Latest Updates
-
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം ഇന്ന്; 12 രാശിക്കാർക്കും കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 16-22: ഈ ആഴ്ച ഭാഗ്യം തെളിയുന്ന രാശികൾ ഇവയാണ്, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും! -
2026 സെപ്റ്റംബർ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഗണേശ ചതുർത്ഥി 2026: ഈ 12 രാശിക്കാർക്കും ഇന്നത്തെ ദിവസം ഭാഗ്യദിനമോ? അറിയാം സമ്പൂർണ്ണ രാശിഫലം -
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം
Rashiphalam: Rashiphalam: ഇന്നാണ് ഇവരുടെ ഭാഗ്യമുദിക്കുന്നത്, പക്ഷേ അതിസങ്കീര്‍ണം ഈ സമയം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ഇതില്‍ ചില രാശിക്കാര്‍ക്ക് അത് അനുകൂല സമയമായിരിക്കും.ചിലര്‍ക്ക് ദോഷ സമയവും. ബുധനാഴ്ച ദിനമായ ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയുന്നതിന് ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.
12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്ക് പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. ചിലരുടെ ജീവിതവും കരിയറും തന്നെ മാറുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ആണ് ഉണ്ടാവുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ഓഫീസില്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പലപ്പോഴും ഉന്നത ഉദ്യോഗസ്ഥരുടെ മനോഭാവം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. നിങ്ങളുടെ കഠിനാധ്വാനം ഇന്ന് വിജയിച്ചേക്കാം. സാമ്പത്തികം മികച്ചതാവും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് നിങ്ങള്‍ക്ക് തലയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടാവാം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ അധികരിച്ച് നില്ക്കുന്നു. ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നവര്‍
ശ്രദ്ധയോടെ മുന്നോട്ട് പോവണം. ജോലിയുള്ള ആളുകള്‍ ഇന്ന് വളരെ മികച്ച തീരുമാനങ്ങളെടുക്കുന്നു. പലപ്പോഴും ജോലിഭാരം കൂടുതലാകാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. ഇന്ന് നിങ്ങള്‍ക്ക് പണത്തിന്റെ കാര്യത്തില്‍ സമ്മിശ്ര ഫലങ്ങളായിരിക്കും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് വളരെ മികച്ച വിജയം നേടാന്‍ സാധിക്കും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യാതൊരു തടസ്സവും ഉണ്ടാവുന്നില്ല. ജോലി ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവാം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ശ്രദ്ധിക്കുക.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കുന്നു. ഓഫീസിലെ നിങ്ങളുടെ എല്ലാ ജോലികളും മികച്ച രീതിയില്‍ പൂര്‍ത്തിയാകും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാനമ്പത്തിക ലാഭം ലഭിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ചിലവുകള്‍ വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് പലരേയും സഹായിക്കുന്നതിനുള്ള മനസ്ഥിതി ഉണ്ടാവും. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം മികച്ചതായിരിക്കും. ഓഫീസിലെ നിങ്ങളുടെ എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാകും.ദാമ്പത്യജീവിതത്തില്‍ സ്ഥിതി സന്തോഷകരമായിരിക്കും. നിങ്ങള്‍ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ അതിനെ ഉടന്‍ ചികിത്സിക്കണം.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് അനുകുല ഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. സമൂഹത്തില്‍ സ്ഥാനവും പ്രശസ്തിയും വര്‍ദ്ധിക്കും. വിദേശത്ത് പോകാനും ജോലി നേടാനും അവസരം വന്നു ചേരുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. സ്വകാര്യ തൊഴില്‍പരവുമായ ജീവിതങ്ങള്‍ക്കിടയില്‍ സന്തുലിതാവസ്ഥയുണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ എല്ലാ ജോലികളും കൃത്യമായി പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം.വ ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക ലാഭം ലഭിക്കുന്നു. മികച്ച സാമ്പത്തിക സ്ഥിതി ഉണ്ടാവും. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം. ആരോഗ്യം തൃപ്തികരമായിരിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. അവരുടെ കഠിനാധ്വാനത്തിന് നല്ല ഫലങ്ങള്‍ ലഭിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. ജോലിയുള്ളവര്‍ക്ക് പലപ്പോഴും കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. സാമ്പത്തികം മികച്ചതായിരിക്കും. പങ്കാളിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കാണും. ആരോഗ്യകാര്യങ്ങള്‍ ഇന്ന് ശ്രദ്ധിക്കണം.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ഓഫീസില്‍ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലികള്‍ നിങ്ങള്‍ മികച്ച രീതിയില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരവും ഇന്ന് നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ആരോഗ്യം ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവികം മികച്ചതായിരിക്കും. എങ്കിലും ചില ജോലികളില്‍ അതൃപ്തി ഉണ്ടാകും. മുതിര്‍ന്നവരുടെ വാക്കുകള്‍ അവഗണിക്കാതിരിക്കുന്നതാണ് നല്ലത്. ബിസിനസുകാര്‍ക്ക് ഇന്ന് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ദിവസമായിരിക്കും. ചെയ്യുന്ന പല ജോലികളിലും ഇന്ന് തടസ്സമുണ്ടായേക്കാം. സാമ്പത്തിക നഷ്ടത്തിനും സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങളുണ്ടാവാം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
വസ്തു വാങ്ങുന്നതിന് അനുകൂല സമയമാണ്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം മികച്ചതായിരിക്കും. സ്വത്ത് സംബന്ധമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ആഗ്രഹിച്ച ഫലം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ മികച്ച ദിവസമായിരിക്കും. പ്രണയ ജീവിതത്തില്‍ സാഹചര്യം അനുകൂലമായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് അനുകൂല സമയമാണ് ഇന്നത്തെ ദിവസം. പണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായേക്കാം. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ മികച്ച ദിനമാണ്.നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂല സമയം. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
