Rashiphalam: അപ്രതീക്ഷിത നേട്ടങ്ങളുടെ ദിവസം, ഇന്ന് സമ്പൂര്‍ണ സൂര്യ രാശിഫലം

ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നോക്കാം. സമ്പൂര്‍ണ രാശിഫലത്തില്‍ ഇന്നത്തെ ദിവസം സന്തോഷത്തിന്റേയും സങ്കടത്തിന്റേതും ഇടകലര്‍ന്ന ദിനങ്ങളാണ് എന്നതില്‍ സംശയം വേണ്ട. 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസത്തില്‍ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങള്‍ ഇതെല്ലാമാണ്.

മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കും, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

Today Horoscope Malayalam
Photo Credit: Wise Generated

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കര്‍മ്മരംഗത്ത് നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം. ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും തടസ്സം ഉണ്ടായേക്കാം. പലപ്പോഴും വസ്തു, വാഹനവുമായി ബന്ധപ്പെട്ട് ചെറിയ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. കര്‍മ്മരംഗത്തെ വെല്ലുവിളികള്‍ നിസ്സാരമാക്കരുത്. പലപ്പോഴും മേലുദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തുന്ന പല പദ്ധതികളും പരാജയത്തിലേക്ക് എത്താം. മാനസിക പ്രയാസങ്ങള്‍ ഉണ്ടാവാം. ധനവരവില്‍ പ്രതിസന്ധികളുണ്ടാവാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കെടുക്കാന്‍ യോഗം കാണുന്നു. കച്ചവടത്തില്‍ വിജയം വന്നത്തുന്നു. എങ്കിലും സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. മത്സരങ്ങളില്‍ വിജയിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവാം. അഭിപ്രായ വ്യത്യാസങ്ങള്‍ ആരോഗ്യകരമായിരിക്കുന്നതിന് ശ്രദ്ധിക്കണം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ മേലുദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നു. നേത്രരോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ബിസിനസ് രംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയ്ക്കുള്ള യോഗം കാണുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. സമൂഹത്തില്‍ പേരും പ്രശസ്തിയും തേടി എത്തുന്നു. പലപ്പോഴും ആശയവിനിമയ രംഗത്ത് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയര്‍ച്ചയുണ്ടാവാം. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഉദര സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

കന്നി
കന്നി രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ആരോഗ്യം നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധി്കണം. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കുടുംബത്തിന്റെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. ധന ഇടപാടുകള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് നേട്ടങ്ങള്‍ക്ക ്‌സാധ്യതയുണ്ട്. ആരോഗ്യം മികച്ചതായിരിക്കും. ആത്മവിശ്വാസവും ആശയവിനിമയ ശേഷിയും വര്‍ദ്ധിക്കും. ബിസിനസില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും. കുടുംബത്തില്‍ നിന്ന് അപമാനം നേരിടുന്നതിനുള്ളയോഗം കാണുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമാക്കരുത്. രാഷ്ട്രീയ മാറ്റങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. പാതിവഴിയില്‍ മുടങ്ങിപ്പോയ പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. ധനവരവ് ഇരട്ടിയാവും. പണം കടം കൊടുക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എങ്കിലും വരവനുസരിച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കണം.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. തൊഴില്‍ രംഗത്ത് ഉയര്‍ച്ചയുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക മാറ്റങ്ങളുണ്ടാവുന്നു.ആത്മവിശ്വാസം വര്‍ദ്ധിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. പ്രണയിക്കുന്നവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാം.

മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷിക്കുന്നതിനുള്ള അവസരങ്ങള്‍ വന്നു ചേരുന്നു. സാമ്പത്തിക മാറ്റങ്ങളെല്ലാം തന്നെ അനുകൂലമായിരിക്കും. മേലധികാരിയുമായി ചെറിയ രീതിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക ്‌സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അമ്മയുടെ ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് രംഗത്ത് വളരെയധികം നേട്ടങ്ങള്‍ തേടി എത്തുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമല്ല. ദാനധര്‍മ്മങ്ങള്‍ അനുകൂല ഫലങ്ങള്‍ നല്‍കും. സംസാരിക്കുന്നതില്‍ ശ്രദ്ധ വേണം. മറ്റുള്ളവരുടെ വിഷമത്തില്‍ പങ്കാളിയാവാം, ആരോഗ്യം നിസ്സാരമാക്കരുത്. പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കും.

മീനം
മീനം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. തൊഴില്‍ രംഗത്ത് ഉയര്‍ച്ചയും സാമ്പത്തിക മാറ്റങ്ങളും ഉണ്ടാവാം. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വാഹന ഉപയോഗത്തില്‍ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ കടം വാങ്ങുന്നതും കടം കൊടുക്കുന്നതും അല്‍പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. ആരോഗ്യം നിസ്സാരമാക്കരുത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion