Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
Rashiphalam: മേടം രാശിക്ക് നേട്ടങ്ങള്‍, കന്നി രാശിക്ക് രാജയോഗം, നിങ്ങള്‍ക്കെങ്ങനെ: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോരുത്തര്‍ക്കും എന്തൊക്കെയാണ് കാത്തിരിക്കുന്ന ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ പല വിധത്തിലുള്ള ഉയര്‍ച്ച താഴ്ചകള്‍ ഗ്രഹമാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതില്‍ തന്നെ നിങ്ങളുടെ ജീവിതം മാറ്റി മറിക്കുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. വരുന്ന 24 മണിക്കൂറില്‍ ഓരോ രാശിക്കാര്‍ക്കും സംഭവിക്കാന്‍ ഇടയുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
മേടം രാശി
പഴയ സൗഹൃദങ്ങളെ വീണ്ടും കണ്ടു മുട്ടും. ജോലിയില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ബിസിനസില്‍ സാമ്പത്തിക നേട്ടം നിങ്ങളെ തേടി വരുന്നു. ഏത് വലിയ പ്രശ്നവും പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുന്നു. വീടിന്റെ അകത്ത് നിന്നും പുറത്ത് നിന്നും ഉള്ള പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്ന ദിവസമാണ് ഇന്ന്. മോശം കാര്യങ്ങള്‍# ചെയ്യുന്നത് വഴി പലപപ്പോഴും ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും പെതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. എന്ത് കാര്യത്തിനും റിസ്ക് എടുക്കുന്നതിന് ഇവര്‍ തയ്യാറാണ്. പണം ധാരാളം സമ്പാദിക്കാന്‍ സാധിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പണം സമ്പാദിക്കാന്‍ ധാരാളം അവസരങ്ങള്‍ തേടി വരുന്നു. പലപ്പോഴും മറ്റുള്ളവരെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. വിവാദങ്ങള്‍ നിങ്ങളെ തേടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ ക്ഷീണവും തളര്‍ച്ചയും ഉണ്ടാവുന്നു. ബിസിനസ് രംഗത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും.പലപ്പോഴും നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പലം പൂര്‍ണമായും ലഭിക്കണം എന്നില്ല. രസകരമായ പല അനുഭവങ്ങളും നിങ്ങള്‍ക്കുണ്ടാവാം. ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വലിയ രീതിയിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടതായി വരുന്നു. ഭാഗ്യം നിങ്ങളോടൊപ്പം തന്നെ ഉണ്ടാവുന്ന ഒരു ദിവസനാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടി വരുന്നു. സൗഹൃദങ്ങള്‍ക്ക് ഒരു പരിധിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ജീവിതത്തിലുണ്ടാക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് നിങ്ങളുടെ ഇന്ന് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ്. ഏത് കാര്യത്തിലും സുവര്ണാവസരങ്ങള് നിങ്ങളെ കാത്തിരിക്കുന്നു.ആരോഗ്യം പുരോഗതി പ്രാപിക്കാം. സാമ്പത്തിക കാര്യങ്ങളില്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റങ്ങളുണ്ടാവുന്നു, ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ നല്ല മികച്ച രീതിയില്‍ നടക്കുന്നു. എങ്കിലും അശ്രദ്ധയുണ്ടെങ്കില്‍ പലപ്പോഴും അത് വലിയ നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കാം. രാശിഫലം അനുസരിച്ച് മറ്റുള്ളവരുമായി ഒരു കാരണവശാലും തര്‍ക്കത്തിന് പോവരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ബിസിനസ് രംഗത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട. പലപ്പോഴും അപകട സാധ്യതയുള്ള ജോലി ചെയ്യുന്നവര്‍ അല്പം ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലായ പല കാര്യങ്ങളും സംഭവിക്കുന്ന ഒരു ദിവസമാണ്. പലപ്പോഴും സര്‍ക്കാര്‍ പിന്തുണയോടെ നിങ്ങളുടെ പ്രധാനപ്പെട്ട പല കാര്യങ്ങളും നടക്കുന്നു. ജോലിയില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. വീട്ടിനകത്തും പുറത്തും നേട്ടങ്ങളുണ്ടാവുന്നു. അശ്രദ്ധയോടെ ചെയ്യുന്ന കാര്യങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ജീവിതത്തിലുണ്ടാക്കുന്നു,.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതിക്കായി അവര്‍ ചെയ്യുന്ന ശ്രമങ്ങള്‍ വിജയിക്കുന്നു. പലപ്പോഴും നടക്കില്ലെന്ന് കരുതിയ പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ബിസിനസില്‍ ആഗ്രഹിച്ചത് പോലെ സാമ്പത്തിക നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. പല കോണില്‍ നിന്നും സന്തോഷം അനുഭവപ്പെടുന്നു. പ്രശസ്തി വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ കൂടുകയും ചെയ്യുന്നു. എങ്കിലും റിസ്ക് എടുക്കുന്നത് വഴി ജീവിതം വിജയത്തിലെത്തുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പല കോണില്‍ നിന്നും അഭിനന്ദനങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. മുടങ്ങിക്കിടക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. മേലുദ്യാഗസ്ഥനില് നിന്ന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നു. വീടിന് പുറത്ത് നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പലപ്പോഴും മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് പ്രകോപിതരാവരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും സംഘര്‍ഷ സാധ്യതകള്‍ കുറയുന്ന സമയമാണ്. എങ്കിലും അതീവ ശ്രദ്ധ വേണം. ബിസിനസില്‍ നിന്ന് നേട്ടങ്ങള്‍ തേടി എത്തും. ജീവിതത്തില്‍ നടക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും ഇന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കും. വരുമാനം വര്‍ദ്ധിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് രംഗത്ത് അവര്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും തൊഴില്‍ രംഗത്ത് നിലനിന്നിരുന്ന അരക്ഷിതാവസ്ഥക്ക് ആശ്വാസം ലഭിക്കുന്നു. ഭാഗ്യം മെച്ചപ്പെടുകയും ജീവിതം തന്നെ മാറി മറിയുകയും ചെയ്യുന്നു. നിക്ഷേപങ്ങള്‍ എല്ലാം തന്നെ നല്ല രീതിയില്‍ നേട്ടങ്ങള്‍ നല്കുന്നു. ആരോഗ്യം അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications