തില്‍ പറയുന്നത്. നിങ്ങളുടെ ഇന്ന് എത്രത്തോളം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു, എന്തൊക്കൊണ് കരിയറിലും വിവാഹത്തിലും ദാമ്പത്യത്തിലും സംഭവിക്കുന്നത്. സാമ്പത്തികം ശക്തമാണോ എന്നിങ്ങനെ എല്ലാ കാര്യങ്ങളെക്കുറിച്ചും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടായിരിക്കും. കൂടാതെ ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമാണ്. പ്രതീക്ഷിക്കുന്നതിനേക്കാള്‍ സാമ്പത്തിക ലാഭം ബിസിനസില്‍ നിന്ന് ലഭിക്കുന്നു. ബന്ധുക്കളുമായി തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും അതെല്ലാം വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അസ്വസ്ഥതകള്‍ നിങ്ങളില്‍ നിന്നും വിട്ടകലുന്നു. കൂടാതെ പണം ചിലവാക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. പഠന കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവാം. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കാനാകും. ആരോഗ്യം മെച്ചപ്പെടുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ അവരുടെ ഇന്നത്തെ ദിവസം വളരെയധികം വിവേകപൂര്‍വ്വം മുന്നോട്ട് പോവേണ്ട ഒരു ദിവസമാണ്. പലപ്പോഴും അനാരോഗ്യപരമായ കാര്യങ്ങള്‍ക്ക് സാധ്യതയുണ്ട്. മനസമാധാനം കളയുന്ന ചില കാര്യങ്ങള്‍ സംഭവിക്കാം. പലപ്പോഴും ബിസിനസ്സില്‍ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. അനാവശ്യ ആശങ്കകളെ ഒഴിവാക്കണം. ആരോഗ്യപ്രതിസന്ധികള്‍ ശ്രദ്ധിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ സന്തോഷമുള്ളവരായിരിക്കും. പലപ്പോഴും പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. രാജയോഗത്തിന് സമാനമായ മാറ്റങ്ങള്‍ ഇന്നത്തെ ദിവസം ജീവിതത്തിലുണ്ടാവാം. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കും. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും നേട്ടങ്ങളുണ്ടാവാം. ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യം മികച്ചതാവുന്നു. പങ്കാൡയൊടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ഉത്തരവാദിത്വത്തോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കും. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. വാഹന ഉപയോഗം ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്ന് പ്രതികൂല ദിനമായിരിക്കും. പലപ്പോഴും ആരോഗ്യപരമായി നോക്കിയാല്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും. അടുത്ത സുഹൃത്തുമായി പലപ്പോഴും തര്‍ക്കമുണ്ടായേക്കാം. ഉത്തരവാദിത്വത്തില്‍ പ്രതിസന്ധികളുണ്ടാവാം. ദാമ്പത്യം പ്രശ്നങ്ങളുടേതാവാം. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ദിനമായി കണക്കാക്കാവുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ജീവിതം മാറിമറിയുന്നു. സമ്പാദ്യത്തില്‍ ദാനം ചെയ്യുന്നതിന് തോന്നും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും. പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. കരിയറില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. ബിസിനസില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റമുണ്ടാവാം. അധ്വാനത്തിന്റെ ഫലം കുറയുന്നു എങ്കിലും പിന്നീട് ശരിയാവും. അനാവശ്യ ആശങ്കകളുടെ കാര്യം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ വയറുമായി ബന്ധപ്പെട്ട രോഗാവസ്ഥകള്‍ക്ക് സാധ്യതയുണ്ട്. വാഹനം വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ പലപ്പോഴും അനാവശ്യ ആശങ്കകള്‍ ഉണ്ടാവാം. എന്നാല്‍ അതിനെ പ്രതിരോധിക്കാനും സാധിക്കുന്നു. കൂടാതെ ബിസിനസില്‍ സാമ്പത്തിക ലാഭത്തിന് സാധ്യതയുണ്ട്. യാത്രകളില്‍ പലതും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മുതിര്‍ന്നവരുടെ ആഗ്രഹം അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. ജോലിയിലെ മാറ്റങ്ങള്‍ അംഗീകരിക്കപ്പെടുന്നു. സാമ്പത്തികം ശക്തമാവുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം അനുകൂലമായ ഒന്നാണ്. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. സമ്മര്‍ദ്ദത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. വാഹനം ഉപയോഗത്തില്‍ ശ്രദ്ധിക്കണം. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം നിര്‍ണായക സമയം തന്നെയാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നഷ്ടപ്പെടുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം കാര്യങ്ങള്‍ കുറച്ച് ഭേദപ്പെടുന്നു. അനുകൂലമായ കാര്യങ്ങള്‍ നടത്തിയെടുക്കുന്നതിന് കഷ്ടപ്പെടേണ്ടി വരും. വിവാഹത്തിന്റെ കാര്യത്തിലും പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കുന്നത് വളരെ വലിയ നഷ്ടത്തിലേക്ക് എത്തുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധ വേണം. പണം കടം കൊടുക്കുമ്പോള്‍ കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കണം. ജോലിയുടെ കാര്യത്തിലും പ്രതിസന്ധികള്‍ക്ക് സാധ്യത കാണുന്നു. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്നു. അനുകൂല ഫലങ്ങളാണ് സംഭവിക്കുന്നത് എങ്കിലും എന്തിനേയും കരുതിയിരിക്കണം. ആരോഗ്യം അതീവ ജാഗ്രതയോടെ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications