Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
Rashiphalam: അശ്രദ്ധയില്‍ കാര്യം കൈവിട്ടു പോവും, ഇന്ന് പെടാപാടിലാവുന്നവര്: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ അനുകൂലമോ പ്രതികൂലമോ ആയ മാറ്റങ്ങള്‍ എന്തെല്ലാമെന്നും നമുക്ക് നോക്കാം. നേട്ടങ്ങള്‍ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് ചോദ്യമാണ്, എന്നാല്‍ അതേ പോലെ തന്നെ നഷ്ടങ്ങളും എത്രത്തോളം സ്വാധീനിക്കുന്നു എന്നത് തിരിച്ചറിയണം.
ജീവിതത്തിലെ ഇന്നത്തെ ദിവസം പന്ത്രണ്ട് രാശിക്കാര്‍ക്കും എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം നോക്കൂ. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം കാത്തു വെച്ചിരിക്കുന്നത് ഇപ്രകാരമുള്ള ഫലങ്ങളാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ഗുണപ്രദമായതായിരിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാം കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വലിയ പുരോഗതിയുണ്ടാകുന്നതിനും സാധ്യതയുണ്ട്. അതോടൊപ്പം തന്നെ സാമ്പത്തിക കാര്യങ്ങള്‍ മികച്ചതാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും ്അശ്രദ്ധ പാടില്ല.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
സാമ്പത്തിക കാര്യങ്ങളില്‍ പ്രതിസന്ധികളുണ്ടാവാം ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം. സ്വത്തിന്റെ കാര്യത്തിലും പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും പല കാര്യങ്ങളിലും അനിശ്ചിതത്വം ഉണ്ടാവാം. ഓഫീസില്‍ നിന്നുള്ള മാറ്റങ്ങള്‍ നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. പൊതുവേ നെഗറ്റീവ് ഫലങ്ങള്‍ക്ക് സാധ്യത. കൂടാതെ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഇല്ലാതാവുന്നു.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണ് ഇന്നത്തെ രാശിഫലം. പക്ഷേ നിങ്ങള്‍ കാണിക്കുന്ന ചെറിയ ഒരു അശ്രദ്ധ പോലും കാര്യങ്ങള്‍ മാറ്റി മറിക്കുന്നു. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. .എന്നാല്‍ അവയെല്ലാം തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും. ബിസിനസില്‍ നേട്ടങ്ങള്‍ക്ക് സാധ്യത. സാമ്പത്തിക കാര്യങ്ങള്‍ നിസ്സാരമല്ല എന്ന് മനസ്സിലാക്കുക.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലമാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. ജീവിതംമൊത്തത്തില് മാറ്റി മറിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. എല്ലാ കാര്യത്തിലും നേട്ടങ്ങളുണ്ടാവുമെങ്കിലും അശ്രദ്ധ പാടില്ല. ദാമ്പത്യം സന്തോഷകരമായി മുന്നോട്ട് പോവുന്നു. കാര്യങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യാന്‍ സാധിക്കും. പണത്തിന്റെ കാര്യത്തില്‍ മെച്ചമുണ്ടാവും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് അത്ര നല്ല ഒരു ദിവസമായിരിക്കില്ല ഇന്ന്. പല കാര്യങ്ങളും പ്രശ്നത്തിലാവുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. ബിസിനസില്‍ അനുകൂല സമയമാണ്. അനാവശ്യമായ ആശങ്കകള്‍ വേട്ടയാടും. പണം കൈകാര്യം ചെയ്യുമ്പോള്‍ നേട്ടങ്ങളുണ്ടാവും. ജീവിതപങ്കാളിക്ക് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടാകാം.
കന്നി (22 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 21 വരെ):
ഇന്നത്തെ ദിവസം പഠന കാര്യങ്ങളില്‍ അനുകൂല സമയമാണ്. കൂടാതെ ആഗ്രഹമനുസരിച്ച് മുന്നോട്ട് പോവാം. വിദേശത്ത് പോവാന്‍ സാധിക്കും. സാമ്പത്തികം അതിശക്തമായിരിക്കും. ചെറിയകാര്യങ്ങള്‍ക്ക് പോലും മികച്ച രീതിയില്‍ നേട്ടങ്ങള്‍ക്ക് സാധ്യത. ജോലികളെല്ലാം തടസ്സമില്ലാതെ പൂര്‍ത്തിയാക്കാം. അശ്രദ്ധയുണ്ടെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോവും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. ബിസിനസില്‍ നേട്ടങ്ങളും നഷ്ടങ്ങളും ഒരുപോലെ ഉണ്ടാവാം. ആരോഗ്യം മികച്ചതായിരിക്കുന്നതിന് സാധ്യതയുണ്ട്. സാമ്പത്തികം അതിശക്തമായിരിക്കും. ദാമ്പത്യത്തില്‍ കലഹങ്ങള്‍ക്ക് സാധ്യത.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരിച്ച് കിട്ടാന്‍ ഉള്ള സാധ്യതയുണ്ട്. എല്ലാ കാര്യത്തിലും സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. സമാധാനത്തോടെ മുന്നോട്ട് പോവുന്ന ഒരു ദിവസമാണ് ഇന്ന്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം വെല്ലുവിളികള്‍ നേരിടേണ്ടതായി വരും. പലപ്പോഴും കൂടുതല്‍ ശ്രദ്ധ പല കാര്യങ്ങളിലും നിറഞ്ഞേക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിങ്ങളെ കൂടുതല്‍ കഷ്ടപ്പെടുത്തുന്നു. ജോലിയിലെ തടസ്സങ്ങള്‍ പ്രതിസന്ധികളിലേക്ക് എത്തിക്കും. ധനനഷ്ടവും സംഭവിക്കാം. പണം ശ്രദ്ധിക്കാതെ കൈകാര്യം ചെയ്താല്‍ അത് പ്രശ്നങ്ങളുണ്ടാക്കാം.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്. പലപ്പോഴും ബിസിനസ് കാര്യങ്ങളില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. പലപ്പോഴും എടുക്കുന്ന തീരുമാനം നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കണം. കൂടാതെ ദാമ്പത്യം സന്തോഷകരമായിരിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവും. എന്നാല്‍ അശ്രദ്ധയോടെ ഒന്നും കൈകാര്യം ചെയ്യരുത്. സാമ്പത്തിക സ്ഥിതി മികച്ചതാവും. പണത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം. ഗുണഫലങ്ങളും ദോഷഫലങ്ങളും ഒരുപോലെ ഉണ്ടാവാം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക ലാഭം ഉണ്ടാവാം. കൂടാതെ പണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികളെല്ലാം അവസാനിക്കുന്നു. എങ്കിലും അനാവശ്യമായ ആശങ്കകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്കും അനുകൂല സമയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications