Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ ഇതാ! -
രവി യോഗവും ധനയോഗവും ഒത്തുചേരുന്ന അപൂർവ്വ സമയം: ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ജിമ്മിൽ പോയില്ല, കഠിനമായ വർക്കൗട്ടും വേണ്ട; 26 കിലോ കുറച്ച് ബോണി കപൂർ ഞെട്ടിച്ചതെങ്ങനെ? -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടാറുണ്ടോ? ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
പിസിഒഎസ് (PCOS) ഇനി ചരിത്രം! പേരുമാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
കടുത്ത ചൂടിൽ തളരാതെ വയർ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കിയാൽ മാറ്റം ഉടൻ കാണാം! -
മഴക്കാലത്ത് ചർമ്മവും മുടിയും പെട്ടെന്ന് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ മതിയാകും -
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ മാറ്റങ്ങൾ നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കുമോ?
Rasiphalam: വെറുതേയിരുന്നാലും പണം വന്നു ചേരും, നിങ്ങളുടെ രാശി നിസ്സാരമല്ല: സമ്പൂര്‍ണ സൂര്യരാശിഫലം
ഇന്ന് ഞായറാഴ്ച ദിവസമായത് കൊണ്ട് തന്നെ പലരും ഒരു അവധി മനസ്സിലായിരിക്കും. എന്നാല്‍ ഓരോ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ഒരിക്കലും നിസ്സാരമല്ല. പ്രത്യേകിച്ച് സാമ്പത്തികം, ജോലി, രോഗാവസ്ഥ, ദാമ്പത്യം, കരിയര്‍ എന്നിവയെക്കുറിച്ചെല്ലാം നമുക്ക് മുന്‍കൂട്ടി അറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കാം.
ചില രാശിക്കാര്‍ക്ക് ഇന്ന് നിങ്ങളുടെ പങ്കാളിയുമായി ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. എങ്കിലും അതിനെയെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതിനും സാധിക്കുന്നു. ഇന്നത്തെ ദിവസത്തെ സമ്പൂര്‍ണ സൂര്യ രാശിഫലം വായിക്കാം.

മേടം
നിങ്ങളുടെ ആരോഗ്യം ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. എന്നാല്‍ പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. പല കോണില്‍ നിന്നും ഭാഗ്യം തേടി എത്തും. പങ്കാളിയുമായുള്ള ബന്ധത്തില്‍ ഐക്യം ഉണ്ടാകും. പണത്തിന്റെ സ്ഥിതി നേട്ടങ്ങളിലേക്ക് എത്തും. ദിവസത്തിന്റെ രണ്ടാം ഭാഗത്തില്‍ ചില നല്ല വാര്‍ത്തകള്‍ കൂടി നിങ്ങളെ തേടി എത്തും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ല ദിവസമാണ്. മാത്രമല്ല ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. വ്യാപാരികള്‍ക്ക് നല്ല ലാഭം പല കാര്യങ്ങളിലും ലഭിക്കും. പണത്തിന്റെ മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. എങ്കിലും സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഉപയോഗശൂന്യമായ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചിലവാക്കരുത്. അത് പ്രശ്നങ്ങളുണ്ടാക്കും. പലപ്പോഴും പഴയ കടം വീട്ടേണ്ടി വന്നേക്കാം. എന്നാല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് ശരാശരി ദിവസമായിരിക്കും. പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങള്‍ ആലോചിച്ച് എടുക്കണം.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. എങ്കിലും ഭാഗ്യഫലങ്ങള്‍ തേടി എത്താം. ജോലി ചെയ്യുന്ന ആളുകള്‍ ഓഫീസിലെ ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ബിസിനസുകാര്‍ക്ക് ഇന്ന് പുതിയ അവസരങ്ങള്‍ തേടി എത്തും. അതൊടൊപ്പം ഇവരുടെ ഭാഗ്യവും വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രണയിക്കുമ്പോള്‍ വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് സാധിക്കും. കൂടാതെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് സാധ്യതയുണ്ട്. അതോടൊപ്പം കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കാന്‍ യോഗം കാണുന്നു. ചെയ്യുന്ന ജോലി അല്‍പ്പം കൂടുതലായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ല ദിവസമാണ് . ജോലിക്കാര്‍ ഓഫീസിലെ അനാവശ്യ കാര്യങ്ങളില്‍ അഭിപ്രായം പറയരുത്. കൂടാതെ മറ്റുള്ളവരുടെ നിര്‍ദേശപ്രകാരം പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ഒരു സാധാരണ ദിവസമായിരിക്കുമെങ്കിലും അശ്രദ്ധ ഒരു കാര്യത്തിലും പാടില്ല. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര നല്ല ദിവസമായിരിക്കില്ല. ധനനഷ്ടത്തിന്റെ സാധ്യത കാണുന്നു. കൂടാതെ ബിസിനസ്സുകാര്‍ക്ക് ഇന്ന് സമ്മിശ്ര ദിവസമായിരിക്കും എന്നത് കൊണ്ട് തന്നെ സാമ്പത്തികം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കൂടാതെ കുടുംബ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സംഭവിക്കാം. അതോടൊപ്പം തന്നെ ദാമ്പത്യ ജീവിതം ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ നിസ്സാരമാക്കരുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കഠിനാധ്വാനത്തിന് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ ജോലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കും. അതിന്റെ ഫലമായി നിങ്ങള്‍ക്ക് ഒരു നല്ല കമ്പനിയില്‍ ജോലിക്കുള്ള സാധ്യതയുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട് സാമ്പത്തിക ലാഭം ഉണ്ടാവാം. ആരോഗ്യം നന്നായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം അനുഭവപ്പെടും. ആരോഗ്യം മികച്ചതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദേഷ്യം നിയന്ത്രിക്കണം. കീഴുദ്യോഗസ്ഥരോട് ശരിയായ രീതിയില്‍ പെരുമാറുക. ബിസിനസ് ചെയ്യുന്നവര്‍ക്ക് സമ്മിശ്ര ദിവസമായിരിക്കും. നിങ്ങള്‍ വിദേശ കമ്പനികളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരെങ്കില്‍ വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മകരം
നിങ്ങളുടെ ഇന്നത്തെ ദിവസം ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന് ശ്രമിക്കുക. സാധ്യമെങ്കില്‍, ഇന്ന് നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കാം. ജോലിക്കാര്‍ക്ക് പുരോഗതിയുണ്ടാവും. കൂടാതെ ഉത്തരവാദിത്തങ്ങളും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ ഇന്ന് പണത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതാണ്. അല്ലാത്ത പക്ഷംവലിയ ചിലവുകള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ദുര്‍ബലമായേക്കാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്ന് നല്ല സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ ബിസിനസ്സ് കൂടുതല്‍ നേട്ടങ്ങളിലേക്ക് കുതിയ്ക്കും. സ്വര്‍ണ്ണം, വെള്ളി ജോലികള്‍ ചെയ്യുന്നവര്‍ക്കും ഇന്ന് പ്രതീക്ഷിച്ച മാറ്റമുണ്ടാവും. കുടുംബ ജീവിതത്തില്‍ കാര്യങ്ങള്‍ സാധാരണ നിലയിലായിരിക്കും. പങ്കാളിയുമായുള്ള പരസ്പര ബന്ധവും സ്നേഹവും ഇരട്ടിയാവും. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. ആരോഗ്യം ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. നിങ്ങളുടെ ശ്രമങ്ങളെല്ലാം തന്നെ വിജയം നേടാന്‍ സാധ്യതയുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്നത്തെ ദിനസം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവാം. എങ്കിലും പണത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ പല കാര്യത്തിലും ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications